നീ എൻ ആത്മാവിൻ സ്പന്ദനം…. എൻ ഹൃദയതാളം….. എന്നിലെ എന്നെ അറിയുന്നവൻ… നിന്നെ കുറിച്ചെഴുതാൻ എനിക്കിന്ന് വാക്കുകളില്ല…. ആദ്യം കണ്ട നാൾ മുതൽ നീ എൻ മനസ്സിൽ കൂട് കൂട്ടി..അരികിലില്ലെങ്കിലും.. എന്നും ഹൃദയ ത്തി ൻ ചാരെയുള്ളവൻ…കാലങ്ങളായി ഞാൻ നിന്നോട് സംവദിച്ചു കൊണ്ടിരിക്കുന്നു….നിന്റെ സന്തോഷങ്ങൾ എന്റെയും സന്തോഷം…. നിന്റെ ഇടിമുഴക്കം പോലുള്ള ചിരി എപ്പോഴും എന്നിൽ ആഹ്ലാദപൂത്തിരി വിടർത്തുന്നു . നിന്റെ ജീവ വാക്യങ്ങൾ എന്റെയും കൂടെ ആയതെപ്പോഴാണ്? അവയിലൂടെ ഞാൻ എന്നെ പുനസൃഷ്ട്ടിച്ചു. നിന്നോടൊപ്പമുള്ള യാത്രയിൽ കണ്ടെത്തിയ പുതിയ സമവാക്യ ങ്ങളിലൂടെ ഞാൻ പുതു ജീവിതം തേടിപ്പിടിച്ചു.നിന്നോടൊപ്പമുള്ള ഞാൻ ധൈര്യവതി ആയിരുന്നു.ഏറെ ആഹ്ലാദവതിയും.കുഞ്ഞു കാര്യങ്ങളിൽ ഞാൻ കാണുന്ന സന്തോഷം നിന്നോട് പങ്കുവക്കുമ്പോൾ ഇരട്ടിയാവുന്നത് നിന്റെ മാജിക് ആണോ?നീ എൻ മുജ്ജന്മ സുകൃതം.
🌹🌹🌹🌹