Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മോഹത്തിൻ്റെ മഴവില്ല്
കഥ ജീവിതം

മോഹത്തിൻ്റെ മഴവില്ല്

By Dr Venus V. VJuly 26, 2024Updated:August 22, 20248 Comments4 Mins Read217 Views
Bookmark Now
Please login to bookmark Close

No account yet? Register

കിരണിൻ്റെ വിവാഹാലോചന വന്നപ്പോൾ മറ്റൊന്നുമാലോചിക്കാനുണ്ടായിരുന്നില്ല. അച്ഛന് നൂറുവട്ടം സമ്മതം. അമ്മയും പറഞ്ഞു, “നല്ല ആലോചന. വിദ്യാഭ്യാസമുള്ള പയ്യൻ. നല്ല ജോലി. സാമാന്യം സമ്പത്തുണ്ട്. നല്ല വീട്. ഒരമ്മ മാത്രം. അമ്മ അദ്ധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനിയും അഞ്ചു വർഷം കാണും. അവരെപ്പറ്റി നാട്ടിലും സ്ക്കൂളിലും നല്ല പേരുണ്ട്.”

അമ്മയുടെ വാക്കുകൾ കേട്ടതും മണിയപ്പച്ചി എടുത്തടിച്ചതുപോലെ പറഞ്ഞു. “അച്ഛനില്ലാത്ത പയ്യനല്ലേ? അമ്മ സ്വന്തം സാരിത്തുമ്പിൽ കെട്ടിയിട്ടായിരിക്കും വളർത്തിയെടുത്തത്. ഇക്കൂട്ടർക്ക് ഒരു സ്വഭാവമുണ്ട്. കല്യാണം കഴിഞ്ഞാലും മകനെ മറ്റാർക്കും വിട്ടുകൊടുക്കില്ല; അവൻ്റെ ഭാര്യയ്ക്കു പോലും. വധുവായി വന്നുകയറുന്ന പെൺകുട്ടിക്കാകും കണ്ണീരിൻ്റെ പെരുമഴക്കാലം. ചിലർ അവിടെത്തന്നെ എല്ലാം സഹിച്ചു നിൽക്കും. അല്ലെങ്കിൽ എന്നെപ്പോലെ ശക്തമായ തീരുമാനമെടുക്കാൻ കഴിയണം. രണ്ടു മാസം തികച്ചു ജീവിച്ചില്ല ഞാനവിടെ. എല്ലാം അവസാനിപ്പിച്ച്, സതീശിൻ്റെ മുന്നിൽ താലിയും അഴിച്ചുവച്ചിട്ടാണ് അവിടെ നിന്നിറങ്ങിയത്. എന്നിട്ടെന്താ, ജോലി ചെയ്ത്, സുഖമായി അഭിമാനപൂർവ്വം ജീവിക്കുന്നു.”

അച്ഛൻ്റെ മുഖമൊന്നു വിളറി. രണ്ടു മാസം കൊണ്ട് ദാമ്പത്യജീവിതം അവസാനിപ്പിച്ചു സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചെത്തിയ സ്വന്തം സഹോദരി അച്ഛൻ്റെ എക്കാലത്തെയും വേദനയായിരുന്നു. അതുമായിട്ടാണ് കിരണിൻ്റെ ആലോചനയെപ്പറ്റി മണിയപ്പച്ചിയുടെ കമ്പാരിസൺ.

