Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഭാഗ്യനിർഭാഗ്യങ്ങളുടെ അളവുകോലുകൾ
ഓർമ്മകൾ കഥ ജീവിതം ബന്ധങ്ങൾ

ഭാഗ്യനിർഭാഗ്യങ്ങളുടെ അളവുകോലുകൾ

By Suma JayamohanMay 26, 2024Updated:June 3, 20244 Comments3 Mins Read145 Views
Bookmark Now
Please login to bookmark Close

No account yet? Register

കട്ടിലിലേക്കു ചാഞ്ഞ് വിമല കണ്ണുകളടച്ചു. ഒന്നുറങ്ങിയിട്ട് ദിവസങ്ങളായി. പിടയുന്ന മനസ്സിനെ എങ്ങനെ സമാധാനിപ്പിക്കും?

“വിമലേ “ഏട്ടനാണ്. ഞെട്ടിയെഴുന്നേറ്റു. അല്ലെങ്കിൽ അതു മതി.

“ദാ പോസ്റ്റുമാൻ, നിനക്കൊരു രജിസ്റ്റേർഡുണ്ട് ”

വേഗം സിറ്റൗട്ടിലെത്തി.

“ടീച്ചറേ എന്നു തിരിച്ചെത്തി? അനിയത്തിയുടെ കാര്യമെല്ലാമറിഞ്ഞു ”

ഒന്നും മിണ്ടാതെ കത്തൊപ്പിട്ടു വാങ്ങി. ഏട്ടൻ വീണ്ടും ഫോണിൽ ആരോടോ വാദ പ്രതിവാദങ്ങൾ തുടങ്ങി. പതുക്കെ മുറിയിലേക്കു നടന്നു. കത്തിലേക്കു നോക്കിയതും ഒരു മിന്നൽപ്പിണർ വന്ന് നെഞ്ചു പിളർന്നതു പോലെ – മണിക്കുട്ടിയുടെ കത്ത്.

പ്രിയപ്പെട്ടവിമലേടത്തീ

എത്രകാലമായിക്കാണും നമ്മൾ തമ്മിൽ കണ്ടിട്ട്? കണ്ടില്ലെങ്കിലും എന്നും എന്നെ ഉണർത്തുന്നതും ഉറക്കുന്നതുംഏടത്തിയാണ്.”മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ വിളക്കായ് തെളിയും നീ ” ഉള്ളിലിരുന്നാരോ പാടുന്നു.

കത്തെഴുതാൻ പോലും മറന്നിരിക്കുന്നു. പണ്ട് ഞാൻ ഹോസ്റ്റലിലായിരുന്നപ്പോൾ ആഴ്ചതോറും ഏടത്തി കത്തയച്ചിരുന്നേതോർമ്മയില്ലേ? ഉരുണ്ട മനോഹരമായ അക്ഷരങ്ങളിൽ എഴുതിയ ആ ഇൻലൻ്റുകൾ ഇന്നും പഴയ പെട്ടിയിലെവിടെവിടെയോ കാണും. അമ്പലത്തിൽ കൊടിയേറിയതും തെക്കേതിലെ ശാന്തയ്ക്കു അപസ്മാരം വന്നതും പുള്ളിപ്പശു പ്രസവിച്ചതും -എന്നു വേണ്ട, അമ്മ പറയുമ്പോലെ കിളിച്ചതും മുളച്ചതുമെല്ലാം എഴുതിയിരുന്ന കത്തുകൾ.

ഏടത്തിയുടെ ജീവിതം എത്ര സുന്ദരമാണ്. എന്തിനും ഏതിനും”വിമലേ,വിമലേ “എന്നു വിളിച്ചു നടക്കുന്ന ശശിയേട്ടൻ. “അവനാ കുട്ട്യേ തലങ്ങും വിലങ്ങും വിടില്ല ” എന്നു മുത്തശ്ശി പറയുമായിരുന്നു. “എന്താ സ്നേഹം, ഭാര്യയും ഭർത്താവുമായാൽ ഇങ്ങനെ വേണം ” വല്യമ്മയുടെ വക. ഒരേയൊരു മകൾ ഭർത്താവുമൊത്ത് അമേരിക്കയിൽ. ടീച്ചറു ജോലിയും വീട്ടുപണികളുമായി ഓടി നടക്കുന്ന ഏടത്തിയെ ചിരിച്ചു കൊണ്ടല്ലാതെ കണ്ടിട്ടില്ല.

