ഇട്ടെറിഞ്ഞു പോകുവാനാവാത്ത വിധം ബന്ധങ്ങളിൽ പെട്ടുഴറി ഞാൻ നിൽക്കവേ
പൊടുന്നനെ രോഗാതുരയായി
ആശുപത്രി കിടക്കയിൽ
മിഴികളിൽ തോരാത്ത കണ്ണീർ മാത്രമായ്
ചുറ്റും തീർത്ത നിശബ്ദത യിൽ
അലിഞ്ഞു ഞാനില്ലാതാവുമ്പോൾ
മനസ്സിന്റെ ഇരുണ്ട കോണുകളിൽ
ഒരു തിരി നാളമായി കനിവിന്നു കാവലാളായി
നീ വന്നുയെന്മുന്നിൽ മറ്റുള്ളവർ കാലൻ എന്നുനിന്നെ വിളിച്ചാലും
നീയെനിക്കു കരുണ തന്നു
വിട്ടയച്ചെന്നെ നിൻ കരങ്ങളിൽ നിന്ന്
ജീവിത യാത്ര തുടരുവാനായി
എല്ലാമൊരു സ്വപ്നമായി എന്നിലവശേഷിപ്പൂ മൂകമായിയിന്നും..
ജമിനി കെ രാജ്
