Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാനഡയുടെ ഏറ്റവും വലിയ ആകർഷണം – ഭാഗം 14
ജീവിതം തുടർക്കഥ / സീരീസ് യാത്ര

കാനഡയുടെ ഏറ്റവും വലിയ ആകർഷണം – ഭാഗം 14

By Jayalekshmi krishnanJanuary 16, 2024Updated:January 24, 20247 Comments7 Mins Read346 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം.

ഭാഗം 14: കാനഡയുടെ ഏറ്റവും വലിയ ആകർഷണം.

ഇനി കാനാഡയുടെ ആകർഷണങ്ങൾ ആദ്യ ഭാഗം മുതൽ തുടങ്ങി വരാം.

ടോരൊന്റോവിൽ നിന്ന് ഇവിടെ എത്തിയ നിമിഷം മുതൽ എന്റെ ബാഗ് നഷ്ട പെട്ടതിനെ കുറിച്ച് ഞാനോർക്കാതിരിക്കാൻ കുട്ടികൾ പരമാവധി എന്നെ ചേർത്ത് പിടിച്ചു.

എന്നാലും എന്റെ സ്വകാര്യ രേഖകൾ, മകളുടെ കൂട്ടുകാരി ശ്രദ്ധയുടെ അച്ഛനും അമ്മയും അവൾക്ക് കൊടുക്കാൻ ഏൽപ്പിച്ച കുറച്ചു സ്വർണമൂക്കുത്തികൾ, എന്റെ അച്ചാച്ചന്റെ അലമാരയുടെ താക്കോൽ, എന്റെ മകൾക്ക് വിവാഹസമ്മാനമായി കൊണ്ട് വന്ന സ്വർണ വജ്ര ആഭരണങ്ങൾ..ഇ വയെല്ലാം എന്നും എന്റെ ഉറക്കം കെടുത്തിയിരുന്നു.

ഞങ്ങൾ വീട്ടിൽ എത്തിയ ദിവസം തന്നെ കുട്ടികൾ, മോന്ററിയ്യാൽ പോലീസ് ലും എയർപോർട്ട് അതോറിറ്റിയിലും എയർ കാനഡയുടെ വെബ്സൈറ്റിലും ലുഫ്തൻസ യുടെ വെബ്സൈറ്റിലും ബാഗ് ന്റെ നിറം, അളവ്, അകത്തു ഉണ്ടായിരുന്ന സാധനങ്ങളുടെ വില വിവരം ( സ്വർണം ഞാൻ എത്ര ഉണ്ടെന്നു എയർപോർട്ടിൽ രേഖകൾ സമർപ്പിച്ചിരുന്നു ,) അതിന്റെ പകർപ്പുകൾ അങ്ങനെ പൊട്ടും പൊടിയും വരെയുള്ള വിവരങ്ങൾ വച്ചു പരാതികൾ നൽകി.

ഞാൻ ഇവിടെ നിൽക്കുന്നത് എനിക്ക് ആശ്വാസം നൽകിയില്ല.

നാട്ടിൽ തിരിച്ചു പോയി എല്ലാ രേഖകളും വീണ്ടും ഉണ്ടാക്കേണ്ടതുണ്ട്.

പെൻഷൻ ലഭിക്കാൻ ആവശ്യമുള്ള രേഖയും നഷ്ടപ്പെട്ടതിൽ ഉൾപ്പെടും. മോളുടെ അച്ഛനും ഞാനും കൂടെയുള്ള ഫോട്ടോ പതിച്ച, ബാങ്കിൽ നിന്ന് തന്നിരുന്ന പെൻഷൻ പേയ്‌മെന്റ് ഓർഡർ ഇനി എങ്ങനെ ഉണ്ടാക്കും എന്നറിയില്ല.. എങ്കിലും അതിനു ശ്രമിക്കണം. അതെനിക്കൊരു താങ്ങു ആണ്‌. അതെന്റെ കൈയിൽ ഉള്ളപ്പോൾ എന്റെ മക്കളുടെ അച്ഛൻ ഇപ്പോഴും എന്റെ കൂടെ ഉണ്ട്, എന്നെ പൊന്നുപോലെ നോക്കുന്നു എന്നൊക്കെ ഒരു തോന്നൽ ഉണ്ട്. അതെനിക്ക് നഷ്ടപ്പെട്ടു കൂടാ.