ഒത്തിരി അന്വേഷണത്തിനൊടുവിലാണ് മണിയപ്പച്ചിയുടെ മുൻവിധിയെ മറികടന്ന് കിരൺ തന്നെ എൻ്റെ കഴുത്തിൽ താലി കെട്ടിയാൽ മതിയെന്ന് അച്ഛൻ തീരുമാനമെടുത്തത്. അമ്മ അച്ഛനോട് ചേർന്നു നിന്നു, എല്ലാ തീരുമാനങ്ങളിലുമെന്നപോലെ. അല്ലെങ്കിലും അച്ഛൻ്റെയും അമ്മയുടെയും മനപ്പൊരുത്തം എന്നുമെന്നെ വിസ്മയിപ്പിക്കാറുള്ളതാണല്ലോ.
പക്ഷേ, ചില നേരങ്ങളിൽ അമ്മയുടെയുള്ളിലെ സംഘർഷം പുറത്തുവരും. അച്ഛനോട് ചോദിക്കുകയും ചെയ്യും, ‘ ദിവാകരേട്ടാ, ശ്രുതിയുടെ വിവാഹത്തെ സംബന്ധിച്ച് നമ്മൾ എടുക്കുന്ന തീരുമാനം ശരിയാണല്ലോ അല്ലേ?’ എന്ന്.

വിവാഹം കഴിഞ്ഞ്, കിരണിൻ്റെ വീട്ടിലെ താമസത്തിനുശേഷം നാലാംദിവസം വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മ മറ്റാരും കേൾക്കാതെ ചോദിച്ചത് ദേവിയമ്മയുടെ പെരുമാറ്റത്തെക്കുറിച്ചാണ്. എൻ്റെ വാക്കുകൾക്കൊടുവിൽ അമ്മ കൂട്ടിച്ചേർത്തു, ‘’ഇപ്പൊഴുള്ള പെരുമാറ്റം വച്ച് വിലയിരുത്താനാകില്ല.പുതുമോടി തീരുമ്പോഴാണല്ലോ തനി സ്വഭാവം വെളിപ്പെടുത്തുക. ഏതായാലും മോള് മുൻവിധിയോടെ പെരുമാറേണ്ട. എന്നെപ്പോലെ തന്നെയാണ് ദേവിയും എന്നു കരുതിയാൽ മതി.”

പുതിയകാലത്ത് പരസ്പരം പൊരുത്തപ്പെടാനാകാതെ, വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ദമ്പതികൾ വേർപിരിയുമ്പോൾ അതിൽ മിക്കവാറും കാരണമാകുന്നത് വധുവിൻ്റെ അമ്മയുടെ ഇടം കോലിടലും പ്രേരണയുമാണെന്ന് പറയാറുണ്ട്. പക്ഷേ അതിൽ നിന്ന് ഏറെ വ്യത്യസ്തയാണല്ലോ എൻ്റെയമ്മ എന്നു ഞാനോർക്കുകയും ചെയ്തു.

ഒരു മാസം കഴിഞ്ഞു കാണണം. ഇന്നലെയാണ് ദേവിയമ്മ കിരണിനെ വിളിച്ച് ഓഫീസിനടുത്തേയ്ക്ക് താമസം മാറ്റാൻ പറഞ്ഞത്, അതും ഒരാഴ്ച്ചയ്ക്കുള്ളിൽ. തികച്ചും അപ്രതീക്ഷിതമായ വാക്കുകൾ കിരണിനെ ശരിക്കും നടുക്കി.കാരണം തിരക്കിയിട്ടും അമ്മ ഒന്നും വിട്ടു പറഞ്ഞില്ല. എത്രയാലോചിച്ചിട്ടും എനിക്കും ഒന്നും കണ്ടെത്താനായില്ല.

അസ്വസ്ഥമായ ഒരു രാത്രിക്കുശേഷം കിരണിനൊപ്പം ഓഫീസിലേയ്ക്കിറങ്ങുമ്പോഴും പുതിയ വീട്ടിലേയ്ക്ക് താമസം മാറുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാനായില്ല. ദേവിയമ്മയെപ്പോലെ തന്നെ ഈ വീടും എനിക്ക് പ്രിയപ്പെട്ടതാണ്. ചുരുങ്ങിയ കാലംകൊണ്ട് മുൻജന്മത്തിൽ കണ്ടതുപോലുള്ള ഒരാത്മബന്ധ മുണ്ടാക്കാൻ ഈ വീടിന് കഴിഞ്ഞതെങ്ങനെയാണ്? അമ്മ ജോലി ചെയ്യുന്ന സ്ക്കൂളിലേയ്ക്ക് ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന സ്വന്തം വീട്ടിൽനിന്ന് അഞ്ചുമിനിറ്റിൻ്റെ നടപ്പാണുള്ളത്. പിന്നെ ഒരു മണിക്കൂർ യാത്രാദൂരമുള്ള സ്ഥലത്തുള്ള അപരിചിതമായ വീട്ടിലേയ്ക്ക് എന്തിനു മാറണമെന്ന ചിന്ത വലിയ ചോദ്യമായി മനസ്സിൽ കിടന്നുപിടഞ്ഞു.

