ഒരു സ്നേഹ സാഗരം
പകരം തരാമെന്നു
പറഞ്ഞു വിശ്വസിപ്പിച്ചവനെന്റെ
ഹൃദയം പിടിച്ചു വാങ്ങി
സ്വപ്നങ്ങളുടെ
തീരത്തുനിന്നും
ഒരു കൊച്ചുതോണിയിൽ
അവനെന്നെ ഒപ്പം ചേർത്തു
പ്രണയത്തിന്റെ ദ്വീപിലേക്ക്
യാത്രതിരിച്ചു
സങ്കടങ്ങളുടെ നടുക്കടലിൽ
ഏറ്റവും ഭംഗിയായി
അവനെന്നെ കൈയ്യൊഴിഞ്ഞു
സാഗര ചുഴികളിൽ ഹൃദയം
നഷ്ടപെട്ട് ഞാൻ ഉഴറി
അവനെത്തേടി ഞാൻ
ഏഴു സാഗരവും കടന്നലഞ്ഞു
മറ്റൊരുവളുടെ കാലടിപ്പാടുകൾക്കൊപ്പം
പുതിയ പ്രണയതീരങ്ങൾ തേടി
നടന്നവന്റെ കാൽചുവട്ടിൽ
എന്റെ കണ്ണുകൾ കാലങ്ങളോളം
പെയ്തു
അനന്തരം ആ കണ്ണുനീർ
മറ്റൊരു സാഗരം തീർത്തു