മുന്നിലെ സ്ക്രീനിൽ ആണും പെണ്ണും ഒരുമിച്ചിരിക്കുന്നു, അവരുടെ കൈകൾ ചേർത്തുപിടിച്ചിട്ടുണ്ട്. പതിയേ അവർ പരസ്പരം നോക്കുന്നു. മുഖങ്ങൾ അടുത്തുവന്നു.
അയാൾ അസ്വസ്ഥതയോടെ അടുത്തിരിക്കുന്ന കുട്ടികളെ നോക്കി റിമോട്ടെടുത്തു ശടേന്ന് ചാനൽ മാറ്റി. ഇപ്പോൾ മുന്നിൽ നായകനും പത്തു പതിനഞ്ചു വില്ലൻമാരും,വില്ലന്മാരുടെ കയ്യിലാവട്ടെ അമ്പും വില്ലും മുതലായ അതിപുരാതനആയുധങ്ങൾ മുതൽ അൾട്രാ മോഡേൺ വെപൺസ് വരെയുണ്ട്.. അവരെയെല്ലാം സധൈര്യം വെറും കൈയാൽ നേരിടുന്ന നായകൻ രക്തത്തിൽ കുളിച്ചിരിക്കുകയാണ്. നായകന്റെ പ്രഹരമേറ്റ് വായുവിൽ പറന്നു വീണ് ചാവുന്ന വില്ലന്മാർ, അയാൾ ആശ്വാസത്തോടെ റിമോട്ട് താഴെ വച്ച് സോഫയിലേക്ക് ചാരിയിരുന്നു.
1 Comment
👌