ചിലപ്പോയെക്കെ ഉള്ളിൽ വരുന്ന ഒരു ചിന്തയാണ്, “ആകാശത്തോളം ഉയരണമെങ്കിൽ ഭൂമിയോളം താഴ്ന്നു പറക്കണം”. അത് സെൽഫ് ലവ് ഇല്ലാഞ്ഞിട്ടോ സെൽഫ് റെസ്പെക്ട് ഇല്ലാഞ്ഞിട്ടോ അല്ല.
അതിനപ്പുറത്തേക്ക്, എല്ലാ മനുഷ്യർക്കും പരിധികളില്ലാതെ പരിമിതികളില്ലാതെ അപ്രോച്ച് ചെയ്യാൻ പറ്റുന്ന, കണക്ട് ചെയ്യാൻ പറ്റുന്ന അത്രേം കൈന്റ് ആയിട്ട് നമ്മൾ മാറുക എന്നുള്ളതാണത്.
ചെറിയ വലിയ ഒരാഗ്രഹമാണിത്, പക്ഷെ പലപ്പോഴും നടക്കാറില്ല ചില നിമിഷങ്ങളിൽ, ചില സാഹചര്യങ്ങളിൽ അറിയാതെ കയ്യിലുള്ള ഇത്തിരി പോന്ന അറിവിന്റെ മേലെ കയറിയിരിക്കും.
ഒന്ന് ആലോചിച്ച് നോക്കിയേ ചുറ്റിലുള്ള എല്ലാ മനുഷ്യർക്കും തണലേകാവുന്ന മരമായി നമ്മൾ പരിണമിക്കുന്നതിനെ കുറിച്ച്, എത്രമേൽ മനോഹരമായിരിക്കും ആ നിമിഷങ്ങൾ ✨