Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തേറ്റ
കഥ

തേറ്റ

By Jees KaitharamMay 21, 2024Updated:June 1, 2024No Comments6 Mins Read263 Views
Bookmark Now
Please login to bookmark Close

No account yet? Register

“പൂയ്… ആ… പൂയ് ” രാമൻ വിളിച്ചു കൂവി വരമ്പിലൂടെ ഓടി.

“പൂയ്. ഡാമിന്റെ അക്കരെ നിന്ന് കറപ്പൻ മറു കൂക്ക് കൂവി പൊന്നിയും ഭരതനും ചോന്തനും കൃഷ്ണനും അടങ്ങിയ സംഘം വയലിന്റെ ചുറ്റിലും വളഞ്ഞു.

” രാമാ ആടെ നിക്ക്, കറപ്പനിങ്ങോട്ടെക്ക് എത്തട്ടെ ” പൊന്നി വിളിച്ച് പറഞ്ഞു.

രാമൻ കണ്ടത്തിലേക്ക് ഇറങ്ങി ജാഗരൂകനായി നിലയുറപ്പിച്ചു. ഡാമിന്റെ മുകളിലൂടെ കയ്യിൽ വില്ലുമായി കറപ്പനും അച്ചുതനും ലക്ഷ്മണനും പാഞ്ഞു വന്നു, മൂവരുടെയും തോളത്ത് അമ്പ് നിറച്ച മുളം കുറ്റി തൂങ്ങികിടന്നാടി. അവർ വയലിലേക്ക് ചാടി വരമ്പിൽ വില്ലു കുലച്ചു നിന്ന കറപ്പന്റെ വശങ്ങളിലായി നിലയുറപ്പിച്ചു. കറപ്പൻ പൊന്നിയെ നോക്കി, അച്ചുതനും ലക്ഷ്മണനും അമ്പെടുത്ത് തൊടുക്കാൻ തയ്യാറായി നിന്നു.

“ങ്. ഗ്രാ. ഹിയ്യാ. ഹോയ് ” പൊന്നി അലറി വിളിച്ചു.

ഭരതനും ചോന്തനും കൃഷ്ണനും രാമനും ഏറ്റു വിളിച്ചു ” ഹിയ്യാ ഹോയ്. ബ്രൂ. ങ് ഗ്രാ. ”

കതിരുകൾക്കിടയിൽ അനക്കമില്ല. കറപ്പൻ പിന്നെയും പൊന്നിയെ നോക്കി പൊന്നി നീട്ടിപ്പിടിച്ച മുനയുള്ള മുളകുന്തമൊന്ന് മുറുകെ പിടിച്ച് ഒന്നൂടെ അലറി വിളിച്ചു “ങ്. ഗ്രാ. ”

കതിരുകൾക്കിടയിൽ അനക്കം കാണാഞ്ഞ് അച്ചൂതനും ലക്ഷ്മണനും പരസ്പരം നോക്കി. കറപ്പന്റെ നെറ്റിയിൽ നിന്നു തിർന്ന വിയർപ്പ് മൂക്കിലൂടെ വായിലെത്തിയപ്പോൾ കറപ്പൻ ഊതി തെറുപ്പിച്ചു. 

കതിരുകൾ ഇളകി തലങ്ങും വിലങ്ങും ചാഞ്ഞു ശരവേഗത്തിൽ എന്തോ ഒന്ന് വരമ്പിലേക്ക് ചാടി, ലക്ഷ്മണന്റെയും അച്ചുതന്റെയും വില്ലിൽ നിന്ന് അമ്പുകൾ പാഞ്ഞു കറപ്പന്റെ തൊടുക്കാനാഞ്ഞ അമ്പ് കയ്യിൽ നിന്ന് തെറിച്ചു പോയി കറപ്പനെ കടന്ന് പന്നി പാഞ്ഞു.

“ഹാ. ” കറപ്പന്റെ ശബ്ദം തൊണ്ടയിൽ വീണടഞ്ഞു.

