മറ്റാർക്കോ പതിച്ചു കൊടുത്ത
പുറംപോക്ക് ഭൂമി പോലെയായിരുന്നു
ഒരിക്കലെന്റെ മനസ്സ്
ആർക്കോ വേണ്ടി മിടിച്ചും
ആരുടെയൊക്കെയോ ഇഷ്ടങ്ങൾ
കുത്തിനിറച്ചും
അവരുടെയൊക്കെത്തന്നെ
കുത്തുവാക്കുകളാൽ ചോര പൊടിഞ്ഞൊടുവിൽ
അവഗണനയുടെ
മുള്ളു വേലി കെട്ടുകൾക്കിടയിൽ
ശ്വാസം മുട്ടി പിടഞ്ഞ
ഒരു പാവം ഹൃദയം…
ഹൃദയം പൊട്ടി ചത്തുപോകുമെന്നായപ്പോൾ
ഞാനത് തിരുച്ചെഴുതി വാങ്ങി
അനധികൃത താമസക്കാരെയൊക്ക ഒഴിപ്പിച്ചു താഴിട്ടു പൂട്ടി എന്നന്നേക്കും
എന്റേതുമാത്രമാക്കി ഭദ്രമാക്കി…