കടലോളം സ്നേഹമാണെനിക്ക് നിന്നോടെന്നു പലവേള കാതിലോതിയൊരു കാമുകൻ ഒരിടത്തു കത്തിക്ക് മൂർച്ചകൂട്ടി
കാത്തിരുന്നു
കരളിന്റെ പാതിയെന്ന് പറഞ്ഞു
പ്രണയിച്ചൊരുവളെ
കത്തിക്കാൻ
കന്നാസ്സിൽ പെട്രോൾ വാങ്ങി നിറയ്ക്കുണ്ട്
വേറൊരു കാമുകൻ
കനവുകളിൽ നിറഞ്ഞൊരുവളുടെ
കണ്മുൻപിൽ ആസിഡ് നിറച്ചൊരു കുപ്പിയുമായി കൈവിറയ്ക്കാതെ എത്തി മറ്റൊരു കാമുകൻ
കാമുകിയും കുറച്ചില്ല
കഷായം വെച്ച് കാത്തിരുന്നു
പ്രണയ നിരാസങ്ങളിൽ പരസ്പരം പ്രാണനെടുക്കാൻ മത്സരിക്കുകയാണിന്ന്
കാമുകന്മാരും കാമുകിമാരും