Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇലക്ഷൻ ഡ്യൂട്ടി എന്ന പൊല്ലാപ്പ്
അനുഭവം ജീവിതം നര്‍മം

ഇലക്ഷൻ ഡ്യൂട്ടി എന്ന പൊല്ലാപ്പ്

By ദേവദാസ്April 26, 2024Updated:April 26, 20242 Comments4 Mins Read315 Views
Bookmark Now
Please login to bookmark Close

No account yet? Register

കെട്ടിച്ചു വിട്ട പെണ്ണ്‌ കെട്ടിയോനുമായി അടിച്ചുപിരിഞ്ഞ് തിരിച്ചെത്തുമ്പോഴുള്ള വീട്ടുകാരുടെ അവസ്ഥയിലാണ്‌ തെരഞ്ഞെടുപ്പുകാലത്ത് വോട്ടറൻമാർ. പോയ ശേഷം വീട്ടുകാരെയോ ബന്ധുക്കളെയോ തിരിഞ്ഞുനോക്കാത്ത ‘പെണ്ണ്‌’ തിരിച്ചെത്തിയാൽ പിന്നെ കരച്ചിലായി, പിഴിച്ചിലായി, ബന്ധം പുതുക്കലായി! ‘മണ്ഡലം നിറഞ്ഞുനില്ക്കുന്ന’ ഈ ‘സാധന’ത്തിനെ എങ്ങനെങ്കിലും പറഞ്ഞയച്ചാലേ നാട്ടുകാർക്ക് കിടക്കപ്പൊറുതി കിട്ടൂ! ഈ ‘ഉച്ചാടന’ച്ചടങ്ങിന്റെ കർമ്മികളാണ്‌ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ.

(തുണ്ട്: പണ്ട് ഒരനൗൺസർ വച്ചു കാച്ചിയത്: “… ഈ നാട്ടിലെ അമ്മ പെങ്ങന്മാർക്ക് സമാധാനമായി കിടന്നുറങ്ങാൻ നമ്മുടെ സ്ഥാനാർത്ഥിയെ ജയിപ്പിച്ച് പാർലമെന്റിലേക്കയയ്ക്കുക.”)

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി പണി കിട്ടിയാൽ ആദ്യത്തെ പരിപാടി പരിശീലനക്ലാസ്സാണ്‌. ‘നിങ്ങളൊക്കെ പലതവണ തെരഞ്ഞെടുപ്പ് ജോലിക്ക് പോയിട്ടുള്ളതിനാൽ, ഡ്യൂട്ടിയെപ്പറ്റി കൂടുതൽ പറയേണ്ടല്ലോ’ എന്ന ‘പണിതീർക്കൽ’ വാക്യത്തിൽ തുടങ്ങി, ‘നിങ്ങളുടെ ടീമിലെ മറ്റംഗങ്ങളെ ബന്ധപ്പെടുകയും ഡ്യൂട്ടികളെപ്പറ്റി ചർച്ച ചെയ്യുകയും വേണം.’ എന്ന ഉപദേശത്തിൽ അവസാനിക്കുന്ന പരിപാടിയാണത്.

(തുണ്ട്: ഈ ഉപദേശം ഒരു വനിതാപോളിങ്ങ് ഓഫീസർ കാര്യമായി എടുത്തത് വലിയ പുകിലായി. രാത്രി ഒൻപതുമണി കഴിഞ്ഞപ്പോഴാണ്‌ സ്ത്രീരത്നത്തിന്‌ സംശയത്തിന്റെ ഉൾവിളിയുണ്ടായത്. ഫോണെടുത്തതോ ഭാര്യയും. ചർച്ചയൊക്കെ കെങ്കേമമായി നടന്നു. പക്ഷെ അന്നു മാത്രമല്ല, ആ ആഴ്ച മുഴുവൻ വീട്ടിലെ പോളിംഗ് മുടങ്ങി.)

