വളർത്തുദോഷത്തിന്റെ
വാൾമുനയെന്നും നീണ്ടത്
വീട്ടകത്തു
വാതിൽ മറവിൽ നിന്ന്
വായ തുറക്കാൻ പേടിച്ച
വാല്യക്കാരിക്ക് തുല്യമായ
വാമഭാഗമെന്ന് വിശേഷണമുള്ളവളുടെ നേർക്കാണ്
വിജയങ്ങളും മികവുകളും
വല്യ വല്യ നേട്ടങ്ങളും
വരവ് വെക്കാൻ അച്ഛനും
വീട്ടുകാരും മത്സരിച്ചു
വളർത്തു ദോഷമെന്ന പേരിൽ
വരുന്ന സകലതിന്റെയും ക്രെഡിറ്റ്
വള്ളി പുള്ളി തെറ്റാതെ അമ്മയ്ക്കും
വീട്ടുകാർക്കും സ്വന്തം