ഇന്ന് നിന്റെ അവഗണയുടെ
ഉഷ്ണക്കാറ്റേറ്റ്
ചില്ലകൾ കരിഞ്ഞ…
ഇലകൾ കൊഴിഞ്ഞ…
ഞാനാം പ്രണയമരം
നിലം പതിക്കാതെ
ഹൃത്തടത്തിൻ ആഴങ്ങളിൽ
വേരാഴ്ത്തിയ നമ്മുടെ പ്രണയത്തിന്റെ
ഓർമകളിൽ മാത്രം
കാലംതെറ്റി പൂക്കുകയും
തളിർക്കുകയും ചെയ്യുന്നു
നിന്റെ ഓർമ്മകളുടെ അടിവേരുകൾ
പറിച്ചെറിഞ്ഞിട്ടും വീണ്ടും
മുളപൊട്ടുന്നു…