Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കയ്യെത്താ ദൂരെ ഒരു കുട്ടിക്കാലം – ഭാഗം 2
അനുഭവം ഓർമ്മകൾ കഥ കുട്ടികൾ ജീവിതം സൗഹൃദം

കയ്യെത്താ ദൂരെ ഒരു കുട്ടിക്കാലം – ഭാഗം 2

By Sobha NarayanasharmaMarch 31, 2024Updated:March 31, 20241 Comment3 Mins Read46 Views
Bookmark Now
Please login to bookmark Close

No account yet? Register

പാർട്ട്‌ 2

ചാമാക്കാലയിലെ സുരേഷ് ചേട്ടൻ മീനുക്കുട്ടീടെ വീട്ടിൽ ഇടക്കൊക്കെ വരും. എട്ടാം ക്ലാസ്സിലാ ചേട്ടൻ. സിനിമാ നടൻ ജയന്റെ കടുത്ത ആരാധകനാണ് ചേട്ടൻ. ഓടി വന്ന് ജയനാന്നും പറഞ്ഞു ഭിത്തിക്കിട്ട് ഇടിക്കും. ജയന്റെ സിനിമയിലെ സ്റ്റണ്ട് സീനൊക്കെ കാണിക്കും 🤗😄. ഇതൊക്കെ മീനുക്കുട്ടി അന്തം വിട്ട് നോക്കിനിൽക്കും. ജയൻ മരിച്ച ദിവസം ചേട്ടൻ ഒന്നും കഴിച്ചില്ലത്രേ. സുരേഷ് ചേട്ടൻ ഇടക്ക് മീനുക്കുട്ടിയെ കുറിച്ച് പാരഡി പാട്ടൊക്കെ പാടും.

മീനുക്കുട്ടി കറുത്ത കുട്ടി…

മീനുക്കുട്ടി വെളുത്ത കുട്ടി…

ഇങ്ങനെ ഒക്കെയാവും പാട്ട്. സുരേഷ് ചേട്ടന്റെ ചേച്ചി സുമ ചേച്ചി P. T. കോളേജിലാണ് പഠിക്കുന്നത്.

മീനുക്കുട്ടീടെ കുഞ്ഞനിയനെ കുളിപ്പിച്ച് കഴിഞ്ഞാൽ ഒരുക്കാൻ സുമ ചേച്ചി വരും.വാലിട്ട് കണ്ണെഴുതി കുഞ്ഞിക്കവിളിലൊരു ബ്യൂട്ടി സ്പോട്ടും ഇട്ടു ഒരുക്കി കഴിഞ്ഞാൽ നിലത്തു കിടന്നു കുഞ്ഞുവാവ കുറേ നേരം കളിക്കും. സുമ ചേച്ചി സിലോൺ റേഡിയോ കേൾക്കാൻ വൈകിട്ട് മീനുക്കുട്ടീടെ വീട്ടിൽ വരുമ്പോൾ നല്ല പാട്ടൊക്കെ പാടും.”കിളിയേ കിളിയേ മണിമണി മേഘത്തോപ്പിൽ….”ഈ പാട്ട് ചേച്ചി നന്നായി പാടുമായിരുന്നു.

സുമ ചേച്ചിടെ നേരെ മൂത്തത് രമ ചേച്ചിയാണ്. റിങ് കമ്മലിട്ട ഇത്തിരി വണ്ണം ഒക്കെ ഉള്ള രമ ചേച്ചിയാണ് ആ വീട്ടിലെ തുണി മുഴുവൻ അലക്കുന്നത്. ചിലപ്പോൾ മീനുക്കുട്ടി അത് നോക്കി നിൽക്കും. രമചേച്ചിടെ മൂത്തയാൾ ലത ചേച്ചി ശർമാസ് കോളേജിലെ ടീച്ചറാണ്. ലത ചേച്ചിക്ക് നല്ല ഉത്തരവാദിതമാണ്. മീനുക്കുട്ടീടെ അമ്മ ഇടക്കിടക്ക് ഇത് പറയുന്നത് കേട്ടിട്ടുണ്ട് മീനുക്കുട്ടി. ഈ ‘ഉത്തരവാദിത്തം’ എന്ത് സാധനമാണോ ആവോ🤗 അവരുടെ ഏറ്റവും മൂത്ത ചേട്ടൻ ഗൾഫിലാണ്. ഒരു പ്രാവശ്യം ചേട്ടൻ ഗൾഫിൽ നിന്നു വന്നത് മീനുക്കുട്ടിക്ക് നല്ല ഓർമ്മയുണ്ട്.

ഒരു പെട്ടി നിറയെ  കുടുംബക്കാർക്കും അയല്പക്കങ്ങളിൽ ഉള്ളവർക്കും കൊടുക്കാനുള്ള സാധനങ്ങളായിരുന്നു. പല കളറിലുള്ള സാറ്റിൻ റിബ്ബൺ എല്ലാർക്കും കൊടുത്തു രാധാകൃഷ്ണൻ ചേട്ടൻ. ഫോറിൻ റിബൺ കിട്ടിയപ്പോൾ മീനുക്കുട്ടിക്കും അമ്പിളിക്കുമൊക്കെ എന്ത് ഗമ ആയിരുന്നു! ആ വരവിന് ചേട്ടൻ ആദ്യമായി മീനുക്കുട്ടിടെ ഫോട്ടോ എടുത്തു. അതെ, വീട്ടിൽ വച്ച്! സ്റ്റുഡിയോയിലൊന്നും പോകാതെ! ആ വീട്ടിൽ രാധാകൃഷ്ണൻ ചേട്ടന് ഔട്ട്ഹൗസ് പോലൊരു മുറിയുണ്ട്. ആ മുറിയിൽ വച്ച് മീനുക്കുട്ടിയെ ഒരു കസേര യിൽ ഇരുത്തി ഫോട്ടോ എടുത്തു. മീനുക്കുട്ടിക്ക് വലിയ സന്തോഷവും അതിശയവും തോന്നിയിരുന്നു.