രാത്രിയുറങ്ങും മുൻപ് ദേവിയമ്മയോട് സംസാരിക്കണം, കാരണം കണ്ടെത്തണം എന്ന് മനസ്സിലുറപ്പിച്ചാണ് ഞാൻ ഓഫീസിൽ നിന്ന് വീട്ടിലേയ്ക്ക് തനിയെ തിരിച്ചത്. ജോലിത്തിരക്കുമൂലം കിരൺവൈകിയേ ഇറങ്ങൂ എന്ന് പറഞ്ഞിരുന്നു. എങ്ങനെ സംസാരമാരംഭിക്കണമെന്നു തീരുമാനമെടുക്കാനാകാതെ പിടയുന്നേരം വാതിലിൽ മുട്ടിക്കൊണ്ട് അമ്മ മുറിയിലേയ്ക്ക് കയറി വന്നു.

“ശ്രുതി, നമുക്കൊന്ന് മുറ്റത്തേക്കിറങ്ങിയാലോ?”

ഞാൻ തലയാട്ടി. മുൻപേയിറങ്ങിയ അമ്മയുടെ കാലടികളെ പിൻതുടരുമ്പോൾ അമ്മയുടെ ഈറൻ മുടിത്തുമ്പിൻ്റെ നനവ് സാരിയിൽ ചിത്രം വരയ്ക്കുന്നത് ശ്രദ്ധിക്കുകയായിരുന്നു ഞാൻ. അമ്മ മനസ്സിൽ വാരിപ്പിടിച്ചു കൂട്ടി വയ്ക്കുന്നുണ്ടാകുമോ എന്നോട് സംസാരിക്കാനുള്ള വാക്കുകൾ? ഇനിയെന്ത് എന്ന ഉദ്വേഗമല്ലാതെ മറ്റൊന്നും ഈ നിമിഷം എൻ്റെ മനസ്സിൽ ഇല്ലെന്നു തോന്നുന്നു .

മുറ്റത്തിൻ്റെ അതിരിലെ പടവുകൾ പിന്നിട്ട് തൊടിയിലേയ്ക്കിറങ്ങുമ്പോൾ
കാറ്റനക്കിയ പവിഴമല്ലിയിൽ നിന്ന് ഉതിർന്ന പൂക്കൾ അമ്മയുടെ നരവീഴാത്ത മുടിയിൽ നക്ഷത്രമായി.

