കടം കൊണ്ട സായന്തനങ്ങളൊന്നിൽ
കണ്ണുകളിലേക്ക് നോക്കാൻ മടിച്ച്
കടൽ തിരകളിലേക്ക്
കണ്ണുകൾ പായിച്ച്
കരളിലും കനവിലും
കൊരുത്തുപോയ നിന്നോടുള്ള
പ്രണയം പറഞ്ഞപ്പോൾ
കാത്തിരുന്ന മറുപടിക്ക് മുൻപേ
കെട്ടിപ്പിടിച്ചു കവിളിൽ തന്നൊരു ചുംബനം
പലിശ സഹിതം തിരികെ തരാനുള്ളൊരു
കടമായി ഇന്നും ബാക്കിയുണ്ട്