രണ്ടാം രംഗം അരങ്ങേറുന്നത് വോട്ടെടുപ്പ് തീയതിയുടെ തലേന്നാണ്‌. അന്നു രാവിലെതന്നെ ഉദ്യോഗസ്ഥർ, പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രത്തിലെത്തണം. പണ്ടു കവി പാടിയപോലെ ‘ഒരു നിശ്ചയവുമില്ലൊന്നിനും’ എന്ന സ്ഥിതി ആയിരിക്കും അവിടെ. പരീക്ഷാദിവസം കുട്ടികൾ പരീക്ഷാഹാൾ തപ്പി ഓടുന്നതുപോലെ ഉദ്യോഗസ്ഥർ തലങ്ങുംവിലങ്ങും മണ്ടിനടക്കും, സാധനങ്ങൾ വിതരണം ചെയ്യുന്ന മുറി കണ്ടുപിടിക്കാൻ. പ്രിസൈഡിങ്ങ് ഓഫീസറുടെ പണി കുറച്ചുകൂടി കടുപ്പമാണ്‌. ടീമിലുള്ള എല്ലാ അംഗങ്ങളെയും കണ്ടുപിടിക്കണം. ചിലരൊക്കെ ആണിരോഗം, ഭാര്യയുടെ പ്രസവം, ഭർത്താവിന്റെ പ്രണയം തുടങ്ങി വിവിധകാരണങ്ങൾ കാണിച്ച് ഡ്യൂട്ടിയിൽ നിന്ന് ഒഴിവായിട്ടുണ്ടാവും. ഒഴിവാക്കിക്കൊടുത്തവർ, പ്രിസൈഡിങ്ങ് ഓഫീസർ ചെന്നുപറയുന്നതു വരെ, പകരം ആളിനെ നിയമിക്കില്ല!

വിതരണം ചെയ്യുന്ന സാധനങ്ങൾക്കൊപ്പം ഒരു നീണ്ട ലിസ്റ്റും തരും. ചെക്ക് മെമ്മോ എന്നു പേരുള്ള ഈ ലിസ്റ്റിലുള്ള സാധനങ്ങൾ എല്ലാം തന്നിട്ടുണ്ടോ എന്നു നോക്കണം. ഉദ്യോഗസ്ഥർക്ക് സൗകര്യമായി ഇരുന്നു നോക്കാനായി മരച്ചുവടുകൾ, തിണ്ണകൾ എന്നിവ സജ്ജമാക്കിയിരിക്കും! തരുന്ന സാധനങ്ങളിൽ ബാലറ്റ്പേപ്പർ, വോട്ടറന്മാരുടെ ലിസ്റ്റ് എന്നിവ കൃത്യമായുണ്ടാവും. ബാക്കിയൊക്കെ കണക്കുതന്നെ: എഴുന്നേറ്റു നില്ക്കാൻ തന്നെ ശേഷിയില്ലാത്ത മെഴുകുതിരി. തീയിലിട്ടാൽ പോലും കത്താത്ത തീപ്പെട്ടി. എഴുതാനൊഴികെ എന്തിനും ഉപയോഗിക്കാവുന്ന പേനകൾ, കർത്താവിനെ കുരിശിൽ തറയ്ക്കാൻ ഉപയോഗിച്ച ആണികളുടെ കൂടെപ്പഠിച്ച   മൊട്ടുസൂചികൾ.  കാർബൺപേപ്പറിന്റെ അകന്ന താവഴിയിൽ പെട്ട കറുത്ത ഏതാനും പേപ്പറുകൾ, പെരുന്തച്ചൻ പണ്ടുകുഴിച്ച കുളം പോലെ ആകൃതിയേതെന്നു നിശ്ചയമില്ലാത്ത കവറുകൾ, പച്ചവെള്ളത്തിൽ നിന്നെടുത്ത ഇങ്ക് കൊണ്ടുണ്ടാക്കിയ ഇങ്ക് പാഡുകൾ — അങ്ങനെ ഒരുകൂട്ടം സാധനങ്ങൾ. ഏതൊക്കെ കവറുകളും ഫോമുകളും എത്രയെണ്ണം വേണമെന്ന് കമ്മീഷൻ കൃത്യമായി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ തരുന്നതോ, പച്ചക്കറിക്കടക്കാരന്റെ സാമ്പാർ കൂട്ട് പോലിരിക്കും — വേണ്ടതൊന്നും കാണുകയില്ല; വേണ്ടാത്തത് ധാരാളം കാണുകയും ചെയ്യും! എല്ലാം എണ്ണിപ്പെറുക്കുമ്പോഴേക്ക് പോളിംഗ് സ്റ്റേഷനിൽ പോകാനുള്ള വാഹനമെത്തും.

