Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബാല്യകാലം.ചില ഓർമ്മകൾ
അനുഭവം ഓർമ്മകൾ കുട്ടികൾ സൗഹൃദം

ബാല്യകാലം.ചില ഓർമ്മകൾ

By ഉമാ നാരായണൻApril 3, 2024No Comments4 Mins Read622 Views
Bookmark Now
Please login to bookmark Close

No account yet? Register

ബാല്യകാലം.. ഏറ്റവും മനോഹരമായ ജീവിതകാലം.. തിരിച്ചു കിട്ടാത്ത ആ പഴയ കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി ഓര്‍മ്മകള്‍ പുതുക്കണം. ഓര്‍മയുടെ താളുകള്‍ പിന്നിലേക്ക് മറിക്കുമ്പോള്‍ ആ പഴയ കുട്ടിക്കാലം മനസ്സില്‍ തെളിയുന്നു. അത് ഇവിടെ പങ്കു വെക്കുന്നു.

മഴ തോര്‍ന്നു കഴിയുമ്പോള്‍ കൂട്ടുകാരുമൊത്ത് വെള്ളത്തില്‍ കളിയ്ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ബാല്യം.

അന്ന് ഞങ്ങള്‍ കുറെ കുട്ടികള്‍ ഉണ്ടായിരുന്നു

സ്കൂളിൽ പോകുന്നത്, പാടത്തിനു നടുവിൽ കൂടെ ആണ് പോകുക ഒരു കിലോമീറ്റർ ദൂരം പാടം ആണ് വെള്ളം തെറിപ്പിച്ചു കാറ്റത്ത് കുട പറപ്പിച്ചു ഒഴുകി മറിയുന്ന തോട്ടിൽ കടലാസ് തോണി ഇട്ട് ഒഴുക്കിനൊപ്പം വരമ്പത്തുകൂടെ ഓടി. ആരുടെ തോണി ആണ് ആദ്യം എത്തുക എന്നു നോക്കാനായി കൂടെ എല്ലാം മറന്നു ഒരു ഓട്ടമാണ്

തോടിനു നടുവിൽ റോഡ് പോകുന്ന പാലം എത്തുമ്പോൾ തോണി എല്ലാം ഒന്നിച്ചു അപ്പുറം ഒരു വീഴ്ച ആണ് അതോടെ ഓട്ടം നില്കും

പിന്നെ ചെളി തെറിപ്പിച്ചു കുത്തിമറിഞ്ഞു ആകെ നനഞ്ഞു ചെളിയും പുരണ്ടു വീട്ടില്ലെത്തി തല്ലു വാങ്ങുന്നതിന്‍റെ ആ ബാല്യം.

എന്ത് രസമായിരുന്നു ആ കാലം.

എനിക്കാകെ ഉള്ളൊരു ഏട്ടൻ, എന്നേക്കാൾ ഒരു വയസ് മാത്രം മൂപ്പ് ഉള്ളൊരു ഏട്ടൻ

പിന്നെ

അടുത്ത് വീട്ടിലെ ഓപ്പ സുന്ദരൻ അകാലത്തിൽ പൊലിഞ്ഞു പോയ മണിയേട്ടൻ പിന്നെ കസിൻ ആയ രാജി മിനി അങ്ങനെ കുറച്ചു കൂട്ടുകാർ മാങ്ങാ പെറുക്കിയും തായം കളിച്ചും ഒളിച്ചു കളിച്ചും ഇടക്ക് ചെക്കൻമാരുടെ കൂടെ ചട്ടി പന്തു കളിച്ചു കിട്ടിയ വേദനിക്കുന്ന ഏറുകളും ഒക്കെ ഓർമയിൽ വരുന്നുണ്ട്.

