വേണം ജലവും പ്രകാശവും
മണ്ണിലൊരു പുൽക്കൊടിയെങ്കിലും
തളിർത്തിടുവാനായ്,
ജീവജാലങ്ങൾക്ക് വേണമാഹാരം
ജീവന്റെ തുടിപ്പ് നിലനിർത്തിടുവാനായ്.
തനുവേ പോഷിപ്പിച്ചിടാനായ്
ഭോജനമെന്ന പോൽ,
മനത്തെ ചൈതന്യമോടെ
കാത്തിടുവാൻ
വേണം ശുഭപ്രതീക്ഷ തൻ
അണയാദീപം കെടാതെ ഹൃത്തിൽ.