മിക്കവാറും ഏതെങ്കിലും ഒരംഗനവാടിയോ ചെറിയ സ്കൂളോ ആയിരിക്കും പോളിംഗ് സ്റ്റേഷൻ. വലിയ സ്കൂളാണെങ്കിൽ തന്നെ നല്ല മുറികളൊന്നും സ്കൂൾ അധികൃതർ നല്കിയിട്ടുണ്ടാവില്ല. എങ്ങനെയായാലും ചില കാര്യങ്ങൾ മിക്കവാറും ഉറപ്പാണ്‌: ജനലുകൾക്ക് പാളികളുണ്ടാവില്ല; വാതിൽ കൃത്യമായി അടയില്ല; വൈദ്യുത സംവിധാനം കാണുകയേ ഇല്ല. മഴവെള്ള സംഭരണത്തിനായി മേൽക്കൂരയിൽ ‘പ്രത്യേക സംവിധാനങ്ങൾ’ ഉണ്ടായിരിക്കും. മുറിയിലുള്ള ഡെസ്കുകളുടെയും ബെഞ്ചുകളുടേയും ആട്ടം കണ്ടാൽ പ്രഭുദേവയുടെ വീട്ടിൽനിന്നു കൊണ്ടു വന്നവയാണെന്നു തോന്നും!

പോളിംഗ് സ്റ്റേഷനിൽ എത്തിക്കഴിഞ്ഞാൽ ആദ്യത്തെ പണി തീറ്റ തേടലാണ്‌. പലപ്പോഴും അടുത്ത പ്രദേശത്തൊന്നും ഒരു കടപോലും ഉണ്ടാകില്ല. ഉണ്ടെങ്കിൽ തന്നെ ‘ഒരിടത്ത്’ മോഡൽ ആയിരിക്കും — ‘ജീവപര്യന്തം’ കിട്ടി അലമാരയിൽ കഴിയുന്ന വടയോ ഉണ്ണിയപ്പമോ കാണും!

ഇതാണ്‌ ‘ഇൻപുട്ടിന്റെ’ കാര്യമെങ്കിൽ ‘ഔട്പുട്ടിന്റെ’ കാര്യം ഇനിയും കഷ്ടമാണ്‌. കക്കൂസുകൾ മിക്കവാറും യൂറിയ ഫാൿടറികളായിരിക്കും. അകത്തിരിക്കണമെങ്കിൽ ഒന്നുകിൽ പാടണം, അല്ലെങ്കിൽ വാതിൽ തള്ളിപ്പിടിക്കണം! ചിലപ്പോൾ. ഈ സൗകര്യം പോലുമില്ലാത്ത അവസരങ്ങളും ഉണ്ടാകാറുണ്ട്. അങ്ങനെയെങ്കിൽ വെളുപ്പിന്‌ നാലു മണിയാകുമ്പോൾ എല്ലാവരും ടോർച്ചുമായി ഇറങ്ങും. പറമ്പിൽ ഓരോരുത്തരും ടോർച്ചിന്റെ വെളിച്ചത്തിൽ സ്വന്തം ബൂത്ത് മാർക്ക് ചെയ്യും. അപ്പോഴേക്കും ചുറ്റുമുള്ള പട്ടികൾ മുദ്രാവാക്യം വിളി തുടങ്ങും. ഒരു വിധത്തിൽ പോളിംഗ് കഴിച്ച് അടുത്തുള്ള തോട്ടിലോ കുളത്തിലോ ഇറങ്ങി ബാക്കിയുള്ള പോളിംഗ് സാമഗ്രികൾ കൈമാറിക്കഴിഞ്ഞാലേ ശ്വാസം നേരേ വീഴൂ. കുളിയും പലപ്പോഴും ഒരു ‘പൊതു’പരിപാടിയാണ്‌.

(തുണ്ട്: ഒരിക്കൽ കന്യാസ്ത്രീകളുടെ ഹോസ്റ്റലിനടുത്തുള്ള ഒരു ചെറിയ സ്കൂളായിരുന്നു പോളിങ്ങ് സ്റ്റേഷൻ. കുളിമുറിയൊന്നുമില്ല. കുട്ടികൾ ഉപയോഗിക്കുന്ന ഒരു ടാപ്പ് മാത്രം. നാലു മണിക്കേ കുളിക്കാൻ ഇറങ്ങി. കൈലി നനയ്ക്കേണ്ടെന്നു കരുതി തോർത്ത് മാത്രമേ എടുത്തുള്ളൂ. കുളിച്ചിട്ട് തല തോർത്തുമ്പോൾ ഹോസ്റ്റലിന്റെ ജനൽ ആരോ തുറന്നു. വെളിച്ചം കൃത്യമായി നേരേ ദേഹത്തു തന്നെ വീണു. അടുത്തു നിന്ന വാഴയാണ്‌ മാനം രക്ഷിച്ചത്!)