മാമ്പഴകാലമായാൽ ഏക്കർ കണക്കു വരുന്ന തറവാട്ട് വളപ്പിൽ മാങ്ങാ വീഴുന്നത് കാത്ത് ഇരിക്കും കൂട്ടത്തിൽ പറങ്കി മാങ്ങാ എറിഞ്ഞു വീഴ്ത്തി എടുക്കലും ഇടക്ക് മരത്തിൽ വലിഞ്ഞു കേറി പൊട്ടിക്കലും പറങ്കിയണ്ടി ശേഖരിക്കലും.. മരം കേറുക എന്നുപറഞ്ഞാൽ പിന്നെ താഴെ ഇറങ്ങില്ല അത്ര ഇഷ്ടം ആണ് അത്.

ഒരുകാര്യം ഇടക്ക് ഇപ്പോഴും വല്ലപ്പോഴും മാങ്ങാ പൊട്ടിയ്ക്കാൻ മറ്റും കേറാറുണ്ട് ട്ടോ ആരോടും പറയണ്ട..

ഒപ്പയുടെ വീട്ടിൽ തിരുവാതിരക്ക് മുളഊഞ്ഞാൽ കെട്ടി ആടിയിരുന്നു അടുത്ത കൊമ്പിലെ ഇല കടിച്ചു എടുത്തു വരണം അത്ര ഊക്കിൽ ആടി പോയി കടിച്ചു വരാൻ മത്സരം ആയിരുന്നു അന്നൊക്കെ..

ഇടക്ക് ഏട്ടനോട് ഗുസ്തി പിടിച്ചു ഏട്ടനെ നിലത്തു ഇട്ടു അടിക്കൽ ആണ് വേറെ വിനോദം മൊത്തം ചട്ടമ്പി കല്യാണി ആയിരുന്നു

ഏട്ടൻ ഒരു പാവം ആണ്, ശാന്തൻ. ഇന്നും അങ്ങനെ തന്നെ. പക്ഷെ എങ്ങനെ ആയാലും ഏട്ടനില്ലാതെ ഒന്നിനും ഇല്ല. സന്തതസഹചാരി ആയി കൂടെ ഉണ്ടാകും എന്നും

ഇന്നും ആ സ്നേഹത്തോടെ ഉണ്ട്, ഖത്തറിൽ ആണെങ്കിലും ഒന്നിച്ചു ഒരു വീട്ടിൽ തന്നെ.

ഒന്നാം ക്ലാസ്സ്‌ എത്തിയപ്പോൾ എനിക്ക് നാലു വയസ്. എനിക്കു കൂടി സ്കൂളിൽ പോകണം പറഞ്ഞു കാറി കൂവി ഏട്ടന്റെ പിന്നാലെ പോകുമായിരുന്നു.

അങ്ങനെ നാലു വയസിൽ തന്നെ ഒന്നാം ക്ലാസിൽ ഇരിക്കാൻ ഭാഗ്യം കിട്ടി. പിന്നെ അഞ്ചു വയസ്സിൽ ഒന്നൂടെ ഇരുന്നു. അപ്പൊ രണ്ടു തവണ ഒന്നാം ക്ലാസ്സിൽ വല്ലാത്ത ഭാഗ്യവതി അല്ലെ..

സ്കൂളിൽ ഏട്ടൻ പാവം ആണ്. അധികം ആരോടും അടികൂടില്ല. എടക്ക് വല്ലപ്പോഴും ഉള്ളത് അമ്മാവന്റെ മകൻ – ഏട്ടന്റെ സമപ്രായം ഉള്ള – കുഞ്ഞുമോനേട്ടനോടാനാണ്. ഒരിക്കൽ ഏട്ടനെ അടിക്കുന്നത് കണ്ടു കാലിലെ ഹവായ് ചെരിപ്പ് എടുത്തു കവിളിൽ ഒരു അടി കൊടുത്തു കുഞ്ഞുമോനേട്ടന്. അതാ കിടക്കുന്നു, മൂപ്പരുടെ അണ പല്ല് താഴെ.

