Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുടിച്ചിപ്പറയി
കഥ ത്രില്ലർ

മുടിച്ചിപ്പറയി

By Ajith JacobOctober 17, 2024Updated:November 7, 20241 Comment3 Mins Read114 Views
Bookmark Now
Please login to bookmark Close

No account yet? Register

പുഴക്കരയിൽ തടിച്ചു കൂടിയ ജനങ്ങൾക്കിടയിലൂടെ ഉണ്ണിയുടെ കണ്ണുകൾ ആ കാഴ്ച കണ്ടു.
ഒന്നേ നോക്കിയുള്ളൂ,
ഭയമെന്ന വികാരം അവൻ്റെ മിഴികളെ താനെ അടപ്പിച്ചുക്കളഞ്ഞു.

കൂടി നിൽക്കുന്നവർ അടക്കം പറയുന്നു, ചിരിക്കുന്നു. ആരുടെയും കണ്ണുകളിൽ സങ്കടവും വേദനയുമില്ല മറിച്ച് ആശ്വാസമാണ്.
ഭ്രാന്തൻ ശിവൻ പുഴയിൽ വീണു മരിച്ചിരിക്കുന്നു. ഇനി സ്ത്രീകൾക്കും കുട്ടികൾക്കും പേടിക്കാതെ പുഴ കടക്കാമാത്രേ!
മുടിയുള്ള സ്ത്രീകളെ കാണുമ്പോൾ പേടിച്ച് വിറച്ചു പതുങ്ങുന്ന ശിവൻ, പുഴയിലേക്ക് നോക്കി പിച്ചും പേയും പറയുന്ന ശിവൻ, ആർക്കും ഉപദ്രവകാരി ആയിരുന്നില്ല, എന്നിട്ടും ഭ്രാന്തൻ ശിവൻ ചത്തുപോയതിൽ എല്ലാവരും സന്തോഷിക്കുന്നു.

ശിവൻ മരിച്ചതിൽ ഒരാൾ മാത്രം ദുഃഖിച്ചു, ഉണ്ണി. എന്നും പള്ളിക്കൂടം വിട്ടു വരുമ്പോൾ അവനെ നോക്കി ചിരിക്കുന്ന ഭ്രാന്തൻ ശിവൻ, അവനു ശിവേട്ടനായിരുന്നു.

മനസ്സിൽ വിങ്ങുന്ന വേദന ഹൃദയത്തിലൊളിപ്പിച്ചു വരാന്തയിൽ അമ്മയുടെ മടിയിൽ കിടക്കുകയാണ് ഉണ്ണി. അമ്മയോട് കൂട്ടം കൂടുന്ന ചോതി മുത്തശ്ശി താടിക്കു കയ്യും കൊടുത്ത് ആരെയോ പ്രാകുന്നതവൻ ശ്രദ്ധിച്ചു.

“അവളാ കൊണ്ട് പോയത്. നല്ലൊരു ചെറുപ്പക്കാരനല്ലായിരുന്നോ? ആദ്യം അവളവനെ ഭയപ്പെടുത്തി പ്രാന്തനാക്കി, ഇപ്പൊളവൻ്റെ ജീവനുമെടുത്തു .”

“ആരാ മുത്തശ്ശി ശിവേട്ടനെ അപകടപ്പെടുത്തിയത്?”
ഉണ്ണിയുടെ സംശയത്തിന് ചോതി മുത്തശ്ശിയുടെ മറുപടി ഇതായിരുന്നു.

“ഡാ, ഉണ്ണിയെ, ഒറ്റക്ക് പുഴക്കരയിൽ പോയി നിൽക്കണ്ടാട്ടോ,
മുടിച്ചിപ്പറയി ദാഹം തീരാതെ നടക്കുകയ, കാണാൻ ചേലുള്ള ചെക്കൻമാരെ കണ്ടാൽ വിടില്ലവൾ, കൂടെ കൂട്ടും നിശ്ചയാ…”

“മുടിച്ചിപ്പറയി ” ഉണ്ണിയുടെ മനസ്സിൽ തീരാ സംശയം ഒരുക്കിയപ്പോൾ, അമ്മയുടെ മെലിഞ്ഞുണങ്ങിയ കൈകൾ തന്നെ ചേർത്ത് പിടിക്കുന്നത് അവനറിഞ്ഞു.
അമ്മയുടെ പേടിച്ചരണ്ട നോട്ടം പുഴയിലേക്കായിരുന്നു.

