ഞാനായിരുന്നു അവന്റെ ഏറ്റവും വല്യ തലവേദന
എന്റെ സങ്കടങ്ങൾ അവനു തലവേദനയായിരുന്നു
എന്റെ സംസാരം അവനു തലവേദനയായിരുന്നു
പലപ്പോഴും എന്നെ കാണുന്നത് തന്നെ അവനു തലവേദന ആയിരുന്നു
എന്ത് പറഞ്ഞാലും എങ്ങനെ പറഞ്ഞാലും
അവൻ എന്നെക്കുറിച്ച് പറയുക
“എപ്പോഴും ഓരോ പരാതിയും പരിഭവവും കൊണ്ട് മനുഷ്യന് തലവേദന ഉണ്ടാക്കാനായിട്ട് വന്നോളും” എന്നാണ്
പക്ഷെ അവനില്ലായ്മയായിരുന്നു
എന്റെ എല്ലാ തലവേദനകളുടെയും കാരണം