Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കസവുസാരി
കഥ ജീവിതം പാരന്റിങ് വിവാഹം

കസവുസാരി

By Dr Venus V. VSeptember 12, 2024Updated:October 4, 20244 Comments1 Min Read140 Views
Bookmark Now
Please login to bookmark Close

No account yet? Register

കട്ടിലിന്നടിയിലേയ്ക്ക് നീക്കിവച്ചിരിക്കുന്ന പെട്ടിയിൽ ഒരു സാരിയുണ്ട്. കസവു സാരി, കല്യാണ സാരി. ഒരു വർഷം മാത്രം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിൻ്റെ ഓർമ്മപ്പെടുത്തൽപോലെ അതങ്ങനെയിരിപ്പുണ്ട്, ഒരിക്കലും തുറക്കാത്ത പെട്ടിയിൽ.

“നിന്നെക്കാളും എനിക്കിഷ്ടം ചാരുവിനെയാണ്. നിന്നെ താലിയണിയിച്ചത് എൻ്റെ അമ്മയുടെ നിർബ്ബന്ധത്തിനു വഴങ്ങിയിട്ട്. അമ്മയ്ക്ക് അമ്മയുടെ ഏട്ടനോടും കുടുംബത്തിനോടുമുള്ള കടപ്പാട് തീർക്കാൻ വേണ്ടിയാണ് ഒരു കാലിൻ്റെ നീളക്കുറവുകൊണ്ട് ഏന്തി വലിച്ച് നടക്കുന്ന നിൻ്റെകഴുത്തിൽ താലിചാർത്തേണ്ടി വന്നത്. സുജയേ, ഞാൻ നിന്നെ ഇഷ്ടപ്പെടാൻ ശ്രമിച്ചുനോക്കിയെങ്കിലും പരാജയപ്പെട്ടു. ഞാനിറങ്ങുന്നു, ചാരുവുമൊത്തുള്ള ജീവിതത്തിന്…”

ഗിരീഷേട്ടൻ പടിയിറങ്ങുമ്പോൾ സുജയ കരഞ്ഞില്ല, പോകല്ലേ എന്ന് പറഞ്ഞുമില്ല. ദിവസങ്ങൾക്കുള്ളിലറിഞ്ഞു, അമ്മയാകാൻ ഒരുങ്ങുന്ന കാര്യം. എന്നിട്ടും ഗിരീഷേട്ടനെ ജീവിതത്തിൽ കൂടെ കൂട്ടണമെന്നു തോന്നിയില്ല, ഉറ്റവർ ഏറെ നിർബ്ബന്ധിച്ചിട്ടും. നീളത്തിൽ ഏറ്റക്കുറവുള്ള കാലുവച്ചുതന്നെയാണ് മകളെ വളർത്തിയത്, സ്വയം പണിയെടുത്ത് ജീവിക്കാനുള്ളത് സ്വരുക്കൂട്ടി.

“അമ്മേ, പിറന്നാളായിട്ട് എനിക്ക് ഒരു പട്ടുപാവാട വാങ്ങിത്തരാമോ?”

മോളുടെ വാക്കു കേട്ട് പെട്ടി തുറന്ന് കസവുസാരി കയ്യിൽ എടുക്കുമ്പോൾഅതിന് പട്ടുപാവാടയാക്കിയാലുള്ള രൂപമാറ്റം സുജയ മനസ്സിൽ കണ്ടു. ‘ഇനി ഒരു കസവു സാരി മാത്രമായിട്ട് ബാക്കി വയ്ക്കണം?’

അടുത്ത നിമിഷം ചിന്തകളിലൂയലാടുന്ന മനസ്സുമായി മുറ്റത്തേക്കിറങ്ങുമ്പോൾ തീരുമാനങ്ങൾ ഉറച്ചിരുന്നു. അഗ്നിജ്വാലയിൽ കസവുസാരിയുടെ അവസാന ഭാഗവും കത്തിയമരുമ്പോൾ സുജയയോർത്തു.
‘എൻ്റെ മോൾക്ക് അച്ഛൻ്റേതായി ഒന്നും വേണ്ട. ‘

അവൾക്ക് പട്ടുപാവാട വാങ്ങി നൽകാൻ കാശുകുടുക്കയിലെ അവസാന നാണയവും തോണ്ടിയെടുക്കുമ്പോൾ ചാരിതാർത്ഥ്യത്തിൻ്റെ പുഞ്ചിരി സുജയയുടെ ചുണ്ടിൽ മൊട്ടിട്ടിരുന്നു.

ഡോക്ടർ വീനസ്

#കസവുസാരി – (പുതിയത്)

Post Views: 28
1
Dr Venus V. V
  • Website

I am doctor by profession(modern medicine),residing at Edappally,Ernakulam.Used to write short stories,poems. Interested in traveling.Used to write travelogue. Published my short story book,Pranayaksharangal. Paints with all mediums.Like stitching,crafts. My husband is an engineer.

4 Comments

  1. Jula V Gopal on October 6, 2024 10:38 PM

    👏ഇഷ്ടം🥰

    Reply
  2. Suma Jayamohan on September 19, 2024 4:41 PM

    ❤️🌷👌

    Reply
  3. Manju Sreekumar on September 19, 2024 12:19 PM

    ❤️❤️

    Reply
  4. Joyce Varghese on September 12, 2024 6:23 PM

    😍👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.