“ശ്രുതി, ഈ തൊടിയിലെ ഓരോ മരത്തിനും പറയാനുണ്ട് ഞാനും സേതുവും ഒരുമിച്ചു കഴിഞ്ഞ മൂന്നു വർഷങ്ങളെക്കുറിച്ച്. പൊക്കം കുറഞ്ഞ്, നിറയെ ശാഖകളുള്ള, നിറയെ കായ്ക്കുന്ന മാവ് നമ്മുടെ തൊടിയിലും വേണമെന്നു പറഞ്ഞ് ഞങ്ങൾ രണ്ടു പേരും കൂടി മാവിൻതൈ നട്ടത് ഒന്നാം വിവാഹവാർഷികത്തിന്. പവിഴമല്ലി തൈ കുഴിച്ചുവച്ചത് രണ്ടാം വാർഷികത്തിന്. മഞ്ഞ ചെമ്പകം എൻ്റെ പിറന്നാളിന് സേതുവിൻ്റെ സമ്മാനം. മൂന്നാം വാർഷികത്തിന് സമ്മാനം വാങ്ങിക്കൊണ്ടു വരാമെന്ന് പറഞ്ഞിറങ്ങിയതാണ് സേതു. അതു വാങ്ങുംമുൻപേ നടന്ന അപകടം സേതുവിൻ്റെ ജീവനെടുത്തത് ഷോപ്പിനു മുന്നിൽ വച്ച്. തലേന്ന് രാത്രിയിലും പറഞ്ഞത് ഇത്തവണ വിജയകരമാകാനിടയുള്ള കൃത്രിമ ഗർഭധാരണത്തെക്കുറിച്ച്. ആദ്യത്തെ രണ്ടു പരാജയങ്ങൾ ആവർത്തിക്കില്ലെന്ന ഉത്തമവിശ്വാസം സേതുവിൻ്റെ വാക്കുകളിലുണ്ടായിരുന്നു.

സേതുവിൻ്റെ സാന്നിദ്ധ്യമില്ലാതെ എനിക്കു ജീവിക്കാനാകില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് സേതുവിൻ്റെ മോഹം പോലെ, കുഞ്ഞുസേതുവും എൻ്റെ ജീവിതത്തിലുണ്ടാകണമെന്ന് ഞാൻ തീരുമാനമെടുത്തത്. എല്ലാവരുമെതിർത്തു, ഗർഭിണിയാകാനുള്ള എൻ്റെ തീരുമാനത്തെ. സിംഗിൾ പേരൻ്റിനു നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളെക്കുറിച്ച് ബോദ്ധ്യപ്പെടുത്തി. ഒടുവിൽ ഡോക്ടർ എൻ്റെ നിർബ്ബന്ധത്തിനൊപ്പം നിന്നു. അങ്ങനെ ഡോക്ടർ ശീതീകരിച്ചുവച്ചിരുന്ന സേതുവിൻ്റെ കോശങ്ങൾ എനിക്കൊരു മകനെത്തന്നു, ഒരിക്കൽപ്പോലുമച്ഛനെ കാണാത്ത കിരണിനെ. അവനാണ് പേരുപോലെ തന്നെ എൻ്റെ ഇരുൾ നിറഞ്ഞ ജീവിതത്തിന് വെളിച്ചമായത്, പ്രതിബന്ധങ്ങൾക്കിടയിലും എന്നെ പുനരുജ്ജീവിപ്പിച്ചത്.

കിരണും ശ്രുതിയും എൻ്റെ ജീവൻ്റെ തന്നെ ഭാഗമാണ്. നിങ്ങൾക്കൊപ്പം ജീവിക്കാൻ തന്നെയാണിഷ്ടം. പക്ഷേ എൻ്റെ ജീവിതം പഠിപ്പിച്ച ഒന്നുണ്ട്. നാളെയെന്ത് എന്നു തീർച്ചയില്ലാത്ത ജീവിതത്തിൽ നാം പിന്നിടുന്ന ഓരോ നിമിഷവും അർത്ഥവത്താക്കണമെന്ന്. സേതുവിൻ്റെ അസാന്നിദ്ധ്യം എന്നെ തോർമ്മിപ്പിക്കുന്നുണ്ട്.. പക്ഷേ മറഞ്ഞിരുന്നും സേതുവെൻ്റെ ജീവിതത്തിൽ നിറയുന്നുണ്ട്, ഇപ്പോൾ കണ്ടില്ലേ, എൻ്റെ മുടിച്ചുരുകളിലേയ്ക്ക് പവിഴമല്ലിപ്പൂക്കൾ തിരുകിവച്ച സേതുവിനെ? ഇതൊക്കെ ഒരു പക്ഷേ എൻ്റെ ഭ്രാന്തൻ ചിന്തകളാകാം.