പൊന്നിയും കൂട്ടരും വയൽചുറ്റി ഓടിയെത്തി മലന്നടിച്ച് വീണു കിടക്കുന്ന കറപ്പൻ എഴുന്നേൽക്കാൻ നോക്കി വയറിന്റെ ഭാഗത്ത് നനവ് ! ലക്ഷ്മണൻ ആ കാഴ്ച്ച കണ്ട് കണ്ണു മിഴിച്ചു. കറപ്പന്റെ വയറ് കീറി കുടൽ വെളിയിൽ വന്നിരിക്കുന്നു. അച്ചുതൻ തിരിഞ്ഞു നിന്നു — ഓടിയെത്തിയ പൊന്നി കറപ്പനെ താങ്ങി വരമ്പിലേക്കിരുത്തി.

” താങ്ങ് നായെ.” പൊന്നി ഭരതനെ ചീത്തവിളിച്ചു.

“ആ കുരുപ്പ് രച്ചപ്പെട്ടു “. കറപ്പൻ ഞെരുങ്ങി.

“യ്യ് മിണ്ടാണ്ടിരി ” പൊന്നി കറുപ്പനെ ശാസിച്ചു.

പിന്നെ കറുപ്പനെ വരമ്പിലേക്ക് കിടത്തി, തലയിൽ കെട്ടിയ തോർത്തഴിച്ച് കറപ്പന്റെ പണ്ടവും കുടലും അകത്താക്കി വരിഞ്ഞു കെട്ടി. ആ കാഴ്ച്ച കണ്ട് തല കറങ്ങിയ ഭരതൻ വരമ്പിലേക്കിരുന്നു.

” പിടിക്ക് ” പൊന്നി ചോന്തനെ നോക്കി അലറി.

പൊന്നിയും ഭരതനും വശങ്ങളിലായി നിന്ന് കറുപ്പനെ പൊക്കി തല ഭാഗത്ത് ചോന്തനും രാമനും നിന്നു താങ്ങി. അവർ കറുപ്പനെയും പൊക്കി പിടിച്ച് വരമ്പിലൂടെ ബാലൻസ് ചെയ്ത് നടന്നു.

” പോയി വണ്ടി വിളിക്കടാ.”, പൊന്നി ഇതി കർത്തവ്യമൂഡനായി നിൽക്കുന്ന അച്ചുതനെ തിരിഞ്ഞ് നോക്കി അലറി.

അച്ചുതൻ കയ്യിലിരുന്ന വില്ല് താഴേക്കിട്ട് അവരെ കടന്ന് ഡാമിന്റെ മുകളിലൂടെ ഓടി. വരമ്പിൽ കറപ്പന്റെ ചോര മണ്ണിലേക്കിറങ്ങാൻ മടിച്ച് പനച്ച് നിന്നു. ഗന്ധമറിഞ്ഞെത്തിയ ഉറുമ്പുകൾ അതിന്റെ ചുറ്റിലും വട്ടം കൂടി. ദൂരെ കതിരുകൾക്കിടയിലൂടെ ലക്ഷ്യമില്ലാതെ പാഞ്ഞ വരാഹം ഇടക്കൊന്ന് തിരിഞ്ഞു നിന്നപ്പോൾ അതിന്റെ തേറ്റയിൽ ബാക്കി നിന്ന കറുപ്പന്റെ ചോരതുള്ളി താഴേക്ക് ഇറ്റു വീണു. 

പൊടിമണ്ണ് ചവുട്ടി തെറുപ്പിച്ച് അച്ചുതൻ റോഡിൽ നിന്ന് വരമ്പിലേക്ക് ചാടിയപ്പോൾ തേഞ്ഞ് തീരാറായ പാരഗണിന്റെ കൊരവള്ളി ഊരി തെറിച്ചു, കുനിഞ്ഞ് ചെരുപ്പെടുത്ത് അച്ചുതൻ വരമ്പിലൂടെ ഞൊണ്ടി ഞൊണ്ടി ഓടി. കല്ലായി വയലും കഴിഞ്ഞ് കല്ലായ് കുന്ന് കേറാൻ നേരം പുക തുപ്പിയ ട്രാക്ടർ പോലെ അച്ചുതൻ നിന്നു കിതച്ചു, പിന്നെ ശ്വാസം വലിച്ചെടുത്ത് ഞൊണ്ടി കാലും വച്ച് കല്ലായിലെ കല്ല് ചവുട്ടി കേറി.