ശമ്പളത്തേക്കാളും മൂല്യമുണ്ട് പെൻഷന്. എന്തെന്നാൽ, നമ്മുടെ വാർദ്ധക്യത്തിൽ അത്യാവശ്യം മരുന്ന് വാങ്ങാനും ആഹാരത്തിനും ഉള്ളത് ഒന്നാം തീയതി ബാങ്കിൽ എത്തും.

ആരേയും ആശ്രയിക്കാതെ കഴിഞ്ഞു പോകാൻ ആത്മ ധൈര്യം തരുന്ന ഒന്നാണ് പെൻഷൻ. അത് ലഭിക്കാൻ വേണ്ട രേഖകൾ ഉണ്ടാക്കിയെ മതിയാകു.

ഞാൻ തിരിച്ചു പോകാൻ തന്നെ തീരുമാനിച്ചു.

ജനുവരി 12 ന് മടക്ക യാത്രക്കുള്ള ടിക്കറ്റ് ബുക്ക്‌ ചെയ്തു.

ഇത്ര പെട്ടെന്ന് ഒരു മടക്ക യാത്ര ഞാനും കുട്ടികളും കരുതിയില്ല. എങ്കിലും അനിവാര്യമാണ് എന്ന് മനസ്സിലാക്കി. തയ്യാർ ആയി.

എന്റെ ബാഗ് നഷ്ടം ഓർമയിൽ വരാതിരിക്കാൻ കൂടിയാണ് കാനഡയുടെ ആകർഷണങ്ങൾ എഴുതി തുടങ്ങിയതെങ്കിലും നമ്മുടെ നാട് വിട്ടു ഇവിടെ വരുന്നവരുടെ കഷ്ടപ്പാടുകൾ പറഞ്ഞ് കുട്ടികൾ എന്നെ ആശ്വസിപ്പിച്ചപ്പോൾ, ആരും കേൾക്കാത്ത കാര്യങ്ങൾ പരമാവധി ആളുകളിൽ എത്തിക്കുന്നത് എന്റെ ഒരു കടമയാണ് എന്നൊരു ഉൾവിളി ഉണ്ടായി.

ഇവിടെ എന്താണ് ഇത്രമേൽ ആകർഷണം ഉള്ളത്? എന്നൊക്കെ തിരയാൻ മനസ്സ് തുടങ്ങി. പകൽ നേരങ്ങളിൽ ആ ചിന്തകളിലും തിരച്ചിലുകളിലും എന്റെ സമയം ഞാൻ നീക്കി.

അവയെല്ലാം കുത്തി കുറിച്ച് വച്ചു.

സമൂഹ മാധ്യമങ്ങളിലൂടെ എത്തിച്ചു.

എന്നാൽ,

രാത്രി എന്നെ വല്ലാതെ ഭയപ്പെടുത്തി.

എന്റെ കറുത്ത ട്രോളി ബാഗ്,

സ്വർണ്ണ കളറിലെ കഴുത്ത് സപ്പോർട്ടും എന്റെ കുഞ്ഞു ലഞ്ച് ബാഗും തൂക്കി, എന്നെ പോലെ ബാഗുകൾ നഷ്ട പെട്ടവരുടെ ബാഗുകളുടെ കൂനക്കുള്ളിൽ കിടന്നു എന്നെ..അമ്മ, അമ്മ എന്ന വിളിക്കും.

ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണരും.

അങ്ങനെ മാസം മൂന്നു കഴിഞ്ഞു.

രാത്രിയുടെ നിശബ്ദതയെ തള്ളി തുറന്നു.

അമ്മ!!

എണീക്ക്.. അമ്മയുടെ ബാഗ് കിട്ടി.

എയർപോർട്ടിൽ നിന്ന് വിളിച്ചു.

ഞാൻ എന്നും കാണുന്ന സ്വപ്നം തന്നെയല്ലേ?

അല്ല.

മോൾ, എന്റെ മുറിയിലെ വിളക്ക് പ്രകാശിപ്പിച്ചു.

