പത്തിൽ പത്തായിരുന്നു
പൊരുത്തം
പണക്കാരനെന്ന പേരും
പിന്നെയെന്താലോചിക്കാൻ
പിറ്റേന്ന് തന്നെ വാക്കുറപ്പിച്ചു
പെണ്ണിന്റെ മനസ്സാരും ചോദിച്ചില്ല
പയ്യന്റെ സ്വഭാവമാരും തിരക്കിയില്ല
പെട്ടെന്ന് തന്നെ
പന്തലുയർന്നു…
പഞ്ചാരിമേളമുയർന്നു
പുടവ കൊടുക്കൽ കഴിഞ്ഞു
പത്താം നാൾ
പൊന്നുമോളുടെ ചേതനയറ്റ ദേഹം
പടിക്കലെത്തിയപ്പോൾ
പതം പറഞ്ഞു കരഞ്ഞമ്മ
പറഞ്ഞു,
പണമില്ലെങ്കിലും
പാവമെന്റെ കുട്ടി സ്നേഹിച്ച
പയ്യൻ മതിയായിരുന്നു, അവളെ
പൊന്നുപോലെ നോക്കിയേനെ..
പൊരുത്തം നോക്കിയിട്ടവസാനമീ
പരുവത്തിലാക്കിയല്ലോ
പരമദുഷ്ടനെന്റെ
പൊന്നുമോളെ…