Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണം തന്ന തിരിച്ചറിവ് 6
കഥ ജീവിതം തുടർക്കഥ / സീരീസ് വിവാഹം

മരണം തന്ന തിരിച്ചറിവ് 6

By മുറുകൊടുങ്ങല്ലൂർFebruary 10, 2024Updated:February 15, 2024No Comments3 Mins Read52 Views
Bookmark Now
Please login to bookmark Close

No account yet? Register

മരണം തന്ന തിരിച്ചറിവ് ഭാഗം 1 

മരണം തന്ന തിരിച്ചറിവ്: 6

ഗ്ലുക്കോസ് മാറ്റിയ നഴ്‌സ് എന്റെ വേദന കണ്ട് ഒരു ഇഞ്ചകഷൻ തന്നു. അതാണ് വൈകിയത്.

ഇന്നലെ നമ്മൾ എവിടെയാണ് പറഞ്ഞത്. ഞങ്ങളുടെ ആദ്യ രാത്രി അല്ലെ.

അങ്ങിനെ ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ഞങ്ങളുടെ ജീവിതം അവിടെ തുടങ്ങി.

എന്റെ വീടും ഉപ്പയും ഉമ്മയും അനിയത്തിമാരും ഷാനുക്കക്ക് ഇക്കാൻറെ കൂടി ആയിരുന്നു. അത്രക്ക് സ്നേഹം ആയിരുന്നു അവർക്ക് പരസ്പരം. എന്റെ അനിയത്തിമാർ ഇക്കാക്കാൻറെ സ്നേഹം എന്താണെന്നും മറ്റും അറിഞ്ഞത് ഷാനുക്കയിലൂടെ ആയിരുന്നു.

അങ്ങിനെ ഞങ്ങളുടെ ജീവിതം പടച്ചവന്റെ അനുഗ്രഹത്താൽ നല്ല രീതിയിൽ ചെറിയ ഇണക്കണങ്ങളും പിണക്കണങ്ങളും ആയി മുന്നോട്ട് പോയി. എത്ര വലിയ പിണക്കങ്ങൾ ആണെങ്കിലും ഒരു രാത്രിയിൽ കൂടുതൽ നീണ്ട് നിൽക്കിലായിരുന്നു. പടച്ചവന്റെ അപാരമായ അനുഗ്രഹത്താൽ ഞങ്ങളുടെ ദാമ്പത്യ വല്ലരിയിലെ ആദ്യ പുഷ്പം വിടർന്നു. ഞങ്ങളുടെ പൊന്നു മോൻ, ഷഹബാസ്.. അവന് മൂന്ന് വയസ്സുള്ള സമയത്താണ് പടച്ചവൻ ഞങ്ങളെ വീണ്ടും അനുഗ്രഹിച്ചത്. ഞാൻ വീണ്ടും ഗർഭിണിയായി. ആ സമയത്താണ് ഷാനുക്ക വീണ്ടും ഗൾഫിലേക്ക് തിരിച്ച് പോകുന്നത്. അന്ന് പോകുമ്പോൾ ഷാനുക്ക പറഞ്ഞിരുന്നു, ഇത്തവണ തിരിച്ച് വരാൻ കുറച്ച് അധികം സമയം എടുക്കും എന്ന്. സാധാരണ പോയാൽ ഒരുമാസം അല്ലെങ്കിൽ രണ്ടുമാസം അതിനിടയിൽ തിരിച്ച് വരും. പക്ഷെ ഇത്തവണ അവിടെ എന്തൊക്കെയൊ പ്രശനങ്ങൾ, അത് തീർത്ത ശേഷം മാത്രേ തിരിച്ച് വരാൻ കഴിയു എന്നതാണ് കാരണം.