” ഇയ്യെവിട്യാ. മണ്ടണത് ച്ചുതാ ?” തലയിൽ സഞ്ചിയുമായി ശ്രദ്ധയോടെ കല്ലുകളിൽ ബാലൻസ് ചെയ്ത് താഴേക്ക് ഇറങ്ങി വരുന്ന പീടികക്കാരൻ കോയ ചോദിച്ചു.

അച്ചുതൻ തല ഉയർത്തി ഒന്ന് നോക്കി ശ്വാസം പുറത്തേക്ക് തള്ളിവിട്ട് പാരഗണിന്റെ കഴുത്തിൽ പിടിച്ചമർത്തി രക്ഷാപ്രവർത്തനം നടത്തി, പിന്നെ പറഞ്ഞു. ” ഞാം… ഞമ്മള… കറപ്പനെ പന്നി കുത്തീർക്കണ്. ആശുത്രി കൊണ്ടോണം. “

” ഈ നട്ടപ്ര നേരത്തോ ?” കോയ ആശ്ചര്യപ്പെട്ടു.
“മ്. വെളക്കത്തറേല് നാളെ കല്യാണക്കുടിയാന്ന്. അയിന് പോയതാണ്. “

കോയക്ക് കാര്യം മനസിലായി. അയാൾ തല കുലുക്കി.

“അല്ല അച്ചുതാ ആടെ അബ്ദുക്കാന്റെ വണ്ടി ഇല്ലല്ലോ മേപ്പാടി പോയിരിക്കണ്. “
കോയയെ കടന്ന് കേറ്റം കയറാൻ തുടങ്ങിയ അച്ചുതൻ തിരിഞ്ഞു നിന്നു.

” ഞാം മേപ്പാടീന്ന് അബ്ദുക്കാന്റെ വണ്ടീലല്ലേ വന്നേ അത് തിരിച്ച് പോയിരിക്കണ്. ഇപ്പോ എന്താക്കാ?” കോയ കണ്ണൂ മിഴിച്ചു കാട്ടി.

മോളിലേക്ക് കേറാൻ ശങ്കിച്ചു നിന്ന അച്ചുതന്റെ കൈയ് പാരഗണിന്റെ വള്ളിയിൽ നിന്ന് പിടി വിട്ടു പിന്നെ മറ്റെ കാലിലെ പാരഗണിനെ കൂടി ഊരി രണ്ടും ചേർത്തുപിടിച്ച് അച്ചുതൻ തിരിച്ച് ഓടി. കല്ലുകളിൽ ചവുട്ടി തെറിച്ച് തെറിച്ച് പോവുന്ന അച്ചുതനെ നോക്കി കോയ വിളിച്ചു പറഞ്ഞു, ” ടാ. കളത്തില് വണ്ടിണ്ടാവും. നോക്കിക്കാളി… “

” ടാ ഞാം ചത്ത് പോവോ?”, കറപ്പൻ ഞരങ്ങി.

” യ്യ് മിണ്ടാണ്ടിരിക്ക് കുരുപ്പെ”, പൊന്നി കറപ്പനെ ചീത്ത വിളിച്ചു.

കറപ്പന്റെ വയറ്റിലെ ചോര വരിഞ്ഞു കെട്ടിയ തോർത്തിനെ കുതിർത്ത് താഴേക്ക് തുള്ളിയായി വീണു കൊണ്ടിരുന്നു. ചിറമേൽ വീടിന്റെ കോലായിൽ കിടത്തിയിരുന്ന കറപ്പന്റെ ചുറ്റിലും ലക്ഷ്മണനും ഭരതനും രാമനും തലങ്ങും വിലങ്ങും നടന്നു.

“വണ്ടി വിളിക്കാൻ പോയ നായ ഏടെ പോയി?”, പൊന്നി ദേഷ്യപ്പെട്ടു റോഡിലേക്ക് നോക്കി.

