വീണ്ടും വരിക
ഒരിക്കൽ ഞാൻ നിനക്കൊപ്പം
നടന്ന വഴികളിലേക്ക്
വീണ്ടും വരിക
നാമൊന്നിച്ചിരുന്ന പുഴക്കരയിലേക്ക്
വീണ്ടും വരിക
നീയെന്നോട് പ്രണയം പറഞ്ഞ
പൂവാക ചോട്ടിലേക്ക്
വീണ്ടും വരിക
നീ യാത്ര പറഞ്ഞകന്ന
അമ്പല മുറ്റത്തേക്ക്
വീണ്ടും വരിക
വീണ്ടും വരുമെന്ന് വിശ്വസിച്ചു
കാത്തു കാത്തിരുന്നു
കാലം കഴിച്ചവളുടെ
കുഴിമാടത്തിനരികിലേക്ക്…