മോന് ചെറുതായത് കൊണ്ടും എനിക്ക് വയ്യാതിരിക്കുന്നത് കൊണ്ടും വീട്ടിൽ ഉമ്മയും ഉപ്പയും മാത്രം ഉള്ളത് കൊണ്ടും എന്തെങ്കിലും കാര്യത്തിന് പുറത്ത് പോകാൻ ബുദ്ധിമുട്ടാണെന്ന് അറിയാവുന്നത് കൊണ്ടും എന്തെങ്കിലും ആവശ്യങ്ങൾക്ക് വിളിക്കാൻ പറഞ്ഞ് അവിടെ നാട്ടിൽ തന്നെ ഉള്ള ഒരു ചേട്ടന്റെ നമ്പർ തന്നു. കൂടാതെ പോകുന്നതിന് മുൻപ് ഒരു ദിവസം അയാളെ വീട്ടിൽ കൊണ്ട് വന്ന് പരിചയപ്പെടുത്തി.

അങ്ങിനെ ഇക്ക പോയി. അതിന് ശേഷം ഒന്ന് രണ്ട് തവണ ഉപ്പ അയാളെ വിളിച്ചിരുന്നു, ആശുപത്രിയിൽ പോകാനും മറ്റും.

ഞാൻ 8 മാസം ഗർഭിണി ആയിരിക്കുന്ന സമയത്ത് ഒരു ദിവസം എനിക്ക് പെട്ടെന്ന് വയ്യാതായി. അന്ന് ഉപ്പ എവിടെയോ യാത്ര പോയിരിക്കുകയായിരുന്നു. ഉപ്പയെ വിളിച്ചപ്പോൾ ഉപ്പ എത്താൻ വൈകും മോൾ “സന്തോഷിനെ വിളിച്ച് ഉമ്മാനേം കൂട്ടി ആശുപത്രിയിൽ പൊക്കോ, ഞാൻ എത്തുകയാണെങ്കിൽ അങ്ങോട്ട് വന്നോളാം” അതും പറഞ്ഞ് ഉപ്പ ഫോണ് കാട്ടാക്കി. ആ ദിവസം ഞാൻ എന്റെ ഫോണിൽ നിന്ന് ഞാൻ അയാളെ വിളിച്ചു.

വളരെ മാന്യമായി സംസാരിച്ച സന്തോഷ് ചേട്ടൻ വീട്ടിൽ വന്ന് എന്നെയും ഉമ്മയെയും കൂട്ടി ആശുപത്രിയിൽ പോയി. ഇതിനിടയിൽ ആ ചേട്ടൻ ഷാനുക്കയെ വിളിച്ച് പറയണോ എന്നു ചോദിക്കുന്നുണ്ടായിരുന്നു. “വേണ്ട, എന്തിനാ ഇക്കാനെ വിഷമിപ്പിക്കുന്നത്. എനിക്ക് വേറെ കുഴപ്പം ഒന്നും ഇല്ല. വിളിച്ച് പറയണ്ട” എന്നും പറഞ്ഞു. ആശുപത്രിയിൽ എത്തിയ എന്നെ സ്വന്തം പോലെ എല്ലാ കാര്യങ്ങളും നോക്കാനും എല്ലായിടത്തും പോകാനും കരഞ്ഞ എന്റെ മോനെ എവിടെയൊക്കെയോ കൊണ്ടു പോയി കരച്ചിൽ മാറ്റി, അവന് വിശന്നപ്പോൾ ഭക്ഷണം വാങ്ങി കൊടുക്കാനും എല്ലാം സന്തോഷേട്ടൻ ആയിരുന്നു ഉണ്ടായിരുന്നത്. കുറച്ച് സമയം അവിടെ കിടന്ന ഞാൻ വയ്യായ്ക കുറഞ്ഞപ്പോൾ വീട്ടിലേക്ക് പോകാൻ റെഡി ആയി. അപ്പോഴേക്കും ഉപ്പ വിളിച്ചു. ഉപ്പാനോട് വീട്ടിലേക്ക് വന്നോളൂ എന്നും പറഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങിയ ഉടൻ “എന്നാൽ ഞാൻ പോട്ടെ ഉമ്മ, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി, ഞാൻ വീട്ടിൽ ഉണ്ടാകും” എന്നും പറഞ്ഞ് പോകാൻ തുടങ്ങിയ സന്തോഷേട്ടനെ “നിൽക്ക്, ഉച്ചക്ക് ഒന്നും കഴിച്ചില്ലലോ, എന്തെങ്കിലും കഴിക്കാം വാ അകത്തേക്ക്” എന്നും പറഞ്ഞ് ഞാൻ അകത്തേക്ക് പോന്നു. ഭക്ഷണം വേണ്ട എന്നും പറഞ്ഞ് പോകാൻ തുടങ്ങിയ ചേട്ടനെ ഉമ്മ നിർബന്ധിച്ച് അകത്ത് കയറ്റി. ഭക്ഷണം കൊടുക്കുന്നത് കണ്ടു. കഴിക്കാൻ പറഞ്ഞ ഉമ്മയോട് “എനിക്ക് ഒന്നും വേണ്ട, നല്ല ക്ഷീണം ഞാൻ കുറച്ച് സമയം ഒന്ന് ഉറങ്ങട്ടെ, മോനെ ഉമ്മ ഒന്നു നോക്കിക്കോ” എന്നും പറഞ്ഞ് മുറിയിലേക്ക് പോയ ഞാൻ അവിടെ കിടന്ന് കുറെ സമയം ഉറങ്ങി.

ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ ഞാൻ ഷാനുക്കയെ വിളിച്ച് എല്ലാം പറഞ്ഞു. കൂട്ടത്തിൽ സന്തോഷേട്ടൻ ചെയ്തു തന്ന സഹായങ്ങളും.. എല്ലാം കേട്ട ഷാനുക്ക “ഞാൻ തിരിച്ച് വരണോ, എന്തെങ്കിലും ആവശ്യം ഉണ്ടായാൽ എന്താ ചെയ്യുക” എന്ന് ചോദിച്ചപ്പോൾ “ഇക്ക ഇപ്പോൾ പോന്നാൽ അവിടുത്തെ കാര്യങ്ങൾ എല്ലാം കുളമാകില്ലേ, ഇവിടെ ഇപ്പോ തത്കാലം ഉമ്മയും ഉപ്പയും ഉണ്ടല്ലോ, പിന്നെ സന്തോഷേട്ടനും ഉണ്ട്. ഞാൻ പ്രസവിക്കുന്ന സമയം ആകുമ്പോഴേക്കും അവിടുത്തെ പ്രശ്നങ്ങൾ എല്ലാം തീർത്ത് എന്റെ ചെക്കൻ എന്റെ അടുത്ത് ഉണ്ടായാൽ മതി. ഇക്ക അടുത്ത് ഇല്ലാതെ ഞാൻ പ്രസവിക്കില്ല” എന്നൊക്കെ പറഞ്ഞ് ഞങ്ങൾ ഫോണ് കട്ടാക്കി.

അവിടുന്ന് കുറച്ച് കഴിഞ്ഞപ്പോൾ “ഇന്ന് രാത്രി വിളിക്കാൻ കഴിയില്ല, വാട്സാപ്പിൽ വരാം, ഒരു അർജൻറ് മീറ്റിംഗ് ഉണ്ട് ” എന്നും പറഞ്ഞ് ഷാനുക്കയുടെ മെസേജ്. ഞാൻ ചിരിക്കുന്നതും ഹാർട്ടിന്റെയും ഓരോ സ്മൈലി ഇക്കാക്കും വിട്ട് കൊടുത്തു.

ഇക്കാടെ മെസേജ് കാത്തിരുന്ന എന്റെ ഫോണിന്റെ വാട്സാപ്പ് മെസേജിന്റെ ട്യൂണ് കേട്ട് ഫോണ് എടുത്ത ഞാൻ വേറെ ഒരു നമ്പറിൽ നിന്നും മെസേജ് വന്നിരിക്കുന്നത് കണ്ട് അത് തുറന്നു നോക്കി.

അത് കണ്ട ഞാൻ ഞെട്ടി…

തുടരുട്ടോ….

മുറു….

മരണം തന്ന തിരിച്ചറിവ് 7

Post Views: 61
1
മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.