ഗ്രാമത്തിലെ പാടി പതിഞ്ഞ കഥകളിൽ നിന്നവനറിഞ്ഞു, ഏതോ ഭ്രാന്തൻ്റെ ആക്രമണത്തിൽ പുഴയരുകിൽ ജീവൻ നഷ്ടപ്പെട്ട പറയിപ്പെണ്ണിൻ്റെ കഥ. മുട്ടൊപ്പം മുടി വളർത്തിയ ആ കറുത്ത പെൺകുട്ടിയെ എല്ലാവരും ഭയപ്പെട്ടപ്പോൾ, പ്രാന്തൻ ശിവനോടു തോന്നിയ സഹതാപമായിരുന്നു ഉണ്ണിക്ക് അവളോടും തോന്നിയത്.

ദിവസങ്ങൾ പോകവേ, ദുർമരണപ്പെട്ട ശിവനെ എല്ലാവരും മറന്നു, അതിനൊപ്പം മുടിച്ചിപ്പറയിയുടെ കഥകളും, കുളിക്കാനും, അലക്കാനും, അർമാദിക്കുവാനുമായി
വീണ്ടും പുഴയോരം ജനസാന്ദ്രമായി.

ഒരിക്കൽ, കൂട്ടുകാർക്കൊപ്പം ഒഴുക്കിനെ മുറിച്ചു അക്കരെക്ക് നീന്തുന്ന ഉണ്ണിയുടെ കാലുകളിൽ വഴുക്കലുള്ള എന്തോ തടയുന്നത് അവനറിഞ്ഞു,
മുൻപോട്ട് നീന്താനാകാത്ത വിധം മരവിപ്പ് അവൻ്റെ വേഗതയെ തളർത്തി. അടിത്തട്ടിലെ തണുപ്പിലേക്ക് ആഴ്ന്നുപ്പോയ അവൻ്റെ ചെവിയിൽ ഒരു ചിരിയുടെ ശബ്ദം മുഴങ്ങി. വലിയ മുടികൂമ്പാരത്തിൽ നിന്നും തൻ്റെ നേർക്ക് നീളുന്ന രണ്ടു ചുവന്ന കണ്ണുകൾ അവൻ കണ്ടൂ, അവയുടെ നോട്ടം താങ്ങാനാകാതെ ഉണ്ണി കണ്ണുകൾ ഇറുക്കിയടച്ചു.

ബോധം വരുമ്പോൾ ഒരുകൂട്ടം ആളുകൾ ഉണ്ണിക്ക് ചുറ്റും നിറഞ്ഞിരുന്നു

“പീത്താളിയിൽ കാല് കുടുങ്ങിയതാ”
ആരോ പറയുന്നു,

“കരയിൽ ആളില്ലായിരുന്നുവെങ്കിൽ ചത്തു പോകില്ലായിരുന്നോ”
ആരുടെയോ മറുപടി,

“ഉണ്ണീ, ഉണ്ണി, കണ്ണ് തുറക്ക് മോനെ”
കരച്ചിലിൻ്റെയൊപ്പം അമ്മയുടേ ശബ്ദം അവൻ തിരിച്ചറിഞ്ഞു.

“അമ്മെ , അവിടെ, അവിടെ മുടിച്ചിപ്പറയി”
പുഴയിലേക്ക് വിരലുകൾ ചൂണ്ടിയ അവൻ്റെ അവ്യക്തമായ ശബ്ദത്തിൽ
സദസ്സ് നിശബ്ദമായി.  അമ്മയുടെ കരച്ചിലിൻ്റെ ചീളുകൾ മാത്രം പ്രതിധ്വനിച്ചു.

