“നിന്നോടെനിക്ക് വെറുപ്പാണ് ”
നീ തരുന്ന സങ്കടങ്ങളുടെ ഭാരമേറുമ്പോൾ
മനസ്സിന്റെ ജനാലകളും വാതിലുകളും വലിച്ചടച്ച്
ഞാൻ എപ്പോഴും
ഉറക്കെ നിലവിളിച്ചു പറയാറുണ്ട്
“ഈ ജന്മത്തിൽ ഇനി ഞാൻ
നിന്നെ സ്നേഹിക്കില്ല വിശ്വസിക്കില്ല എനിക്ക് നിന്നോട് തീർത്താൽ തീരാത്ത വെറുപ്പാണ് ”
പക്ഷേ നിന്റെ സ്നേഹത്തിന്റെ ഒരു നേർത്ത കാറ്റുമതി കൊളുത്തുകളില്ലാത്ത എന്റെ മനസ്സിന്റെ ജാലകങ്ങൾ അടച്ചതിലും വേഗം തുറക്കാൻ
വെറുപ്പിന്റെ കൊടുമുടികൾ
മഞ്ഞുപോൽ അലിയാൻ…
നിന്നെ പഴയതിലുമേറെ സ്നേഹിച്ച്
വീണ്ടും സങ്കടങ്ങൾ ഏറ്റുവാങ്ങി
പിന്നെയും ഞാൻ പറയും
എനിക്ക് നിന്നോട് വെറുപ്പാണ്