വായിൽ ചോര, ആകെ ബഹളം. ഹെഡ് മാഷ് ടീച്ചർമാർ ഓടിവന്നു. പ്രശ്നം ഒന്നുമില്ല, ഇളകിയ പല്ല് തെറിച്ചു പോയി അത്ര തന്നെ ..

അമ്മായിയുടെ അച്ഛൻ മാത്രം കുറച്ചു ബഹളം വച്ചു. എന്നെ കണ്ട മൂപ്പർക്ക് കലി ഇളകും. അമ്മാവൻ ആണെങ്കിൽ, സാരമില്ല കുട്ടികൾ അങ്ങനെ ഒക്കെ ഉണ്ടാകും എന്നു പറയും. അമ്മവാന് പെണ്മക്കൾ ഇല്ലാത്തതു കൊണ്ടു എന്നെ വലിയ ഇഷ്ടം ആയിരുന്നു. അവളാണ് പെൺകുട്ടി അങ്ങനെ വേണം പെണ്ണ് എന്നുപറഞ്ഞിരുന്നു.

അന്ന്ഹെഡ്മാഷ് ഗോപി മാഷാണ്. അച്ഛന്റെ കൂട്ടുകാരൻ. എന്റെ എല്ലാ പിറന്നാളിന് മാഷ് ഉമ്മെ എന്നു വിളിച്ചു ചോറുണ്ണാൻ വരുമായിരുന്നു. മാഷ് മരിച്ചു വർഷങ്ങൾ എത്ര കഴിഞ്ഞും ഇന്നും പിറന്നാൾ വരുമ്പോൾ ആ വിളി കാതിൽമുഴങ്ങുന്നു. ഇപ്പോളും മാഷേ ഓർത്തു. ഒരു ഉരുള ചോറു ധ്യാനിച്ചു വെക്കും മാഷക്കായി..

സ്കൂൾ പൂട്ടിയാൽ  മറ്റമ്മ എന്നു വിളിക്കുന്ന അമ്മയുടെ ചേച്ചിയുടെ വിട്ടിൽ പോയി നിൽക്കുക ആണ് വേറെ ഒരു ഹോബി. അവിടെ അഞ്ചു ആളുണ്ട്. എന്നേക്കാൾ വലിയ ചേച്ചി ചേട്ടൻമാർ. ഒടുവിൽ ഉള്ള ദാസേട്ടൻ മാത്രം സമപ്രായം.

ഞാൻ അവിടെ പോയാൽ ഏട്ടൻ ആണ് കരയുക. തനിച്ചായി പോകുമല്ലോ? പോകല്ലേ പറഞ്ഞു കരയും. ഞാൻ ആണെകിൽ വലിയ സന്തോഷം ആയി പോകും. അച്ഛൻ രണ്ടു പേരെയും കൂടി വിടില്ല. ഒരാൾ വീട്ടിൽ വേണമല്ലോ. മക്കൾ ആരെങ്കിലും ഒരാൾ കൂടെ വേണം അച്ഛനും അമ്മയ്ക്കും

മിക്കവാറും പോകാൻ ചാൻസ് എനിക്കു ആണ്. എട്ടന് വലിയ താല്പര്യം ഒന്നുല്ല അവിടെ പോയി നിക്കാൻ. സ്‌കൂൾ  തുറക്കും വരെ അവിടെ നില്കും.

