വീപ്പക്കുറ്റി, കുടക്കമ്പി, കറുത്ത മുത്ത്, ചാന്ത്പൊട്ട്…. എന്നിങ്ങനെ വിളിച്ചവർക്കെല്ലാം തമാശയായിരുന്നു. വിളി കേട്ടവർക്ക് ഉള്ളിലൊരു ആന്തലും. ഉള്ളിലെ അന്തർമുഖത്വം വളർത്താനുള്ള പ്രചോദനം മറ്റുള്ളവർ നിർദോഷമെന്ന് കരുതിയ ഇത്തരം തമാശവിളികളായിരുന്നു.
എൻ്റെ കുഞ്ഞുങ്ങളോടും, അവരുടെ കൂട്ടുകാരോടും, തമ്മിൽ അങ്ങനെ വിളിക്കരുതെന്നും, വിളിക്കുന്നവരെ വിലക്കണമെന്നും പഠിപ്പിക്കുമ്പോൾ
തമാശകൾക്കും എക്സ്പൈറി ഡേറ്റ് ഉണ്ടെന്ന് തിരിച്ചറിയുന്നു.