അനന്തരം ആ നിമിഷങ്ങളുടെ അന്ത്യത്തിൽ കാമം പ്രേമത്തിനെ കൊന്നു;
അവസാനമെന്നോണം പ്രേമം
കാമത്തെ നോക്കി,
എന്തിന്?
അതിന്റെ കണ്ണുകളിൽ പകപ്പ്
കാമം ഒന്ന് കണ്ണിറുക്കി പിന്നെ മനോഹരമായി ചിരിച്ചു
എനിക്ക് കടന്നു വരാനായി
നീ പാതയൊരുക്കി, ഒടുവിൽ
ഞാനുമപ്പാത മറികടക്കുകിൽ നീയെന്തിനിവിടെ
വേണം?
ഇനിയുമെനിക്ക് പുതുവഴികൾ
വെട്ടിത്തെളിക്കേണ്ടപ്പോഴൊക്കെ
നിന്നെ ഞാൻ പുനർജ്ജനിപ്പിച്ചേക്കാം,
അതുവരേയ്ക്കും വിട!