എന്റെ കൈയ്ക്ക് നേരെ കൈ നീട്ടി അവൾ നിൽക്കുന്നു.

എണീറ്റു വായോ..

ബാഗിനുള്ളിൽ എന്തൊക്കെ ഉണ്ടെന്ന് ചോദിക്കാൻ വീണ്ടും വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.

സ്വപ്നം ആണോ സത്യമാണോ എന്നൊന്നും എനിക്കറിയില്ല.

മകളുടെ ഫോൺ നമ്പർ ആണ്‌ പരാതികളിൽ കൊടുത്തിരുന്നത്.

അവർ വിളിച്ചു.

ഞാൻ എല്ലാം വളരെ വ്യക്തമായി പറഞ്ഞു.

എയർകാനഡയുടെ ഭാഗത്തു നിന്നാണ് ബാഗ് കിട്ടിയത് എന്ന് മനസിലാക്കുന്നു.

മോന്ററിയാലിൽ നിന്ന് ഇവിടെ വീട്ടിൽ കൊണ്ട് ബാഗ് എത്തിക്കുന്നതിനു 213 ഡോളർ അടക്കുക അല്ലെങ്കിൽ വന്നു എടുത്തു പോകുക എന്നവർ അറിയിച്ചു.

ഇനി ഒരു യാത്രക്കുള്ള സമയം ഇല്ല.

അനന്തമായ കത്തിരിപ്പിന്റെ പര്യവസാനം എങ്ങനെ ഇരിക്കുമെന്ന് മനസ്സിലായ നിമിഷം ആയിരുന്നു.

ഞങ്ങൾ മൂന്നു പേരും അതിരാവിലെ തന്നെ എണീറ്റ് തെരുവിലെ വിളക്കുകൾ അണയാനും സൂര്യ പ്രകാശം പരക്കാനും കാത്തിരുന്നു.

നിങ്ങളുടെ പാർസൽ ഇന്ന ടൌൺ കടന്നിരിക്കുന്നുവെന്ന് ഓരോ അരമണിക്കൂറിലും ഫോണിൽ മെസ്സേജുകൾ വരുന്നുണ്ട്.

അടുക്കളയിൽ നിന്ന് നോക്കിയാൽ വീട്ടിലേക്കുള്ള രണ്ടു വഴികളും കാണാം. വെളുത്ത കൊറിയർ വണ്ടികൾ രാവിലെ ആറു മണി മുതൽ നമ്മുടെ വീട് കടന്നു പോകുന്നുണ്ട്. അപ്പോഴെല്ലാം കതകിൽ മുട്ടുന്ന ശബ്ദത്തിനു കാതോർക്കും

ഇവിടുത്തെ ഡൌൺ ടൗണിൽ വണ്ടി എത്തി എന്നറിഞ്ഞതും ടെൻഷൻ കൂടി.

എത്തി.

ഒരു വെള്ള വാൻ.

നമ്മുടെ മുറ്റത്ത്‌.

കതകിൽ ആരോ മുട്ടുന്ന ശബ്ദത്തിനായി കേട്ടു.

വീട്ടിന്റെ മുന്നിൽ എന്റെ ട്രോളി ബാഗ് കൊണ്ട് വച്ചിട്ട് ഒരു നന്ദിക്കു പോലും കാത്തു നിൽക്കാതെ മൊബൈൽ ഡെലിവറി വാൻ ഡ്രൈവർ നടന്നു പോയപ്പോൾ..

അത് ദൈവം തന്നെ ആയിരുന്നോ എന്നൊരു വിളി ഹൃദയത്തിൽ നിന്ന് മുഴങ്ങി ചെവിയിലും കണ്ണിലും കൂടി പുറത്ത് ചാടി.

ബാഗ് കണ്ടപ്പോൾ ഞങ്ങൾ മൂന്നു പേരും  കരഞ്ഞു പോയി എന്നു തന്നെ പറയാം.

ഒരു പിന്നുപോലും നഷ്ടപ്പെടാതെ അതിനുള്ളിൽ ഉണ്ടായിരുന്നു.