മുൻപിലെ വെളിച്ചത്തിലേക്ക് നോക്കി എന്നും പിറു പിറുക്കുന്ന ഉണ്ണിയിൽ നിന്നും കൂട്ടുകാർ അകന്നു. വേലിക്കരുകിൽ പുഴയിലേക്ക് നോക്കി നിൽക്കുന്ന അവനെ ചിലർ സഹതാപത്തോടെ നോക്കി. തൻ്റെ നേർക്ക് നോക്കി ചിരിക്കുന്ന കുട്ടികളെ നോക്കി അവനും ചിരിക്കുമായിരുന്നു, പക്ഷേ പുഴ കടക്കുന്ന മുടിയുള്ള പെണ്ണുങ്ങളെ കാണുമ്പോൾ മാത്രം അവൻ ഭയന്നു പതുങ്ങിയിരുന്നൂ.

അന്നൊരു രാത്രി,
ഉണ്ണിയുടെ കറുത്ത സ്വപ്നങ്ങളിൽ നീളമുടിയുള്ള ഒരു കറുത്ത സുന്ദരി വിരുന്നു വന്നു.
ഉറക്കത്തിൽ ഞെട്ടി എഴുന്നേറ്റയവൻ പുറത്തെ ഇരുട്ടിൽ ആരോ പിച്ചും പേയും പറയുന്ന ഒച്ച കേട്ടു.

ജനലിലൂടെ എത്തി നോക്കിയ അവൻ പുറത്താരോ നടക്കുന്നത് കണ്ടൂ..
പുഴയുടെ തീരത്ത് നിൽക്കുന്ന അയാളുടെ മുഖം മറച്ചിരുന്ന ഇരുട്ടിനെ
മേഘങ്ങൾക്കിടയിൽ നിന്നും എത്തി നോക്കിയ ചന്ദ്രൻ മായ്ച്ചു കളഞ്ഞു.
ചിരിക്കുന്ന ശിവേട്ടൻ,
പിച്ചും പേയും പറയാതെ അയാളൊരു മൂളിപ്പാട്ട് പാടുകയാണ്.  ആരെയും ആകർഷിക്കുന്ന സ്വരം, പുഴയിലേക്ക് വീശി എറിഞ്ഞ ശിവേട്ടൻ്റെ വലയിൽ മീൻ കുടുങ്ങിയോ എന്നറിയാൻ ഉണ്ണിക്ക് ആകാംക്ഷ തോന്നി. പുഴ ലക്ഷ്യമാക്കി നടക്കാനായി ഉണ്ണി കട്ടിലിൽ നിന്നെഴുന്നേറ്റു.
ഇല്ല, നടക്കാനാകുന്നില്ല ആരോ കയ്യിൽ മുറുക്കെ പിടിക്കുന്നു. അമ്മ വിളിക്കുന്നപ്പോലെയവന് തോന്നി

എങ്ങോട്ടാ ഉണ്ണി രാത്രി എഴുന്നേറ്റു പോണെ? അമ്മയുടെ ശബ്ദം.

“അമ്മേ,അവിടെ പുഴയരികിൽ ശിവേട്ടൻ,”

ആര്?

“മരിച്ചുപ്പോയ ശിവെട്ടൻ,”

‘എൻ്റെ ഭഗവാനെ, എൻ്റെ ഉണ്ണീനെ നീ കാത്തു കൊള്ളണേ”
അമ്മയുടെ കരച്ചിൽ ഉറക്കത്തിലും ഉണ്ണിക്ക് കേൾക്കാമായിരുന്നു..

അന്ന് രാത്രി ഇടി വെട്ടി വലിയ മഴ ആർത്തലച്ചു പെയ്തു, ആറ് കര കവിഞ്ഞു ഒഴുകി.

തന്നെ ചേർത്തുപിടിച്ച് ഉറങ്ങുന്ന അമ്മയുടെ കൈകൾക്ക് ശക്തി കുറഞ്ഞെന്ന് മനസ്സിലാക്കിയ ഉണ്ണി പതിയെ എഴുന്നേറ്റു ജനൽ വഴി എത്തിനോക്കി,

ശിവേട്ടൻ പുഴയിൽ നിന്നും വല വലിച്ചു കയറ്റുക ആണ്.