ഈ ഭാഗ്യനിർഭാഗ്യങ്ങളുടെ അളവുകോലുകൾ ആരുടെ കൈയിലാണേടത്തീ? വിവാഹത്തിൻ്റെയന്ന് തലയിൽ കൈ വെച്ചനുഗ്രഹിച്ച് മുത്തശ്ശി എന്നോടു പറഞ്ഞതോർമ്മയുണ്ടോ? “എൻ്റെ മണിക്കുട്ടിയുടെ ഭാഗ്യമാണീബന്ധം. അല്ലെങ്കിൽ നമുക്കു സ്വപ്നം കാണാൻ പറ്റുമോ? എല്ലാം ദൈവകൃപ”.

അതേ.. എല്ലാം ദൈവകൃപ സുകൃതം,ഭാഗ്യം… മററുള്ളവരുടെ കണ്ണിൽ അങ്ങനെ എന്തെല്ലാം. ബിസിനസ് ആവശ്യങ്ങൾക്കായി പറന്നു നടക്കുന്ന ഭർത്താവും അച്ഛനും, കൂറ്റൻ ബംഗ്ലാവ്, ഓരോ കാര്യത്തിനും പ്രത്യേകം ജോലിക്കാർ, മേൽനോട്ടത്തിന് അദ്ദേഹത്തിൻ്റെ അമ്മയും. മക്കൾ രണ്ടു പേരേയും കണ്ടു കൊതി തീരുന്നതിനുമുമ്പേ ബോർഡിംഗിലാക്കി.

“നിൻ്റെ ചീപ്പ് സെൻ്റിമെൻസ് ഇവിടെ വേണ്ട” എന്നദ്ദേഹം കലി തുള്ളിയപ്പോൾ ആരും കാണാതെ കുറെ കരഞ്ഞു. കുളിച്ച് ആഹാരം കഴിച്ച് ഉറങ്ങി അലസമായി കഴിയാം. ഒന്നും അറിയേണ്ട, എന്തൊരു ഭാഗ്യം അല്ലേ?

അടുക്കളയിൽ അദ്ദേഹത്തിൻ്റെ അമ്മ ജോലിക്കാരിയെ ശകാരിക്കുന്നു “കുഞ്ഞിനു പനിയെന്നു പറഞ്ഞു നേരത്തെ പോയാൽ അത്താഴം ആരുണ്ടാക്കും?” പൊടിയരിക്കഞ്ഞിയും കുരുമുളകു കാപ്പിയുമായി എല്ലാവരും ശുശ്രൂഷിച്ചിരുന്ന നമ്മുടെ അമ്മയെ ഓർക്കുന്നില്ലേ?

ഏടത്തീ… ഞാനിന്നൊരു സ്വപ്നം കണ്ടു. ദേവിയുടെ അമ്പലത്തിലേക്കു പോകും വഴി കാലിലെന്തോ തടഞ്ഞു. നോക്കുമ്പോൾ സ്വർണ്ണ നിറത്തിൽ മിനുമിനുത്തൊരു തൂവൽ… സ്വർഗ്ഗവാതിൽപ്പക്ഷിയുടെ തൂവൽ. ആ തൂവൽ കിട്ടിയാൽ ഉടലോടെ സ്വർഗ്ഗത്തു പോകാൻ കഴിയുമെന്ന് ഏടത്തിയല്ലേ പറഞ്ഞത്? വെളുപ്പിനു കാണുന്ന സ്വപ്നങ്ങൾ ഫലിക്കുമെന്നു മുത്തശ്ശി പറയാറുണ്ട്.

