ലോകമെമ്പാടും ജനസംഖ്യ എടുക്കുന്ന സമയത്തായിരുന്നു മറിയത്തിനും ജോസഫിനും യേശുക്രിസ്തു ജനിച്ചത്.
ജനസംഖ്യയുടെ കണക്കെടുപ്പിൽ പേര് ചേർക്കുവാനായി സ്വന്തം നാടുകളിലേക്ക് ഓരോരുത്തരും കുടുംബമായി എത്തിച്ചേർന്നു. അങ്ങനെയാണ് സ്വന്തം നാടായ ഇസ്രായേലിലെ ബത്ലഹേമിലേക്ക് മറിയവും ജോസഫും എത്തിച്ചേർന്നത്. ഇതുപോലെ അനേകർ ബത്ലഹേമിൽ എത്തിയിരുന്നു അതുകൊണ്ട് തന്നെ സത്രങ്ങളിൽ സ്ഥലമില്ലാതെ വന്നു. അതിനാലാണ് യേശുക്രിസ്തുവിനെ ജനിച്ചപ്പോൾ പുൽത്തൊട്ടിയിൽ കിടത്തിയത്.
(ബൈബിളിൽ ലൂക്കോസിന്റെ സുവിശേഷം 2: 1-7 )