അവിടെ നല്ല രസം ആണ്. കുന്നിൻ ചെരിവ് താഴെ ആണ് തറവാട്. കൊയ്ത്തു കഴിഞ്ഞ പാടത്ത്  വിഷു കാളപൂട്ട് നടത്തുമ്പോൾ പണിക്കരുടെ കൂടെ നടന്നു കാളകളെ മുടിക്കോൽ എന്ന വടി കൊണ്ടു തെളിച്ചു നടക്കൽ വല്ലാത്ത അനുഭവം ആണ്. അവിടെ തൊഴുത്തിൽ കാളകൾ ഉണ്ടായിരുന്നു

ചേച്ചിമാരുടെയും  ചേട്ടൻമാരുടെയും  കൂടെ ഫിലിം കാണാൻ പോക്ക് ആണ് ഹോബി. അന്നൊക്കെ അവിടെ പോയാൽ മാത്രം ഫിലിം കാണുള്ളൂ. അച്ഛൻ സിനിമക്ക് പോകില്ല. പട്ടാളം ആയിരുന്നു, പക്ഷെ വളരെ സാധു ആയിരുന്നു

അടുത്ത തറവാട്ടിൽ കുളം ഉണ്ട്. കുറെ കല്ല്‌ പെറുക്കി കുളത്തിൽ എറിഞ്ഞു കളി യാരുന്നു വേറെ ഒന്ന്.

കല്ലുകള്‍ എറിയുമ്പോള്‍ ഉണ്ടാകുന്ന ഓളങ്ങള്‍ നോക്കി രസിച്ചിരുന്ന ആ ബാല്യകാലം.

അന്ന് നാട്ടിലെ അമ്പലക്കുളത്തിൽ വെള്ളത്തില്‍ മീന്‍ പിടിച്ചു നടന്ന കാലം…..

കുളിക്കാൻ ആയി കുളത്തിൽ പോകും. രാവിലെ തന്നെ പത്തു പതിനൊന്നു മണി വരെ മീൻ പിടിച്ചു കളിക്കും. മക്കളെ കാണാഞ്ഞിട്ട് അച്ഛൻ തന്നെ തിരിഞ്ഞു വരും.

ചെറിയ തോര്‍ത്ത് മുണ്ട് വെച്ചാരുന്നു മീന്‍ പിടിത്തം. മീന്‍ പിടിച്ചു കഴിഞ്ഞാ പിന്നെ ചെറിയ കവറില്‍ വെള്ളം നിറയ്ക്കും. പിന്നെ മീനെ അതിലാക്കും…. വളരെ ചെറിയ മീന്‍ ആണ് കേട്ടോ.. ഞങ്ങടെ കവര്‍ അക്ക്വേറിയം രണ്ടു ദിവസം വരെയേ കാണു. രണ്ടു ദിവസം കഴിഞ്ഞാ മീന്‍ ഒക്കെ ചത്തു പോകും..

എന്താ കാരണം എന്ന് ഞങ്ങള്‍ക്ക് അന്നൊന്നും പിടി കിട്ടിയിരുന്നില്ല.

സ്കൂളിലെ വിശേഷങ്ങള്‍ പറയാനാണെങ്കില്‍ കുറെ ഉണ്ട്.

എന്തൊരു രസമായിരുന്നു അന്നൊക്കെ….

സത്യം പറഞ്ഞ കുറച്ചു കൂടി മുതിർന്നപ്പോ കൂട്ടുകാരോടൊപ്പം കളിക്കാനായിരുന്നു എന്നും സ്കൂളില്‍ പോയിരുന്നത്.

ഞാന്‍ എന്നും സ്കൂളില്‍ പോകും. അന്നൊക്കെ മിട്ടായി വലിയ ഇഷ്ടാരുന്നു.

അന്ന് രണ്ടു രൂപയ്ക്കു ഒരു കവര്‍ നിറയെ മിട്ടായി കിട്ടും.

അത് മിക്കവാറും ഏട്ടനും ഞാനും വാങ്ങും.

അതൊക്കെ ഒരു സന്തോഷമുള്ള കാര്യമായിരുന്നു.

ഏട്ടന്റെ കൂടെ ഗോലി കളിച്ചു ഒരുപാട് നടന്നിടുണ്ട്. രണ്ടു ടിൻ ഗോലി വരേ ഏട്ടന്റെ സമ്പാദ്യം ആയി ഉണ്ടായിരുന്നു.

