Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്ന് അംബേദ്കർ ജയന്തി…..
അറിവുകൾ ഓർമ്മകൾ ചരിത്രം / പൗരാണികശാസ്ത്രം പ്രചോദനം

ഇന്ന് അംബേദ്കർ ജയന്തി…..

By Muhammed‌ sageer Pandarathil RasheedApril 14, 2024No Comments3 Mins Read45 Views
Bookmark Now
Please login to bookmark Close

No account yet? Register

മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ അംബാവാഡി ഗ്രാമത്തില്‍ 1891 ഏപ്രില്‍ 14 ആം തിയതി അവര്‍ണ്ണ ദളിത് കുടുംബത്തിലെ സക്പാല്‍ അംബേദ്ക്കറിന്റെയും ഭീമാബായിയുടെയും മക്കളിൽ പതിനാലാമത്തെ പുത്രനായാണ് ബി.ആർ. അംബേദ്കർ ജനിച്ചത്.

അംബേദ്ക്കറുടെ മാതാപിതാക്കള്‍ ഈശ്വരഭക്തരായിരുന്നതിനു പുറമെ അച്ഛന്‍ പട്ടാള ഉദ്യോഗസ്ഥനായിരുന്നു. ഇന്ത്യയുടെ ഹൃദയഭാഗമായ ‘ഡപ്പോളി’ എന്നയിടത്താണ് അദ്ദേഹം പ്രാഥമിക വിദ്യ പരിശീലിച്ചത്.

പിന്നീട് സത്താറയിലെ മിലിട്ടറി കേന്ദ്രത്തില്‍ തൊഴില്‍ ലഭിച്ചതോടെ സക്പാല്‍ കുടുംബസമേതം അവിടേക്ക് കുടിമാറി പാര്‍ത്തു. ആറാം വയസില്‍ മാതാവിന്റെ വിയോഗത്തോടെ ആ കൊച്ചു ബാലന്‍ കഷ്ടപ്പാടുകളുടെ കയ്പുനീര്‍ ഓരോന്നായി കടിച്ചിറക്കാന്‍ തുടങ്ങി.

പതിനാല് മക്കളില്‍ അംബേദ്ക്കറോടൊപ്പം രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരും മാത്രം അവശേഷിച്ചു. ശേഷിച്ചവര്‍ ഇളംപ്രായത്തിലേ മരണപ്പെട്ടു. സക്പാലിന്റെ രണ്ടാം വിവാഹാനന്തരം ആ കുടുംബമൊന്നടങ്കം മുംബൈയിലേക്ക് താമസം മാറ്റിപ്പാര്‍പ്പിച്ചു.

മറാഠി ഹൈസ്‌കൂളിലേക്ക് മകനെ പഠത്തിനയച്ചപ്പോള്‍ അവനിലുള്ള വായനാശീലമെന്ന സദ്ഗുണത്തെ പരിഗണിച്ച് സക്പാല്‍ തന്റെ തൊഴില്‍ ശമ്പളത്തിന്റെ ഒരു തുക പുസ്തകങ്ങള്‍ക്കായി നീക്കിവെച്ചു.

ജാതിമേല്‍ക്കോയ്മ മാനദണ്ഡമാക്കി സകലവും നടമാടിയിരുന്ന കാലത്ത് ഒരു അവര്‍ണ്ണ ദളിതനായതുമൂലം പലപ്പോഴും ക്ലാസുമുറിയില്‍ പഴകിയ ചാക്ക് വിരിച്ച് വല്ല മൂലയിലും ഇരിക്കലായിരുന്നു പതിവ്.

തതുല്യമായി മറ്റു സഹപാഠികള്‍ കുടിവെള്ള പൈപ്പുകളില്‍ നിന്നും ദാഹമകറ്റുമ്പോള്‍ കൊച്ച അംബേദ്ക്കര്‍ ദയനീയമായി നോക്കിനില്‍ക്കലേ നിര്‍വാഹമുണ്ടായിരുന്നുളളൂ.
ക്രൂരമായ തൊട്ടു-തീണ്ടിക്കൂടായ്മ നിമിത്തം ക്ലാസ് ഇരിപ്പിടങ്ങളില്‍ ഇരിക്കാനോ പൈപ്പ് തൊടാനോ അവകാശമുണ്ടായിരുന്നില്ല.

