നീതി നിഷേധിക്കപ്പെട്ടവളുടെ
നിലവിളി
ചാനലിലെ അന്തിചർച്ചകളിൽ
മുങ്ങിപ്പോയി
ഇരയും അതിജീവിതയും
മുഖമില്ലാതെ കരഞ്ഞപ്പോൾ
നിയമത്തിന്റെ പഴുതുകളിൽ കൂടി നൂണ്ടിറങ്ങിയ വേട്ടക്കാർ
പൂമാലയിട്ട് സ്വീകരിക്കപ്പെട്ടു
ഫിൽറ്ററിട്ട സ്വന്തം ഫോട്ടോയുടെ ലൈക്കുകൾ എണ്ണി തിട്ടപ്പെടുത്തി ഉറക്കെ ചിരിച്ചു
ഇതാണ് ഇവിടുത്തെ നീതി
ഇന്നത്തെ ന്യായം