ഒരാഴ്ചയ്ക്കുശേഷം നിങ്ങൾ താമസിക്കുവാൻ പോകുന്നത് നിങ്ങൾക്കായി ഞാനൊരുക്കിയ വച്ച പുതിയ വീട്ടിലേയ്ക്കാണ്. ജീവനറ്റ ആ വീടിന് ജീവൻ കൊടുക്കേണ്ടത് നിങ്ങളുടെ സ്നേഹവും പ്രണയവും നിറഞ്ഞ ജീവിതമാണ്. അവിടെ നിങ്ങൾ മാത്രം മതി – പരസ്പ്പരമറിഞ്ഞ് പരസ്പരം ലയിച്ചു ജീവിച്ച് പൂർണ്ണതയുടെ സുഖമറിയുന്നവർ. അതാകണം ഞാൻ നിങ്ങൾക്കു നൽകുന്ന സമ്മാനം.

ഞാനിവിടെയുണ്ടാകും, സേതു വിനോടൊപ്പം, സേതുവിൻ്റെ മാത്രം ദേവിയായി. നിങ്ങൾക്കു ഏതു നിമിഷവും ഇവിടേയ്ക്കു കടന്നുവരാം. ഇവിടെ താമസിക്കാം, സേതുവിൻ്റെ പ്രണയപർവ്വത്തിനെ തെല്ലും അലോസരപ്പെടുത്താതെ. “

ഞാൻ ദേവിയമ്മയുടെ മിഴികളിൽ കണ്ടു, ദേവിയെന്ന കാമിനിയുടെ കണ്ണിലെ മോഹത്തിൻ്റെ മഴവില്ല്.

ഡോക്ടർ വീനസ്

#സമ്മാനം

#എന്റെരചന

Post Views: 32
5
Dr Venus V. V
  • Website

I am doctor by profession(modern medicine),residing at Edappally,Ernakulam.Used to write short stories,poems. Interested in traveling.Used to write travelogue. Published my short story book,Pranayaksharangal. Paints with all mediums.Like stitching,crafts. My husband is an engineer.

8 Comments

  1. Josey Mary on August 8, 2025 10:06 AM

    സൂപ്പർ

    Reply
  2. Nishiba M on August 7, 2025 7:55 PM

    മനോഹരം. ഹൃദ്യമായ അവതരണം

    Reply
  3. Joyce on July 28, 2024 6:21 AM

    നല്ല രചന. 👏👍

    Reply
  4. Deepika Ajith on July 27, 2024 1:36 PM

    മനസ്സിൽ തൊട്ട അമ്മ 🥰

    Reply
  5. Shreeja R on July 27, 2024 9:56 AM

    👌👌

    Reply
  6. സദാനന്ദകുമാർ. on July 27, 2024 9:56 AM

    മുൻ ധാരണകളിൽ നിന്നും വ്യത്യസ്ഥ കാഴ്ചപാടുള്ള ദേവിയമ്മ സാരിത്തു സിൽ അല്ലെ കെട്ടി വളർത്തിയത്, മറിച്ച് അവരുടേതായ സ്വന്തം ചരുത്തിൽ ജീവിക്കണമെന്നും, അവരെ അവരുടേതായ ലോകത്ത് സേതുവിന്റെ ഓർമ്മകളും അദൃശ്യ സാമീപ്യവും നിറഞ്ഞ് നിൽക്കുന്ന അന്തരീക്ഷത്തിൽ അലിഞ്ഞ് ചേരാനും അനുവദിക്കണമെന്നുമുള്ള ഉറച്ച തീരുമാനത്തെ എത്ര മനോഹരമായിട്ടാണ് ഡോക്റ്റർ വരച്ചിട്ടിരിക്കുന്നത്. അഭിനന്ദനങ്ങൾ.🌹

    Reply
    • drvenus on July 28, 2024 6:59 AM

      നന്ദി, വായനയ്ക്കും അഭിപ്രായത്തിനും

      Reply
  7. Suma Jayamohan on July 27, 2024 9:19 AM

    വളരെയിഷ്ടമായി❤️💐👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.