വരാന്തയിലൂടെ നടന്നു,
ജനലരികിൽ നിന്ന്
നീയെറിഞ്ഞ നോട്ടങ്ങളിൽ
പണ്ടേ കുഴഞ്ഞു വീണിരുന്നു
ഒരു പൂവിനോ, വാക്കിനോ,
നോട്ടത്തിനോ, അതിനുമപ്പുറം
ഒരു ചുംബനത്തിനോ
കൊതിച്ച നിമിഷങ്ങൾ
മഴയിൽ അലിയാൻ
കൊതിച്ചു നമ്മൾ
കണ്ണുകളാൽ കഥകൾ
മെനഞ്ഞ രാത്രികൾ
കെട്ടിപിടിച്ചു ഞാൻ
ഒന്ന് കുതറവേ
നിന്റെ മെയ്യിലാകെ
പ്രേമത്തിന്റെ നനവ്
നനഞ്ഞുഅലിഞ്ഞ നിൻ
ഉടലിൻ ആഴം അളക്കവേ
കരളിൻറെ ആഴത്തിലെങ്ങോ
ആ കൗമാരക്കാരിയെ ഞാൻ കണ്ടു
ഇരു മെയ്യും ഒന്നായി
ഒരു മനമായി, ഒരു മഴയായി
നാം നമ്മളിലേക്ക് മാത്രമായി
ദാഹമഴയായി പെയ്തിറങ്ങിയ രാത്രി


6 Comments
എന്റെ സ്വപ്നലോകമാണ് മനസ്സ്
മാനത്തെ കോടികണക്കിന് നക്ഷത്രങ്ങളെക്കാൾ സ്വപ്നങ്ങൾ ഉണ്ട്. എന്റെ മനസ്സിൽ, അറിയുന്നില്ലേ കാണുന്നില്ലേ, ആരും,എന്റെ സ്വപ്നങ്ങളും മനസ്സിൽ കിടന്നു നശിക്കുമോ
സ്വപ്നങ്ങൾ ഒക്കെയും പങ്കു വെക്കു
👌🌷💐
Thank you 🙂
നന്നായിട്ടുണ്ട്
Thank you 🙂