” അല്ല പൊന്നിയെ മുറി നല്ലോണ ണ്ടാ ?” കിണറിന്റെ വക്കത്തിരുന്ന തൊട്ടിയിൽ നിന്ന് കൈകാലുകൾ കഴുകി കുഞ്ഞച്ചൻ വിളിച്ചു ചോദിച്ചു.

” പണ്ടോം കുടലും പുറത്ത് വന്നിരിക്കണ്. ചോര നിക്കണില്ല ചേട്ടാ. ” പൊന്നി ആശങ്കപ്പെട്ട് മറുപടി നൽകി.

വൃത്തിയാക്കിയ കൈ കുഞ്ഞച്ചൻ ഒന്നുകൂടി മണത്തു നോക്കി കുഞ്ഞൻ മത്തി ചീഞ്ഞ മണം മാറുന്നില്ല. തെങ്ങിന് മത്തി ചീഞ്ഞത് വളമിടുകയായിരുന്ന കുഞ്ഞച്ചൻ ബഹളം കേട്ട് കേറി വന്നതാണ്. മുറ്റത്തിന്റെ കോണിലായി നിൽക്കുന്ന നാരകത്തിന്റെ ഇല പറിച്ച് കയ്യിലിട്ട് ഞവിടി ഉരച്ച് വാസനിച്ച് കുഞ്ഞച്ചൻ ഒതുക്ക് കേറി. കറപ്പന്റെ അടുത്ത് വന്നു നിന്നു.

” ദിപ്പം ന്റെ കോലായി മുഴുവൻ ചോരയാക്കു ലോ ? ടാ കറപ്പാ… വേന ഉണ്ടോ ?” കുഞ്ഞച്ചൻ കറപ്പനെ തട്ടി വിളിച്ചു. പാതി മയക്കത്തിലായ കറപ്പൻ ഞരങ്ങി. കണ്ണു തുറന്നു കുഞ്ഞച്ചനെ നോക്കി.

“ചേട്ടാ ഞാം ചത്ത് പോവോ ? “

” ആ കുറെയെണ്ണത്തിനെ മ്മള് കൊന്ന് തിന്നണതല്ലെ. അയിറ്റുങ്ങൾക്കും വേണ്ടെ ഒരു രസം. നിനക്ക് ചാകാൻ വേറെ സ്ഥലമൊന്നും കിട്ടീലെ?”, കുഞ്ഞച്ചൻ ചിരിച്ചു.

പിന്നെ കറപ്പനെ കടന്ന് കോലായുടെ അറ്റത്തെ ചായ്പ് മുറിയിലേക്ക് കയറി, കറപ്പൻ തല ചെരിച്ച് കുഞ്ഞച്ചൻ പോയ വഴിയെ നോക്കി പിന്നെ വേദന കൊണ്ട് ഞരങ്ങി കണ്ണുകൾ ഇറുക്കിയടച്ചു. 

“വാ തൊറക്ക്. “

കറപ്പൻ ഇറുക്കിയടച്ച കണ്ണുകൾ തുറന്ന് നോക്കി മുന്നിൽ ഒരു കുപ്പി റാക്കുമായി കുഞ്ഞച്ചൻ! കുപ്പിയുടെ കാർക്ക് വലിച്ച് തുറന്നപ്പോൾ അവിടെ വാറ്റിയ നാടൻ റാക്കിന്റെ ഗന്ധം നിറഞ്ഞു, കറപ്പന്റെ തുറന്ന് വച്ച വായിലേക്ക് കുഞ്ഞച്ചൻ റാക്കൊഴിച്ച് കൊടുത്തു. കത്തിയിറങ്ങിയ റാക്കിന്റെ എരിച്ചിൽ കറപ്പന്റെ കണ്ണുകൾ പുറത്തേക്ക് തള്ളിച്ചു. റാക്ക് കടന്നുപോയ വഴിയെല്ലാം കറപ്പനറിഞ്ഞു അയാൾ ദീർഘ നിശ്വാസം വിട്ടു.

