കുട്ടിക്കളി മാറാത്ത പ്രായത്തിൽ
അവളൊരു കുട്ടി തൻ അമ്മയായി
കുറ്റങ്ങളേറെ പറഞ്ഞും
ചിട്ടകളേറെ വെച്ചും
കെട്ടിയോനും കൂട്ടരും
വട്ടം കറക്കിയൊടുവിൽ
ഒട്ടുമേ മിണ്ടാത്ത പാവയായി
മാറിയ നാളിൽ
വട്ടാണവൾക്കെന്നു
കട്ടായം ചൊല്ലി
വിട്ടയച്ചു,
ഒട്ടും മടിക്കാതെ
പെട്ടെന്ന് തന്നെ
രണ്ടാം കെട്ടിനൊരുക്കം തുടങ്ങി