പോളിങ്ങ് സംഘത്തിൽ സ്ത്രീകളുണ്ടെങ്കിൽ പ്രിസൈഡിംഗ് ഓഫീസർക്ക് തലവേദനയാണ്‌. വൈകുന്നേരമാകുമ്പോൾ അവർക്കു വീട്ടിൽ പോകണം. ‘ഞങ്ങൾ രാവിലെ ആറുമണിക്ക് തന്നെയെത്താം സാർ’ എന്നൊരുറപ്പും നല്കും. ‘പോകാൻ പാടില്ലാത്തതാണ്‌.. പിന്നെ നിങ്ങളുടെ സ്വന്തം റിസ്കിൽ പോകാം’ എന്നൊക്കെ ബലം പിടിക്കുമെങ്കിലും, അവർ പോകണമെന്നു തന്നെയായിരിക്കും പ്രിസൈഡിംഗ് ഓഫീസറുടെ ആഗ്രഹം. യാതൊരു അടച്ചുറപ്പോ സുരക്ഷയോ ഇല്ലാത്ത മുറികളിൽ സ്ത്രീകളെങ്ങനെ കഴിയും. രാത്രിയിൽ കൂടെയുള്ള എതെങ്കിലും ഒരുത്തന്‌ ബൂത്ത്‌ പിടിക്കണമെന്നെങ്ങാനും തോന്നിയാൽ പിന്നെ നാട്ടുകാർ കൂട്ടപോളിംഗ് നടത്തി എല്ലാവരേയും പര‘ലോക്സഭ’യിലെത്തിച്ചതു തന്നെ!

(തുണ്ട്: ഒരിക്കൽ ഒരു വനിതാ പോളിങ്ങ് ഓഫീസർ ചോദിച്ചത് ഇങ്ങനെ: “സാർ, നാളെ എനിക്കു പകരം ‘ഹസ്’ വന്നാൽ മതിയോ?”)

അടച്ചുറപ്പില്ലാത്ത മുറിയാണെങ്കിൽ പ്രിസൈഡിങ്ങ് ഓഫീസർ രാത്രി മുഴുവൻ ബാലറ്റുപേപ്പറും/വോട്ടിങ്ങ് മെഷീനും കെട്ടിപ്പിടിച്ചിരിക്കേണ്ടി വരും. ഡ്യൂട്ടിയിലുള്ള പൊലീസുകാരൻ ‘ഫ്ളാറ്റ്’ ആയിട്ടുണ്ടെങ്കിൽ — പലപ്പോഴും അങ്ങനെയാണ്‌– പ്രത്യേകിച്ചും. കൊതുകുകളുടെ കനത്ത പോളിങ്ങ് ഉണ്ടായിരിക്കുമെന്നതിനാൽ ഉറങ്ങാനും കഴിയില്ല. ചേർത്തിട്ട ഡെസ്ക്കുകളിൽ ഊഞ്ഞാലാടി നേരം വെളുപ്പിക്കാം.

രാവിലെ വോട്ടെടുപ്പ് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ നിന്നുതിരിയാൻ നേരമുണ്ടാവില്ല.  സർക്കാർ ഉദ്യോഗസ്ഥർ ശരിക്കും ‘മെയ്യനങ്ങി’ പണിയെടുക്കുന്ന ദിവസമാണത്. പലവിധ പ്രശ്നങ്ങൾ, തർക്കങ്ങൾ, തമാശകൾ — അങ്ങനെ പോകും. (വോട്ടെടുപ്പുദിവസത്തെ രസകരങ്ങളായ അനുഭവങ്ങളെക്കുറിച്ചെഴുതാൻ വേറൊരു ബ്ലോഗ് പോസ്റ്റ് തന്നെ വേണം.) വൈകുന്നേരത്തെ കലാശക്കൊട്ടാണ്‌ ഏറ്റവും വിഷമകരം. അനവധി ഫോമുകൾ, കവറുകൾ, ഒട്ടിക്കൽ, സീൽ ചെയ്യൽ, കോപ്പി കൊടുക്കൽ– അങ്ങനെ നൂറു കാര്യങ്ങൾ.

എല്ലാം പെറുക്കിക്കൂട്ടി കളക്ഷൻ കേന്ദ്രത്തിൽ എത്തിയാലും പ്രശ്നങ്ങൾ തീരില്ല. തലേന്ന് നമ്മളെ ‘സ്നേഹിച്ചു യാത്രയാക്കിയവർ’ ചോദ്യങ്ങൾ ചോദിച്ച് നമ്മളെ വലയ്ക്കും- ആ ഫോമെവിടെ, ഇതിങ്ങനെയാണോ പൂരിപ്പിക്കേണ്ടത്, നിങ്ങൾ ശരിയാക്കി കൊണ്ടുവരണം എന്നിങ്ങനെ നൂറൂ-നൂറു കുനുഷ്ടുകൾ. പാതിരാത്രിയാവും പലപ്പോഴും പണി കഴിയാൻ.

