സമ്മാനം കിട്ടാതാവുമ്പോൾ ചുരുട്ടിയെറിയുന്ന ലോട്ടറി ടിക്കറ്റുകൾ പോലെ പ്രതീക്ഷിച്ച സ്ത്രീധനം കിട്ടാതെ വരുമ്പോൾ ചുരുട്ടിയെറിയപ്പെടുന്ന പ്രണയങ്ങളുടെ റിസൾട്ടുകൾ ലോട്ടറി റിസൾട്ട് പോലെ നിത്യവും വാർത്തമാനപത്രങ്ങളിൽ നിറയുന്നു.ഇഷ്ട നമ്പറുകൾ മാറി മാറിയെടുത്തു പിന്നെയും ഭാഗ്യം പരീക്ഷിക്കുന്ന പ്രണയ ചൂതാട്ടങ്ങൾ നിയമപ്രകാരമുള്ള ലോട്ടറി പോലെ തുടരുന്നു…
ലോട്ടറി സമ്മാനം പോലെ ചിലവാക്കിയാൽ തീർന്നു പോകുന്ന സ്ത്രീധനമെന്ന സമ്മാനത്തോടൊപ്പം അലാവുദ്ധീന്റെ അത്ഭുതവിളക്ക് പോലെ ആജ്ഞാപിക്കുന്ന എന്തുപണിയും ഒരായുസ്സ് മുഴുവൻ ചെയ്യുന്ന ഭാര്യയെന്ന അടിമയെ സമ്മാനമായി കിട്ടുന്ന വിവാഹ ലോട്ടറിയോളം വരില്ല ഒരു ബമ്പർ ലോട്ടറിയും
2 Comments
😒മനസ് നന്നേ വേദനിച്ചു
🙏🙏🙏🙏🙏