ഞാൻ ഉള്ള ഈ വീട് സ്വർഗ്ഗമാണെന്ന് ഒരിക്കൽ അയാൾ പറഞ്ഞു ..
“അതേ ” ഞാനുള്ള വീട് നരകമാണെന്ന് പറഞ്ഞു ഇറങ്ങിപോകുമ്പോൾ
അയാൾ എന്റെ കൈകളിൽ നൽകിയ നാലു വിത്തുകൾ ഞാൻ പാകി…
വരണ്ടുണങ്ങിയ നരകത്തിൽ ആ വിത്തുകൾ മുളച്ചു തൈക്കളായി …
തൈക്കൾ മരങ്ങളായി ….
മരങ്ങളിൽ മധുരമുള്ള കായ്കളായി ….
നരകം വീണ്ടും സ്വർഗ്ഗമായി…..
ബദറുന്നിസ