ശിവൻ്റെ ചുണ്ടിലെ മധുരമൂറുന്ന പാട്ടിൻ്റെ മൂളൽ അവനെ പുഴക്കരയിലെത്തിച്ചു,

“എന്താ ഉണ്ണി നോക്കി നിൽക്കുന്നത് ഈ വലയിലൊന്ന് പിടിക്ക് ”
അയാൾ ഉണ്ണിയെ നോക്കി ചിരിച്ചു.

തോളത്തു വലിച്ചിട്ട വലയുമായി നടക്കുമ്പോൾ, വലക്ക് വലിയ ഭാരം തോന്നിയവന്.
“തിരിഞ്ഞു നോക്കണ്ട ഉണ്ണി മുൻപോട്ട് നടന്നു കൊള്ളൂ.”
ശിവേട്ടൻ്റെ ശബ്ദം,

പെട്ടന്ന്, മഴ തോർന്നു.
നിശാകരൻ വീണ്ടും ഭൂമിയിലേക്ക് എത്തി നോക്കി തുടങ്ങി.

ശിവേട്ടന്റെ മൂളിപ്പാട്ടിന്റെ  ശബ്ദം  പിന്നിൽ നിന്നും കേൾക്കുന്നില്ല.

തനിക്കു മുന്നിൽ നിറഞ്ഞ തണുത്ത  മൂടൽമഞ്ഞിനാൽ മുൻപോട്ട് നടക്കാനാവാതെ നിന്ന ഉണ്ണിക്ക് തൻ്റെ തോളത്തുള്ള വലയുടെ ഭാരം കുറയുന്നതുപ്പോലെ തോന്നി,

“തൻ്റെ തോളിൽ വലയല്ല, പകരം മുടിയാണ്.

നല്ല കട്ടിയുള്ള ഇട തൂർന്ന കറുത്ത മുടി…”

ഭയം നിറഞ്ഞ മിഴികളാൽ തിരിഞ്ഞു നോക്കിയ അവനരുകിൽ,
അവനെയും നോക്കി ചിരിച്ചുക്കൊണ്ട് കൊണ്ടവൾ  നിൽക്കുന്നുണ്ടായിരുന്നു

“‘മുടിച്ചി പ്പറയി”

പൂഴക്കരയിൽ തടിച്ചു കൂടിയ ജനങ്ങൾക്കിടയിലൂടെ ഉണ്ണിയെ നോക്കി ചിരിച്ചിരുന്ന കുട്ടികൾ ആ കാഴ്ച കണ്ടു.
ഭയം കൊണ്ടവർ തങ്ങളുടെ കണ്ണുകൾ ഇറുക്കിയടച്ചു കളഞ്ഞു.
കൂടി നിൽക്കുന്നവർ ചിരിക്കുന്നു, അടക്കം പ്പറയുന്നു,
ആരുടെയും കണ്ണുകളിൽ സങ്കടവും, വേദനയുമില്ല, മറിച്ച് ആശ്വാസമാണ്,

ഭ്രാന്തൻ ഉണ്ണീ പുഴയിൽ വീണു മരിച്ചിരിക്കുന്നു, ഇനി സ്ത്രീകൾക്കും കുട്ടികൾക്കും പേടിക്കാതെ പുഴ കടക്കാമത്രെ…….
(കഥ, എഴുതിയത്: അജിത് ജേക്കബ്)

Post Views: 77
2
Ajith Jacob
  • Website

എഴുത്തിനെ സ്നേഹിക്കുന്നു...

1 Comment

  1. Joyce Varghese on February 28, 2026 10:34 PM

    യാഥാർത്ഥ്യവും മിഥ്യാധാരണകളും മാനസിക വിഭ്രാന്തിയും ചേർന്ന നല്ല കഥ. ഒഴുക്കോടെ വായിച്ചു.🙏👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.