എന്റെ ലഞ്ച് ബാഗിൽ ഇരുന്ന സാധനങ്ങൾ അഴുകിയിട്ടുണ്ടാവും അതുകൊണ്ട് അവർ അത് ബാഗ് ഉൾപ്പെടെ കളഞ്ഞതാവാം. അല്ലെങ്കിൽ അതിൽ നിന്ന് വന്ന ദുർഗന്ധം ആകാം ആ ബാഗ് അധികൃതരുടെ ശ്രദ്ധയിൽ പെടാൻ കാരണം ആയതും.

അറിയില്ല.

എങ്കിലും. എന്റെ കുഞ്ഞു നീല ലഞ്ച് ബാഗ് ഒഴികെ മറ്റെല്ലാം തിരിച്ചു കിട്ടി.

എന്തായാലും ഞാൻ നാട്ടിലേക്കു തിരിച്ചു പോകാൻ തീരുമാനിച്ചത് കൊണ്ട് അതിന് മാറ്റം വരുത്തുന്നില്ല.

ഈ യാത്രയിൽ നിന്ന് കിട്ടിയ അറിവുകൾ ഉൾക്കൊണ്ട്‌ ഇനിയുള്ള യാത്രകൾ ചിട്ടപ്പെടുത്തി വീണ്ടും വരാം എന്ന് കുട്ടികൾക്ക് ഉറപ്പ് നൽകി ഞാൻ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.

എന്റെ ഏറ്റവും അടുത്ത രണ്ടു സുഹൃത്തുക്കളെ മാത്രം ഞാൻ അറിയിച്ചു. അവരുടെ പ്രാർത്ഥനയും എന്റെ കൂടെ ഉണ്ടായിരുന്നു.

ഇവിടെ ഇനിയും വരുമ്പോൾ എന്റെ അരക്കു വട്ടം പിടിച്ചു “അച്ചമ്മ ” എന്ന് വിളിക്കുന്ന ഐഡനേയും അവന്റെ അച്ഛനമ്മമാരായും ശ്രദ്ധയേയും കുട്ടാ എന്ന് ഞാൻ വിളിക്കുന്ന ഉണ്ണിയെയും എന്റെ മക്കളുടെ എല്ലാ കൂട്ടുകാരെയും കാണാം എന്ന സന്തോഷവും ഞാൻ കൂടെ കൊണ്ട് പോകുന്നു.

ജനുവരി 12 നു രാവിലെ ഞങ്ങൾ ടോരോന്റോവിലേക്ക് യാത്ര തിരിച്ചു.

വൈകുന്നേരം ഏഴു മണിക്കാണ് ടോരോന്റോ വിൽ നിന്ന് ലണ്ടനിലേക്ക് ആദ്യ വിമാനം.

അതിനായി വൈകുന്നേരം നാലു മണിക്ക് വിമാനത്താവളത്തിൽ എത്താൻ എളുപ്പം എയർപോർട്ടിനു അടുത്തുള്ള ഹോട്ടലിൽ താമസം ബുക്ക്‌ ചെയ്തു സമാധാനമായി യാത്ര തുടങ്ങാം എന്ന് കുട്ടികൾ പറഞ്ഞു.

എന്നാൽ അങ്ങനെ ആകട്ടെ.

ടോരോന്റോ വിമാനത്താവളത്തിൽ എത്താൻ ഹോട്ടലിൽ നിന്ന് തന്നെ മിനി ബസ് സർവീസ് ഉണ്ട്. അത് ബുക്ക്‌ ചെയ്തു. ഉച്ചക്ക് ടേസ്റ്റി കേരള എന്ന റെസ്റ്റോറന്റ് ൽ നിന്ന് ചോറും സാമ്പാറും അവിയലും തോരനും അച്ചാറും പപ്പടവും ചേർന്ന മിനി താലി ഊബർ ഈറ്റ് വഴി വാങ്ങി കഴിച്ച് അൽപനേരം കിടന്നു.

മൂന്നു മണിയോടെ തണുപ്പ് -23 ലേക്കും ചാടും എന്ന മുന്നറിയിപ്പ് മൊബൈലിൽ വന്നു.

