ഉരുകുമീ വേനലിനപ്പുറം
ഇനിയും പിറന്നിടുമൊരു
കുളിരേകും വർഷമെന്നും,
ഊഷരമാമീ മരുഭൂമിയിൽ
ഇനിയുമൊരല്പം ദൂരം നടന്നിടുകിൽ
കാണാം ഇളവേറ്റിടാനായൊരു
മരുപ്പച്ചയെന്നുമൊരു ശുഭചിന്തയല്ലോ,
ദുരിതങ്ങൾ നിറയുകിലും,
ഇനിയും മടുക്കാതെ ജീവിതയാത്രയിൽ
മർത്യനെ മുന്നോട്ട് നയിക്കുമൊരു ഇന്ധനം.