” എങ്ങനെ ഉണ്ട് കൊള്ളാവോ ?” കുഞ്ഞച്ചൻ ചിരിച്ച് കൊണ്ട് കുപ്പി വായിലേക്ക് കമിഴ്ത്തി ചിറി തുടച്ചു.

പൊന്നിയും ഭരതനും കുപ്പി കഴുത്ത് തങ്ങളിലേക്ക് നീളുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

“നിങ്ങക്ക് തരാത്തതെയ് ഇവനേം ചുമന്നോണ്ട് നടക്കാനുള്ളതല്ലെ, പോയി വന്നിട്ട് തരാം”

കുഞ്ഞച്ചൻ കുപ്പിയുമായി അകത്തേക്ക് പോയി. പൊന്നി നിരാശയോടെ ഭരതനെ നോക്കി ഭരതനാകട്ടെ ഇതെത്രെ കണ്ടിരിക്കുന്നു എന്ന മട്ടിൽ പുറത്തേക്ക് നോക്കി നിന്നു. 

“ഈ ചെറുക്കന്റെ ചോര മുഴുവൻ ഇവിടെ പോയി തീരുലോ. നീ ഇതിന്റെ അറ്റമൊന്ന് പിടിക്ക് ” അകത്ത് നിന്ന് വന്ന കുഞ്ഞച്ചൻ കയ്യിലിരുന്ന ഡബിൾ മുണ്ട് നീട്ടി, പൊന്നി കറപ്പന്റെ ഊര പൊക്കി മുണ്ട് വലിച്ചിട്ടു കുഞ്ഞച്ചൻ മുട്ട് കുത്തിയിരുന്ന് കറപ്പന്റെ വയറിൽ കെട്ടിയിരുന്ന തോർത്തഴിച്ചു. വെമ്പാൻ കൊതിച്ചിരുന്ന പോലെ കട്ട പിടിച്ച ചോര പുറത്തേക്ക് ചാടി. തോർത്ത് വലിച്ചെടുത്ത് കുഞ്ഞച്ചൻ ചോരയൊപ്പി, പിന്നെ ഒരു മിന്നായം പോലെ അടുക്കളയിലേക്ക് പോയി കയ്യിലൊരു ടിന്നുമായി വന്നു മൂടി തുറന്ന് കയ്യിലേക്ക് കൊട്ടി മഞ്ഞൾ പൊടി കൊണ്ട് മുറിവിന് ചുറ്റും വിതറി. കൊഴുത്ത ചോരയിൽ മഞ്ഞ കൂടി കലർന്നപ്പോൾ അവിടമാകെ ഇരുണ്ട നിറമായി. കുറെ മഞ്ഞൾ കൂടി വാരി പൊത്തി കുഞ്ഞച്ചൻ ഡബിൾ മുണ്ട് കൊണ്ട് മുറിവ് വരഞ്ഞു കെട്ടി. ചോര കണ്ട് പേടിച്ച് മാറി നിന്ന ഭരതനെ കുഞ്ഞച്ചൻ ചീത്ത വിളിച്ചു.

” നോക്കി നിക്കാണ്ട് നടു പൊക്കി കൊടുക്ക് നായിന്റെ മോനെ “.

മുറിവിൽ കെട്ട് മുറുകിയപ്പോൾ കറപ്പൻ കരഞ്ഞു “അമ്മേ”.

“അമ്മേം അച്ചനുമൊക്ക പെരക്കാത്തിരുന്നോട്ടെ. നീയവിടെ അടങ്ങി കിടക്ക് ചെറുക്കാ”, കെട്ട് പൂർത്തിയാക്കി കുഞ്ഞച്ചൻ എഴുന്നേറ്റു.

കത്തിയിറങ്ങിയ റാക്കിന്റെ എരിച്ചിലും മുറിവിൽ തേച്ച മഞ്ഞളിന്റെ നീറ്റലും കൂടിയായപ്പോൾ കറപ്പന്റെ കണ്ണുകൾ മേലോട്ട് മറിഞ്ഞു. അയാൾ ബോധരഹിതനായി. പൊന്നി വേവലാതിയോടെ കുഞ്ഞച്ചനെ നോക്കി.