ഹോട്ടലിനുള്ളിൽ നിന്ന് വാനിൽ കയറി, ലഗ്ഗ്ജ് കയറ്റി വയ്ക്കാൻ തുടങ്ങിയപ്പോൾ ആണ് ഇവിടുത്തെ തണുപ്പ് ശരിക്കും അറിഞ്ഞത്.

വേഗം ഞങ്ങളെ കയറ്റി വാൻ കതകുകൾ അടച്ചു ശേഷം ഡ്രൈവർ പറഞ്ഞു. ഇന്ന് snow storm ഉണ്ട് ന്നു എയർപോർട്ടിൽ അറിയിപ്പുണ്ട്. കുറേ ഫ്ലൈറ്റ് ക്യാൻസൽ ആയി. ഉച്ചക്ക് കൊണ്ട് വിട്ട പലരെയും തിരിച്ചു കൊണ്ട് വരണം.

അയ്യയ്യോ..

നമ്മുടെ ഫ്ലൈറ്റ് അങ്ങനെ വല്ലതും സംഭവിക്കുമോ?

അറിയില്ല.

നോക്കാം.

പോയി റിപ്പോർട്ട്‌ ചെയ്‌താൽ മാത്രമേ അടുത്ത അടുത്ത വിമാനങ്ങളിൽ സീറ്റ് കിട്ടുകയുള്ളൂ.

അതുകൊണ്ട് ഞങ്ങൾ വിമാനത്താവളത്തിൽ എത്തിയ ശേഷം പിന്നെയെല്ലാം നോക്കാം എന്ന തീരുമാനത്തിൽ എത്തി.

അതെ സർ.

നമുക്ക് പോകാം എന്ന തമിഴ് ഡ്രൈവർ.

ടോരോന്റോ വിമാനത്താവളം നമ്മുടെ ബാംഗ്ലൂർ, ചെന്നൈ പോലെ എന്ന്   ഞാൻ മുന്നേ പറഞ്ഞിരുന്നു. അത് തെറ്റാണ്. വന്നിറങ്ങുന്ന സ്ഥലം, നമ്മുടെ ബാംഗ്ലൂർ, ചെന്നൈ പോലെയാണ് അധികം ടെൻഷൻ തരുന്നില്ല എന്ന്  തിരുത്തി വായിക്കണം.

എന്നാൽ പുറപ്പെടൽ കവാടം യാത്രക്കാർക്കും യാത്ര അയക്കാൻ വരുന്നവർക്കമായി മലർക്കേ തുറന്നിട്ടിരിക്കുന്ന കാഴ്ച്ച ആകർഷണമാണ്.

എന്തെന്നാൽ യാത്രക്കാർക്ക് അവരുടെ ബോര്ഡിങ് പാസ്സ്, ബാഗ് കളിൽ ഒട്ടിച്ചു വിടുവാനുള്ള സ്റ്റിക്കർകൾ ഇതെല്ലാം സ്വയം പ്രിന്റ് എടുക്കാൻ പറ്റും വിധം സജ്ജമാക്കിയിരിക്കുന്നു.

യാത്രക്കാരുടെ അനുവദനീയമായ ബാഗ്ഗേജ് ഭാരം നോക്കിയശേഷം എന്തെങ്കിലും ഭാരം കുറയ്ക്കാൻ മാറ്റണമെങ്കിൽ അതു മാറ്റിയ ശേഷം, കൂടെ വരുന്ന ആളിനെ ഏൽപ്പിക്കാൻ കഴിയും.

യാത്ര അയക്കാൻ വരുന്നവർക്ക് യാത്രികയോടൊപ്പം ചെക്ക് ഇൻ തളം വരെ കൂടെ ഉണ്ടാകാൻ കഴിയും എന്നത് ആകർഷണം തന്നെ ആണ്.

എന്റെ കൂടെ കുട്ടികൾ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ഒരു ടെൻഷനും ഇല്ലാതെ ലഗ്ഗ്ജ് ഇട്ടു ഗേറ്റ് നമ്പർ E75 ലേക്കും യാത്ര തുടങ്ങി.