തീർച്ചയായും തെരഞ്ഞെടുപ്പു ജോലികളിൽ സഹകരിക്കുന്നത് ഒരു പൗരൻ എന്ന നിലയിലും സർക്കാർ ഉദ്യോഗ്സ്ഥൻ എന്ന നിലയിലും ഒരു വ്യക്തിയുടെ കടമയാണ്‌. പക്ഷേ, ആസൂത്രണത്തിലും സംഘാടനത്തിലും കാണിക്കുന്ന അനാസ്ഥയും പിടിപ്പുകേടും കാരണം പോളിങ്ങ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അനവധിയാണ്‌.

തമിഴ്നാട്ടിൽ പോളിങ്ങിനുള്ള സംവിധാനങ്ങൾ കുറേക്കൂടി മെച്ചപ്പെട്ടതാണ്‌. അവിടെ പോളിങ്ങ് ഉദ്യോഗ്സ്ഥർ വോട്ടെടുപ്പിന്റെ തലേന്ന് നേരിട്ട് പോളിങ്ങ് സ്റ്റേഷനിൽ എത്തിയാൽ മതി. പത്തു ബൂത്തിന്‌ ഒരു ഓഫീസറെ നിയമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചുമതലയിൽ, പോളിങ്ങ് സാമഗ്രികൾ സ്റ്റേഷനിൽ നേരിട്ടെത്തിക്കും. അതു പോലെ വൈകുന്നേരം വൊട്ടെടുപ്പ് പൂർത്തിയായാൽ, ബൂത്തിൽ വന്ന് എല്ലാ സാധനങ്ങളും വാങ്ങുകയും ചെയ്യും. അതു കഴിഞ്ഞാൽ പോളിങ്ങ് ഉദ്യോഗസ്ഥർക്ക് പോകാം. ഇവിടുത്തെപ്പോലെ, പെട്ടി ചുമക്കലും പാതിരാത്രി വരെ പോളിങ്ങ് സ്റ്റേഷനിലും കളക്ഷൻ കേന്ദ്രത്തിലും കാവൽ കിടക്കലും ഒന്നുമില്ല! ഒരേ ഇലക്ഷൻ കമ്മീഷൻ നടത്തുന്ന തെരഞ്ഞെടുപ്പിൽ എന്തു കൊണ്ടാണ്‌ പല രീതികൾ?!

Post Views: 39
3
ദേവദാസ്

2 Comments

  1. അബ്ദുൽ അലീഫ് on April 28, 2024 8:58 AM

    രസകരമായ കുറിപ്പ്, പ്രത്യേകിച്ച് ഇടയ്ക്കിട്ടിരിക്കുന്ന തുണ്ടുകൾ.
    ഇത്തവണ കാര്യങ്ങൾ കുറച്ച് മെച്ചപ്പെട്ടിട്ടുണ്ടായിരുന്നു; ഉദാഹരണത്തിന് ഫോമുകൾ മൂന്ന് ബുക്കുകളിലാക്കി ക്രമീകരിച്ചു തന്നിരുന്നു. അത് പോലെ കവറുകൾ , അത് ഇടേണ്ട മാസ്റ്റർ കവറുകൾ ഉൾപ്പെടെ ലേബൽ ചെയ്ത് പ്രത്യേകമായി തയ്യാറാക്കി നൽകിയിരുന്നു. കാത്തിരിപ്പ് സമയം വല്ലാതെ കൂടിയെങ്കിലും ജോലിഭാരം പഴയതിലും കുറഞ്ഞതായി ആണ് അനുഭവപ്പെട്ടത്. സാമഗ്രികൾ തിരികെ കൊടുക്കുന്ന സമയത്തെ ക്രമീകരണം ആണ് ഇനി കൂടുതൽ മെച്ചപ്പെടാൻ ഉള്ളത് , അത് അത്ര പെട്ടെന്നൊന്നും മാറുമെന്ന് തോന്നുന്നുമില്ല.

    Reply
  2. Suma Jayamohan on April 26, 2024 3:03 PM

    രസകരമായി സത്യസന്ധമായി എഴുതിയിട്ടുണ്ട്. അനുഭവിച്ചവർക്കേ ഈ ദുരിതം മനസ്സിലാകൂ. കൂടെയുള്ളവരുടെ അശ്രദ്ധമൂലം കോടതി കയറേണ്ടി വരെ വന്നിട്ടുണ്ട്😂

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.