തന്മൂലം പഠനത്തിന് പ്രാരാബ്ധങ്ങള്‍ നേരിട്ടപ്പോള്‍, വിദ്യ അന്യമാകുമെന്ന് ഭയന്ന് മറാഠിയില്‍ നിന്നും സര്‍ക്കാര്‍ വിദ്യാലയത്തില്‍ ചേര്‍ന്നു. പക്ഷേ, ജാതീയതയും അവശതയും അവിടെയും അംബേദ്ക്കറെ വേട്ടയാടി.

അക്കാലത്ത് ദളിതര്‍ക്ക് സംസ്‌കൃത ഭാഷാപഠനത്തിന് അനുവാദമില്ലായിരുന്നുവെങ്കിലും അത് എന്തുകൊടുത്തും സ്വായത്തമാക്കാമെന്ന് അംബേദ്ക്കര്‍ ഉറപ്പിക്കുകയും അവഗണനാശരങ്ങളില്‍ പതറാതെ വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു.

പതിനേഴാം വയസോടെ അദ്ദേഹം മെട്രിക്കുലേഷന്‍ ബിരുദം നേടി. ഉപരിപഠനത്തിന് സാമ്പത്തികം തടസമായ സമയത്താണ് ബറോഡാ രാജാവായിരുന്ന ഗെയ്ക്ക്‌വാദിന്റെ അധഃകൃത വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ പട്ടികയില്‍പെടുകയും ഉന്നത റാങ്കോടെ ബി എ പൂര്‍ത്തീകരിക്കുകയും ചെയ്തത്. പഠനകാലത്ത് തന്നെ ശൈശവ വിവാഹ ചടങ്ങനുസരിച്ച് ഒമ്പതുകാരിയായ രമാഭായിയെ അദ്ദേഹം സഖിയാക്കി.

വാളിനേക്കാള്‍ മൂര്‍ച്ചയേറിയ തടസ്സങ്ങളെ അതിജീവിച്ച് ഉന്നത തലങ്ങള്‍ കൈക്കുമ്പിളിലൊതുക്കിയ അംബേദ്ക്കര്‍ക്കായി ബോംബെയില്‍ ചിലര്‍ അനുമോദന ചടങ്ങ് സംഘടിപ്പിക്കുകയും പ്രശസ്ത എഴുത്തുകാരന്‍ കെലുസ്‌കര്‍ തന്റെ ഗൗതമ ബുദ്ധന്റെ ജീവിതമെന്ന പ്രസിദ്ധ ഗ്രന്ഥം സമ്മാനിക്കുകയും ചെയ്തു.
നല്ല ബിരുദധാരിയായിട്ടും ജാതീയത ഉദ്യോഗമേഖലയിലും കരടായിമാറി.

അലിവുതോന്നിയ നാട്ടുപ്രഭു സൈന്യത്തില്‍ ലഫ്റ്റന്‍ന്റായി നിയമിച്ചുവെങ്കിലും അപ്രതീക്ഷിതമായുളള അച്ഛന്റെ വിയോഗത്തില്‍ മനംനൊന്ത് കൊട്ടാരജോലി രാജിവെച്ചു. തുടര്‍ന്നും പഠനവഴികള്‍ അന്വേഷിക്കുമ്പോഴാണ് അതിസമര്‍ത്ഥരായ ഏതാനും ബി എ ബിരുദധാരികളെ യു.എസിലെ കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍ വിട്ട് മറ്റു വിദ്യാശാഖകള്‍ പഠിപ്പിക്കാന്‍ ഗെയ്ക്ക്‌വാദ് രാജാവ് തീരുമാനിക്കുകയും ആ പട്ടികയില്‍ സ്ഥാനം പിടിക്കുകയും ചെയ്തത്.