ഇന്നത് ഒന്നും എന്റെ മക്കൾ അനുഭവിച്ചിട്ടില്ല.

അവർക്കൊക്കെ ഇത് എന്താ സംഭവം എന്നുകൂടി അറിയില്ല. ആ ഓർമ്മകൾ അതൊരു കാലം.

കുസൃതികള്‍ നിറഞ്ഞ കുട്ടിക്കാലം എത്ര എത്ര ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്.

ഇന്ന് വര്‍ഷങ്ങള്‍ ഇത്ര കടന്നു പോയപ്പോള്‍ ഞങ്ങള്‍ മാത്രം വളര്‍ന്നു….

ആ പാടവരമ്പുകളും അമ്പലകുളവും ഏട്ടനും സുന്ദരനും ഓപ്പയും ഇന്നും കൂടെ ഉണ്ട്. ചാറ്റല്‍ മഴയും പിന്നെയും പിന്നെയും ഗൃഹാതുരത്വവും അവിടെ തന്നെ ഉണ്ട്….

പക്ഷെ മറക്കാനാവാത്ത കുറെ ഓര്‍മകളും കുസൃതികളും ബാക്കിയാകുന്നു….

ഓര്‍മകളുടെ ഈ ബാല്യകാലം ഇനിയും തീര്‍ന്നിട്ടില്ല….

ഓരോ പകലിലും രാത്രിയിലും ഇവ വീണ്ടും എന്നില്‍ അയവിട്ടിരുന്നു കൊണ്ടിരിക്കും..

ബാല്യം. കളങ്കമില്ലാത്ത ഓര്‍മ്മകളുടെ ആ നല്ല കാലം ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ഈ അമ്പത്തി ഒന്നിന്റെ  പടിവാതിൽ നിൽക്കുമ്പോഴും ആഗ്രഹിക്കുന്നു..

Uma

Post Views: 118
3
ഉമാ നാരായണൻ
  • Website

കഥ കവിത എഴുതാൻ വായിക്കാൻ ഇഷ്ടപെടുന്നു ഞാൻ പാലക്കാട്‌ ജില്ലാ പട്ടാമ്പി സ്വദേശി ആണ് ഞാൻ കവിതകളിൽ കൂടി ആയിരുന്നു ഓൺലൈൻ എഴുത്ത് ലോകത്തേക്ക് പ്രവേശനം പിന്നെ ചെറുകഥകളും നോവലും എഴുതി ഫേസ്ബുക്കിലെ ഏറ്റവും വലിയ സാഹിത്യകൂട്ടായ്മയായ എന്റെ തൂലികയിൽ.അഡ്മിൻ പാനലിൽ അംഗമായി തുടരുന്നു എന്റെ തൂലികയുടെ ബുക്കായ തൂലികതുള്ളികളിൽ ആദ്യമായി അച്ചടി മഷിപുരണ്ട രചനക്കൊപ്പം കവിതക്ക് മഞ്ജരി ബുക്ക്‌ നടത്തിയ കേരള ബുക്ക്‌ ഓഫ് റെക്കോർഡിൽ പെൻഡ്രൈവ് വേൾഡ് റെക്കോർഡ് എന്നിവയിൽ സ്ഥാനം പിടിക്കുകയും ചെയ്‌തു അടുത്തതായി എന്റെ രചനകൾ അടങ്ങിയ കഥാ സമാഹാരം മൈഥിലി എന്ന പേരിൽ പ്രസിദ്ധികരിച്ചു രണ്ടാമത്തെ ബുക്ക്‌ ആയി കവിത സമാഹാരം "നിയെന്നെ പ്രണയചെമ്പകം.." മൂന്നാമത്തെ ബുക്ക്‌ "പ്രണയസുഗന്ധികൾ "എന്ന രണ്ടു നോവലും പ്രസിദ്ധികരിച്ചു..

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.