ചാമക്കാലായിലെ അവരുടെയൊക്കെ അച്ഛന് ഒരു ചെറിയ പലചരക്കുകട ഉണ്ടായിരുന്നു. മീനുക്കുട്ടീടെ വീടിനു അടുത്താണ് ആ പീടിക. ഇടക്കിടക്ക് മീനുക്കുട്ടിക്കും അമ്പിളിക്കും കടലമിട്ടായിയും നാരങ്ങാമിട്ടായിയുമൊക്കെ കൊടുക്കും സുരേഷ് ചേട്ടന്റെ അച്ഛൻ.

രാത്രി സുരേഷ് ചേട്ടന്റെ വീട്ടിൽ അത്താഴം കഴിഞ്ഞെന്നു മീനുക്കുട്ടിക്ക് കൃത്യമായി അറിയാം. കാരണം അത്താഴം കഴിഞ്ഞാൽ തുടങ്ങും സുരേഷ് ചേട്ടന്റെ അച്ഛന്റെ നീട്ടിപ്പിടിച്ചുള്ള ഏമ്പക്കം വിടൽസ്! ഒരു ഫർലോങ്ങ് ദൂരം വരെ അത് കേൾക്കുമെന്നാ തോന്നുന്നത്. മീനുക്കുട്ടി ചിരിയടക്കിപ്പിടിച്ചു എണ്ണം പിടിക്കും.. ഒന്ന്..രണ്ട്..മൂന്ന്‌… ഒപ്പം മീനുക്കുട്ടീയും അച്ഛനെപ്പോലെ നടന്നോണ്ട് വരാത്ത ഏമ്പക്കം ഒക്കെ വരുത്തിവിടും 😄😄ഇത് കണ്ടു അമ്മക്ക് ചിരി പൊട്ടും.

അങ്ങിനെ ഒന്നര വയസ്സ് മുതൽ ഏഴു വയസ്സ് വരെ മീനുക്കുട്ടി ചാമക്കാലായിലെ വീട്ടുകാരുടെ വാടകവീട്ടിൽ അരപ്ലേസും  നീലത്തൂണുകളുമുള്ള വീട്ടിൽ കളിച്ചു നടന്നു. ചാമക്കാലായിലെ പുളിമരത്തിനു ചോട്ടിലും കപ്പതോട്ടത്തിലും വള്ളി ചെമ്പരത്തി പടർന്ന പടവുകളിലും ശർമ്മാസ് കോളേജിനോട് ചേർന്ന തൊടിയിലുമൊക്കെ പറന്ന് നടന്നു. പ്ലാവില തൊപ്പിവച്ചും ഓലപ്പീപ്പി കൊതിയും രസിച്ചു നടന്നു.

കുട്ടികളില്ലാത്ത കമലചിറ്റ പറയുന്ന പായാരം ഒക്കെ കേട്ട് ഇടക്ക് വീട്ടിൽ വരുന്ന പങ്കജാക്ഷി ചേച്ചിടെയും നഖം നീട്ടി വളർത്തി ക്യൂട്ടെക്സ് ഇട്ടു വരുന്ന സാബു ചേട്ടന്റേം ഒക്കെ വലിയ വർത്തമാനങ്ങൾ കേട്ട് ഹണിച്ചിറ്റയുടെ കൂടെ  ഒരു ബറ്റാലിയൻ പോലെ നഴ്സറിക്കു നടന്നു പോയിരുന്ന ആ കാലം എത്ര മനോഹരമായിരുന്നു.

രണ്ടാം ക്ലാസ്സിലെ ഓണം വെക്കേഷന് അവർ ആ വാടക വീട് മാറി. അമ്പലത്തിന്റെ പടിഞ്ഞാറേ നടയിൽ വാങ്ങിയ സ്വന്തം വീട്ടിൽ താമസം ആരംഭിച്ചു. അമ്പിളി അധികം താമസിയാതെ തിരുവനന്തപുരത്തേക്കും പോയി. അമ്പിളിയുടെ അച്ഛന് സ്ഥലം മാറ്റം ആയത്രേ. പിന്നീടൊരിക്കലും മീനുക്കുട്ടിയും അമ്പിളിയും പരസ്പരം കണ്ടിട്ടില്ല. എങ്കിലും ചാമാക്കാലയിൽ വീടും വീട്ടുകാരും അയല്പക്കക്കാരും ഒക്കെ അവർ രണ്ടാളുടെയും മനസ്സുകളിൽ പച്ചപ്പ്‌ തീർക്കുന്ന സ്‌മൃതികളാവും തീർച്ച 🤗

🌹🌹🌹🌹🌹🌹🌹🌹

Post Views: 36
3
Sobha Narayanasharma

ഞാൻ ശോഭ നാരായണശർമ്മ.നാല്പതു കളിൽ എത്തി നിൽക്കുന്ന വീട്ടമ്മയാണ്. കൂട്ടുകാർ, യോഗ,വായന,സംഗീതം ഇവയൊക്കെ എന്റെ ജീവനാഡികൾ. ഇടക്കൊക്കെ കുത്തിക്കുറിക്കുന്ന സ്വഭാവം ഉണ്ട്.

1 Comment

  1. Pingback: കയ്യെത്താ ദൂരെ ഒരു കുട്ടിക്കാലം - By Sobha Narayanasharma - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.