കുട്ടികൾക്ക് ആവശ്യം ഉള്ളപ്പോൾ വീണ്ടും വരാം എന്ന ഉറപ്പ് നൽകി ഞാൻ നടന്നു തുടങ്ങി

അവരും ഹോട്ടൽ തിരിച്ചു എത്തി എന്ന് മെസ്സേജ് വന്നു.

വിമാനങ്ങൾ പലതും ക്യാൻസൽ ചെയ്തു ബോര്ഡിന് അറിയിപ്പ് വരുന്നു.

ഞാൻ മോളെ വിളിച്ചു പറഞ്ഞു.

അതു പ്രശ്നം ഇല്ല ഞങ്ങൾ ഹോട്ടലിൽ തന്നെ ഉണ്ടല്ലോ. നാളെ അല്ലേ പോകുന്നുള്ളൂ. അമ്മ സമാധാനം ആയിട്ടു ഇരിക്കു.

എന്റെ മൊബൈലിലും മെസ്സേജുകൾ വരുന്നുണ്ട്. ഞാൻ ഒരു വിളിപ്പാട് അകലെ ഉണ്ട് അമ്മ വിഷമിക്കണ്ട.

വിമാനത്തിന്റെ പുറപ്പെടൽ സമയം മാറ്റുന്നു. ഒരു മണിക്കൂർ കൂടി വൈകും എന്നറിയിപ്പും കിട്ടി കൊണ്ടിരിക്കുന്നു.

ബോർഡിങ് ഗേറ്റ്ലിരുന്ന് വിമാനവും റൺവേ യും കാണാൻ കഴിയുന്നത് കൊണ്ട്, സ്‌നോ storm എന്ന് മഞ്ഞു കൊടും കാറ്റ് കാണാൻ കഴിഞ്ഞു.

ഒരു മണിക്കൂർ നിറുത്താതെ അടിച്ച കൊടുംകാറ്റിൽ വിമാനത്താവളം പൂർണമായും വെള്ള പുതപ്പിട്ട് മൂടി കഴിഞ്ഞിരുന്നു.

എങ്ങനെ ഈ വിമാനം പോകും എന്ന് ആശങ്ക എല്ലാവരുടെയും മനസ്സിൽ ഒരുപോലെ ഓടി നടക്കുന്നത് യാത്രക്കാരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം.

വിമാനം പുറപ്പെടാൻ വൈകും എന്നൊരു അറിയിപ്പ് വന്നു.

എങ്കിലും വിമാനത്തിനുള്ളിൽ കയറി ഇരിക്കാൻ അനുവദിച്ചു.

ഇരുന്നു. ജാലകത്തിനരുകിൽ ഉള്ള സീറ്റ് എടുത്തു തന്നപ്പോൾ മകൾ പ്രത്യേകം പറഞ്ഞു. അമ്മയ്ക്ക് ഫോട്ടോ മുഖ പുസ്തകത്തിൽ ഇടണ്ടേ?

അവൾ കളിയാക്കിയതല്ല. എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളെ തിരിച്ചറിയാൻ ശ്രമിച്ചതാണ്.

പക്ഷേ വിമാനത്തിന്റെ   ജാലകം മഞ്ഞു കൊണ്ട് മൂടി, ഒന്നും കാണാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു.

ഏകദേശം മൂന്നു മണിക്കൂർ പുറപ്പെടൽ കാത്തു വിമാനത്തിനുള്ളിൽ ഇരുന്നു.

പെട്ടെന്ന് ജനൽ പാളിയിലെ മഞ്ഞു ഒഴുകി പോകുന്നു.

അവ്യക്തമായെങ്കിലും വിമാന തളം കാണാൻ തുടങ്ങി.

അടുത്തു നിൽക്കുന്ന വിമാനം പൂർണമായും മഞ്ഞു കൊണ്ട് മൂടിയിരിക്കുന്നത് എനിക്ക് കാണാൻ പറ്റുന്നുണ്ട്. അപ്പോൾ എന്റെ വിമാനവും ഇങ്ങനെ തന്നെ ആയിരിക്കും എന്ന് ഊഹിക്കാൻ കഴിഞ്ഞു. കുറച്ചു സമയം കൊണ്ട് അമ്പതിലേറെ മഞ്ഞു കോരി എടുക്കുന്ന ട്രക്കുകൾ പ്രവർത്തിച്ചു തുടങ്ങി.