1913 ജൂലായിയില്‍ ന്യൂയോര്‍ക്കിലെ യൂണിവേഴ്‌സിറ്റിയിലെത്തിയ അംബേദ്ക്കര്‍ ഇക്കണോമിക്‌സ്, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണത്തിലേര്‍പ്പെടുകയും നല്ല അവഗാഹം നേടിയെടുക്കുകയും ചെയ്തു. ഒടുവില്‍ പ്രാചീന ഭാരതത്തിലെ വാണിജ്യരീതികളെക്കുറിച്ച് ഒരു പ്രബന്ധം സര്‍വകലാശാലക്ക് സമര്‍പ്പിക്കുകയും തല്‍ഫലമായി ‘മാസറ്റര്‍’ ബിരുദം നല്‍കി അദ്ദേഹം ആദരിക്കപ്പെടുകയും ചെയ്തു.

ശേഷം തീവ്ര ജാതീയതയില്‍ ഞെരിഞ്ഞമര്‍ന്ന ഇന്ത്യയുടെ സാമ്പത്തിക നയ നിലപാടിനെക്കുറിച്ച് ആഴത്തില്‍ അവഗാഹം നേടുകയും മറ്റൊരു പ്രബന്ധം തയ്യാറാക്കി കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. അതിനദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചു.

തുടര്‍ന്ന് 1916 മുതല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ മറ്റു തലങ്ങള്‍ സ്വായത്തമാക്കി. ലണ്ടനിലെ ഗ്രെയിസ് ഇന്‍ എന്ന സ്ഥാപനത്തില്‍നിന്ന് നിയമ സംഹിതകള്‍ പഠിച്ചെടുത്തു. ഒട്ടുമിക്ക വിജ്ഞാനവീഥികളും നേടി ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടയില്‍ രൂപയുടെ പ്രശ്‌നം എന്ന സുപ്രസിദ്ധ പ്രബന്ധത്തിന് ലണ്ടന്‍ യൂനിവേഴ്‌സിറ്റിയും ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.

1927 ല്‍ ബഹിഷ്‌കൃത ഭാരത് എന്ന പേരില്‍ അവര്‍ണ്ണ വിഭാഗത്തിന്റെ ശബ്ദമുയര്‍ത്താന്‍ പത്രമാരംഭിച്ചു. അതിലൂടെ ലക്ഷ്യം സാക്ഷാത്കരിച്ചു.
സ്വാതന്ത്ര്യം നേടുമ്പോള്‍ 562 നാട്ടുരാജ്യങ്ങള്‍ ചേര്‍ന്നതായിരുന്നു ഇന്ത്യാരാജ്യം.

രാഷ്ട്രം നേരിടുന്ന സര്‍വ്വ പ്രതിസന്ധികള്‍ക്കും പരിഹാരമായി പുത്തന്‍ രാഷ്ട്ര-ഭരണസിദ്ധാന്തങ്ങളടങ്ങിയ ഭരണഘടന രൂപീകരിക്കണമെന്ന തിരിച്ചറിവിന്റെ ഫലമായി 1947 ആഗസ്റ്റ് 29 ആം തിയതി അംബേദ്ക്കറുടെ നേതൃത്വത്തില്‍ ഭരണഘടനാ നിര്‍മാണത്തിനുള്ള ഡ്രാഫ്റ്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. 141 ദിവസംകൊണ്ട് ഭരണഘടനയുടെ പ്രാഥമിക രൂപം തയ്യാറാക്കി. 1950 ല്‍ പൂര്‍ണമായി പൂര്‍ത്തീകരിച്ചു. ഔദ്യോഗിക ഭരണഘടനയായി പ്രഖ്യാപിച്ചു.

സ്വാതന്ത്ര്യ ഭാരതത്തിന്റെ കൃത്യമായ കെട്ടുറപ്പിന് വിശ്രമമില്ലാ പോരാട്ടം നടത്തിയ ഭീംറാവു റാംജി 1956 ഡിസംബര്‍ 6 ആം തിയതി തന്റെ 65 ആം വയസില്‍ ഇഹലോകവാസം വെടിഞ്ഞു.

അദ്ദേഹത്തിന്റെ ഭൗതികശരീരം മുംബൈയിലെ ചൈത്യഭൂമിയില്‍ ബുദ്ധമതാചാരപ്രകാരം ഡിസംബർ 7 ആം തിയതി സംസ്കരിച്ചു.

1991 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് മരണാനന്തര ബഹുമതിയായി ഡോക്‌ടർ അംബേദ്കര്‍ക്ക് ഭാരതരത്നം നല്‍കി ആദരിച്ചു.

Post Views: 37
0
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.