” ഒറങ്ങിക്കോട്ടെ കൊഴപ്പൊന്നുമില്ല. “
കുഞ്ഞച്ചൻ ചുമൽ വെട്ടിച്ച് കാണിച്ച് കിണറ്റിൻകരയിലേക്ക് പോയി, ലക്ഷ്മണനും രാമനും വന്ന് കറപ്പന്റെ കിടപ്പുകണ്ട് ആശങ്കയോടെ നോക്കി. 

“ജീപ്പ് വിളിക്കാൻ പോയ നീയെവിടെ പോയി ചത്ത് നായെ?” പൊന്നി അച്ചുതനെ ചീത്തവിളിച്ചു മറുപടിയെന്നോണം അച്ചുതൻ റോഡിലേക്ക് നോക്കി റോഡിലൂടെ പൊടി പറത്തി കൊണ്ട് സുധാകരന്റെ ട്രാക്ടർ വരുന്നുണ്ടായിരുന്നു.

” അബ്ദുക്കാന്റെ അവിടെ വണ്ടില്യ. കട്ട കേറ്റാൻ വന്ന ട്രാക്ടറാ. വേറെ വണ്ടില്യ. “

പുകച്ച്‌ നിന്ന ട്രാക്ടർ കറപ്പനെയും പിന്നിലെടുത്ത് പൊടി പറത്തി നീങ്ങി. പൊന്നി കുനിഞ്ഞ് കറപ്പനെ നോക്കി. ഇല്ല, കണ്ണു തുറന്നിട്ടില്ല. ഇളകിയാടുന്ന ട്രാക്ടറിൽ ഒരു കൈ കൊണ്ട് ബാലൻസ് ചെയ്ത് ഭരതനും പൊന്നിയും ഇരുന്നു. മറു കൈ കൊണ്ട് അവർ കറുപ്പനെ മുറുക്കെ പിടിച്ചു, കറപ്പന്റെ വയറ്റിലെ കെട്ടിന് ഇപ്പോൾ മഞ്ഞ നിറമായിരിക്കുന്നു. സുധാകരൻ ട്രാക്ടർ ഇരപ്പിച്ച് വേഗം കൂട്ടി. 

“ചേട്ടാ. ചേട്ടായി” പൊന്നി ജനലിക്കൽ നിന്ന് വിളിച്ചു.
“ങ്. ഉം” കുഞ്ഞച്ചൻ കട്ടിലിൽ കിടന്ന് ഞരങ്ങി
“കറപ്പന്റെ മുറി തുന്നി കെട്ടി. ഓന് കൊഴപ്പന്നും ഇല്ല. കുറച്ച് ദിവസം കിടക്കണ്ടി വരും”
“ങ്. ഉം ” കുഞ്ഞച്ചൻ പിന്നെയും ഞരങ്ങി. മുറിയിലെ റാന്തലിന്റെ വെളിച്ചത്തിൽ റാക്ക് കുപ്പി ശൂന്യമായി ഇരിക്കുന്നത് കണ്ട പൊന്നി തിരിഞ്ഞ് രാമനെ നോക്കി.

” മൂപ്പര് നല്ല വീലാന്ന്. ബാ മ്മക്ക് പോവാം” പൊന്നിയും രാമനും നിലാവത്തേക്കിറങ്ങി. അകത്ത് നിന്ന് അസ്പഷ്ടമായ എന്തോ കേട്ട് അവർ കാതോർത്തു.

” കോക്കാട്ട് വേലുന്റെ അവിടെ. #*#*#*#* കാര്യം പറഞ്ഞാൽ മതി എന്റെ അടുത്ത് വേലയിറക്കണ്ട”

മുട്ടൻ തെറിയുടെ ശീലുകൾ രാമനും പൊന്നിക്കും മുന്നോട്ട് നടക്കാനുള്ള ഇന്ധനമായി. പൊന്നിയുടെയും രാമന്റെയും മുഖത്തെ ഊറിയ ചിരി കണ്ട് നിലാവും പുഞ്ചിരിച്ചു നിന്നു. 

ജീസ് കൈതാരം

Post Views: 41
5
Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.