പൊതുവെ പറയുന്ന കാര്യമാണ്. പെൺകുട്ടികളെ പഠിപ്പിക്കണം, സ്വയം പര്യാപ്തരാക്കണം. ശരി തന്നെ, പക്ഷെ സ്വയം പര്യാപ്തത നേടിയാൽ ഒരു സ്ത്രീക്ക് എല്ലാമായി എന്ന് കരുതാമോ?
Upper middle class എന്നു വിളിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യമെടുക്കാം. ഒരുപാട് പേര് ദുഷിച്ച പൊളിറ്റിക്സും, മാനേജർമാരുടെ മെയ്ൽ ഈഗോയും, ഓഫീസ് ടെൻഷനും കാരണം രാത്രി ഉറങ്ങാൻ കഴിയാതെ വിങ്ങി വിങ്ങി ജീവിക്കുന്നുണ്ട്. സ്വന്തം എടിഎം ൻ്റെ പിൻ പോലും പലർക്കും share ചെയ്യേണ്ടി വരുന്ന മറ്റൊരു വിഭാഗമുണ്ട്. എല്ലാ ഓട്ടങ്ങളും തീർത്ത് റൂമിൽ വരുമ്പോൾ അമ്മയെ കാണാതെ ഉറങ്ങുന്ന കുഞ്ഞിന് കൊടുക്കാൻ സമയം തികയാത്തവരുണ്ട്.
അങ്ങനെയുള്ളവർക്ക് ഓപ്ഷൻസ് വളരെ കുറവാണ്. ഇങ്ങനെ പോകട്ടെ എന്ന് കരുതാനേ അവർക്കാവൂ. പ്രാപ്തി നേടി എന്ന് കരുതുന്ന ഒരു സ്ത്രീജീവിതത്തിൻ്റെ രസച്ചരടിന് ബലം തീരെ കുറവാണെന്ന് തോന്നാറുണ്ട്. പുറമെ നിന്ന് നോക്കുന്നവർക്ക് well settled എന്ന് കരുതുന്ന പെൺജീവിതങ്ങൾ ഓരോ ദിനവും കൊല്ലൻ്റെ ആലയിലെന്ന പോലെ തേച്ച് മിനുക്കി കൊണ്ടിരിക്കുകയാണ്.
Mental effort വഴി അവൾ ആർജിച്ചെടുക്കുന്ന confidence കൊണ്ട് “Let’s face the next challenge” എന്ന് നിവർന്ന് നിന്നു പറയുമ്പോൾ, അവൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമുണ്ട്. അതാണ് അവരുടെ വണ്ടിക്ക് മുന്നോട്ട് പോകാനുള്ള ഇന്ധനം.
Self sufficiency യിൽ നിന്നും self independence ലേക്ക് നീങ്ങുന്ന സ്ത്രീകൾ…they are a special breed; അവരുടെ മുന്നോടുള്ള യാത്രകൾക്ക് നല്ല രത്ന തിളക്കമാണ്.