അന്നൊരു ഇടവപ്പാതിതൻ നിലയില്ലാ പെയ്ത്തിൽ…
അവളുടെ മാനം കഴുകന്മാർ
വലിച്ചുകീറിയപ്പോളാണ് ..
ടി വിയിൽ
ബ്രേക്കിങ് ന്യൂസ് വന്നത്..
ചൂടേറിയ ചാനൽ ചർച്ചകളും
ഹാഷ് ടാഗുകൾ നിറഞ്ഞ
ഇൻസ്റ്റാഗ്രാമും…
പ്രതിഷേധങ്ങൾ നിറഞ്ഞ
രാപ്പകലുകൾക്കുമൊടുവിൽ ..
മറവിയുടെ കാർമേഘപ്പുതപ്പിൽ
അവളും…..
ഇനിയും എത്രപേർ..
ഇനിയും എത്ര വാർത്തകൾ..