ജന്മജന്മാന്തരങ്ങളിൽ ഏടത്തിയുടെഅനിയത്തിയായിത്തന്നെ പിറക്കണേയെന്ന പ്രാർത്ഥനയോടെ സ്വന്തം മണിക്കുട്ടി

വിമലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എൻ്റെ പൊന്നനിയത്തീ… നിൻ്റെയുള്ളിലെ ദുഃഖത്തിൻ്റെ കടൽ ഏട്ടത്തി അറിഞ്ഞില്ലല്ലോ. എല്ലാം പറയുന്ന നീ ഇതെന്തേ ഒളിച്ചു വെച്ചു?

എന്നേക്കുറിച്ച് നീ എന്തറിഞ്ഞു? ഏതു കാര്യത്തിനും “വിമലേ ” എന്ന വിളി സ്വാർത്ഥതയുടേതാണു കുട്ടീ. ഭാര്യയെന്നാൽ തൻ്റെ ചൊൽപ്പടിക്കു നിൽക്കുന്ന ഒരു യന്ത്രം മാത്രമെന്നു കരുതുന്ന ഏട്ടനോട് ഒന്നും പറഞ്ഞെതിർക്കാൻ എനിക്കാവുന്നില്ല. സിവിൽ സർവീസ് എഴുതണമെന്ന് ഗായത്രി എത്ര ആഗ്രഹിച്ചിരുന്നു. അവളുടെ സ്വപ്നങ്ങളെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞു. അമേരിക്കയിലുള്ള മരുമകനേക്കുറിച്ച് വീമ്പു പറഞ്ഞ് സന്തോഷിക്കുകയാണ് നിൻ്റെ ഏട്ടൻ.

നിൻ്റെ ദുഃഖങ്ങൾ എന്തായാലും ഏടത്തിയോടു പറഞ്ഞിരുന്നെങ്കിൽ…. എൻ്റെ മനസ്സിലെ കൊടുങ്കാറ്റിന് നിൻ്റെയുള്ളിലെ തീയണയ്ക്കാൻ കഴിഞ്ഞേനേ.

എന്നോ വായിച്ച ഒരു കഥയുടെ ഓർമ്മയാണിത്.. അല്ല, ഇതൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. വർദ്ധിച്ചു വരുന്ന ആത്മഹത്യകൾ നാം കാണുന്നുണ്ടല്ലോ.  പലതിൻറെയും കാരണങ്ങൾ ആരും അറിയുന്നില്ല. മിക്കവരുടേയും മനസ്സിൽ കൊച്ചു കൊച്ചു കനലുകളുണ്ടാവാം. മറ്റുള്ളവരുടെ കണ്ണിൽ എത്ര നിസ്സാരമെന്നു തോന്നിയാലും അവ പുകഞ്ഞു പുകഞ്ഞു നമ്മെ നീറ്റിക്കൊണ്ടിരിക്കും. ഏറ്റവും അടുപ്പമുള്ള ഒരാളോട്- അത് പങ്കാളിയാകാം, സുഹൃത്താവാം, സഹോദരങ്ങളാവാം മക്കളാവാം – അവ പങ്കുവെയ്ക്കാൻ മടി കാണിക്കരുത്. ഒരു വാക്കിനോ ഒരു തലോടലിനോ നമ്മുടെയുള്ളിലെ കനലിനെ കെടുത്താനാവും. തലചായ്ക്കാനൊരു തോൾ – അതാണു നമുക്കു വേണ്ടത്. TLC-Tender Loving Care – ഇല്ലാത്തതും അതുതന്നെ.

Post Views: 19
4
Suma Jayamohan

പെൻഷനായ ഒരു രസതന്ത്രാധ്യാപിക. ചെടികളോടും പൂക്കളോടും പുസ്തകങ്ങളോടും കൂട്ടുകൂടി സസന്തോഷം കഴിയുന്നു❤️🌷

4 Comments

  1. Joyce on May 6, 2025 5:44 PM

    മികച്ച സന്ദേശം നൽകിയ കഥ.
    വളരെ നന്നായി എഴുതി.👏❤

    Reply
  2. Nishiba M on May 6, 2025 3:58 PM

    അതേ, സത്യം

    Reply
  3. Shreeja R on May 29, 2024 1:57 PM

    ❤️❤️👍

    Reply
    • Suma Jayamohan on May 29, 2024 8:00 PM

      സന്തോഷം❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.