റൺവേ ഒരു വിധം കാണാം എന്ന അവസ്ഥയിൽ എത്തി.

പച്ച ലാസർ വിളക്കുകൾ റൺവേ യിൽ ഒരു വട്ടം തീർത്തു.അതിനുള്ളിൽ ആണ് ഇപ്പോൾ എന്റെ വിമാനം നിൽക്കുന്നതെന്നു മനസ്സിലായി.

ആ വട്ടത്തിനുള്ളിൽ ജീപ്പ് ന്റെ മാതൃകയിലുള്ള നാലു വണ്ടികൾ വന്നു വിമാനത്തിന്റെ ഇരു വശങ്ങളിലും നിലയുറപ്പിച്ചു.

അതിൽ നിന്ന് നീണ്ട രണ്ടു കൊമ്പ് ള്ള ചുമന്ന ലാസർ ലൈറ്റ് ഘടിപ്പിച്ച ഒരു ജിറഫ് കഴുത്ത് പൊങ്ങി വന്നു.

വിമാനത്തിനു മുകളിൽ വരെ എത്തുന്ന ആ ജിറഫ് കഴുത്തിൽ ഘടിപ്പുച്ചിരിക്കുന്ന ചെല്ലി കൊമ്പിൽലൂടെ തിളച്ചു വെള്ളം ചീറ്റുന്ന കാഴ്ച്ച ആകർഷണം തന്നെ.

തിളച്ചു വെള്ളത്തിൽ നീരാട്ട് കഴിഞ്ഞു ചിറകുകൾ കുടഞ്ഞു തന്റെ കാലുകൾ ചെറുതായി അനക്കാൻ നോക്കി, കുറച്ചു കൂടി കുളിക്കാൻ കൊതിച്ചു, വീണ്ടും കുളിച്ചിറങ്ങിയ വിമാനവും അത്രമേൽ വൃത്തിയായി കുളിച്ച വിമാനത്തിനു ഓടാൻ റൺവേ യും തിളച്ച വെള്ളത്തിൽ കഴുകി മിനുക്കി ഇട്ട കാഴ്ചയും എന്നെ എന്തോന്നില്ലാതെ ആകർഷിച്ചു.

ആശങ്കകൾ മാറിയെന്നും നമ്മൾ സുരക്ഷിതരായി യാത്ര തുടങ്ങുന്നുവെന്നും വൈമനികൻ നേരിട്ട് വന്നു എല്ലാവരോടും പറഞ്ഞതും മനസ്സിൽ തട്ടിയ സംഭവം ആയി മാറി.

ടോരോന്റോ വിൽ നിന്ന് ലണ്ടൻ, ലണ്ടനിൽ നിന്ന് കോളംബോ, കോളംബോവിൽ നിന്ന് തിരുവനന്തപുരം യാത്രയിൽ ലണ്ടനിൽ സൂര്യൻ ഉദിക്കുന്നതും തലങ്ങനെയും വിലങ്ങനെയും അതിരാവിലെ മേഘങ്ങളിക്കിടയിലൂടെ സഞ്ചരിക്കുന്ന മറ്റു വിമാനങ്ങളെയും കണ്ടു. മനോഹരമായ കാഴ്ചയായിരുന്നു.

ഒന്നുറങ്ങി ഉണർന്നതും കോളംബോയുടെ രാത്രിയുടെ അന്തിമ ഘട്ടവും സൂര്യോദയവും കണ്ടു.

ടോരോന്റോ യിൽ ഏകദേശം നാലു മണിക്കൂർ യാത്ര വൈകിയത് കൊണ്ട്, ലണ്ടനിൽ നിന്ന് കോളംബോ വിമാനം കിട്ടുമോ എന്ന സംശയം മനസ്സിനെ ചെറുതായി അലട്ടിയെങ്കിലും,എന്നോടൊപ്പം യാത്ര ചെയ്ത ബഹു ഭൂരിപക്ഷം യാത്രക്കാരും കോളംബോയിലേക്ക് പോകാൻ ഉള്ളവർ ആയത് കൊണ്ട് അധികം സമയനഷ്ട്ടം കൂടാതെ ലണ്ടനിൽ നിന്ന് കോളംബോ യാത്ര തുടങ്ങി.

