മനസ്സിൻ ഇത്തിരിതുരുത്തിൽ ഒളിച്ചിരിപ്പുണ്ട് വിഷാദനിശ്വാസങ്ങൾ..
തപ്തമാം മിഴിനീരേറ്റു വെന്തുരുകുമാ നോവുകൾ ചുഴികളായ് വലിഞ്ഞു മുറുകുന്നുണ്ട്…
തൊണ്ടയ്ക്കുള്ളിൽ കുരുങ്ങിക്കിടപ്പുണ്ട് ദുഃഖപെരുക്കങ്ങളായ് ആർത്തനാഥങ്ങൾ…
കനമേറിയോരാ നോവിരുളിൽ ചിന്തകളിലാടിയുലഞ്ഞ് ദിക്കറിയാതുഴറന്നുണ്ട്…
പെയ്തൊഴിയാ വിഷാദമേഘത്തിൽ പെട്ടൊരു മാറിവില്ല്
ചിറകറ്റു വീണു കിടപ്പുണ്ട്…