പൂജയും മന്ത്രവും കാണിക്കയും
നേടിത്തരില്ല മർത്യനു ജന്മപുണ്യം.
സഹജീവികൾ തൻ വേദനയിൽ
ആശ്വാസത്തിൻ ചെറുതരിയെങ്കിലും
പകരുവാനായാൽ,
അഴലിൻ കൂരിരുൾ പാതയിൽ
വഴിയറിയാതെ ഉഴലും സഹജർ തൻ പാതയിൽ,
ശുഭപ്രതീക്ഷ തൻ കൈത്തിരി തെളിക്കുവാനായാൽ,
അതിനോളം വലിയ പുണ്യമെന്തുണ്ട്
മനുഷ്യന് ഭൂമിയിൽ.