ജനുവരി 14 നു രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഞാൻ എത്തി.

കാനഡയിൽ ജീവിതം തുടങ്ങണം എന്നാഗ്രഹിക്കുന്ന പുതു തലമുറയെ ആകർഷിക്കുന്നത് ഡോളറിൽ കിട്ടുന്ന ശമ്പളം മാത്രമല്ല, സർവ സ്വതന്ത്രമായ ജീവിതം ആണ്.

മറ്റുള്ളവർ എന്നൊരു വിഭാഗം ജനത അവരുടെ ഇടയിൽ ഇല്ല. എല്ലാ ജോലിയും എല്ലാവർക്കും ചെയ്യാം. വേതന നിയമങ്ങൾ നല്ലതാണ്, എന്നതൊക്കെ ആണ്.

സന്തോഷ്‌ കുളങ്ങര പറഞ്ഞപോലെ നമ്മുടെ നാട്ടിലും സർവീസ് മേഖലയിൽ മാറ്റങ്ങൾ വന്നാൽ, പുതിയ തലമുറയെ ഇവിടെ പിടിച്ചു നിറുത്താൻ സർക്കാറിനു കഴിഞ്ഞാൽ,കുട്ടികളെ പിരിഞ്ഞു നിൽക്കുന്ന യുവത്വം ഇല്ലാത്ത നാട്ടിൽ കഴിയേണ്ടി വരുന്ന വാർദ്ധക്യം ഇവിടെ സമാധാനമായി മരിക്കും.

പലർക്കും കാനഡ യുടെ ആകർഷണം പലതാണ്.

എനിക്ക് കാനഡയുടെ ഏറ്റവും വലിയ ആകർഷണം എന്റെ മകൾ തന്നെ.

എന്റെ അടുത്ത യാത്ര വിശേഷം ഉടനെ തന്നെ നിങ്ങളുമായി പങ്കു വയ്ക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ..

നിങ്ങളുടെ സ്വന്തം.

✍️ജെകെ

Post Views: 47
1
Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

7 Comments

  1. Sreelekha on February 1, 2024 12:32 PM

    സമാധാനം ആയി. വിഷമിച്ചെങ്കിലും എല്ലാം കിട്ടിയല്ലോ. ദൈവത്തിനു നന്ദി 🙏🙏🙏

    Reply
  2. sabira latheefi on January 29, 2024 7:32 PM

    ബാഗ് തിരിച്ചു കിട്ടിയത് വായിച്ചപ്പോൾ സന്തോഷമായി.. നല്ല എഴുത്ത് ആയിരുന്നു. ❤️

    Reply
  3. Rani on January 24, 2024 9:09 AM

    പെട്ടെന്ന് പോയി വരൂ ആന്റി.. അവസാന ഭാഗം ആയപ്പോൾ ബാഗ് തിരിച്ചു കിട്ടിയത് വായിച്ചപ്പോൾ സന്തോഷമായി..നല്ലെഴുത്ത് 👏👏❤️❤️

    Reply
    • Suma Jayamohan on January 25, 2024 8:27 PM

      Canada യിൽ മോൻ്റടുത്തു പോകാൻ മനസ്സുകൊണ്ടു തയ്യാറെടുത്തു നിൽക്കുന്ന എന്നെ ഈ വിവരണങ്ങൾ ഒരു പാട് സന്തോഷിപ്പിക്കുന്നു നല്ലെഴുത്ത്❤️👌

      Reply
  4. Remya Chippy on January 16, 2024 8:31 PM

    Pettennu engu thirichu varanam keto

    Reply
    • Jayalekshmi krishnan on January 17, 2024 12:23 AM

      തീർച്ചയായും 🙏🏻

      Reply
  5. Pingback: വിടാതെ കൂടെ നിന്നവർ - കാനഡയുടെ ആകർഷണം ഭാഗം:13 - By Jayalekshmi krishnan - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.