വസന്തവും വർഷവും
വന്നതൊക്കെ
വൈകി മാത്രം ഞാനറിഞ്ഞു
വിധിയേകിയ വിരഹത്താൽ
വേനൽ നിലംപോൽ
വിണ്ട് തരിശായി മാറിയ
വരണ്ട ഹൃദയത്തിൽ
വഴിതെറ്റിപ്പോലും
വീണ്ടുമൊരിക്കലും
വർണ്ണങ്ങളും സന്തോഷങ്ങളും
വിരുന്നെത്തിയില്ല, നീ
വിട്ടകന്നപ്പോൾ പെയ്ത
വിരഹത്തീമഴയിൽ
വീണ്ടും വീണ്ടും നനഞ്ഞു
വല്ലാതെ പൊള്ളിയടർന്നു ഞാൻ….
2 Comments
❤️❤️❤️😔
🥰🥰🥰🥰