തമ്മിൽ ഒരുപാട് സ്നേഹിച്ചവർ, അവർ പ്രണയിതാക്കൾ ആയിരിക്കാം, ഉറ്റ സുഹൃത്തുക്കൾ ആയിരിക്കാം, അല്ലെങ്കിൽ ഭാര്യാ ഭർത്താക്കന്മാർ, അതുമല്ലെങ്കിൽ മാതാപിതാക്കളും മക്കളും അങ്ങിനെ ഒരുപാട് സ്നേഹിച്ചവരിൽ ഒരാൾ മറ്റൊരാളുടെ ജീവിതത്തിൽ നിന്ന് എങ്ങനെയെങ്കിലും നഷ്ടപ്പെട്ടാൽ അവർ സ്വയം ഇല്ലാതെയാക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ.
അതിന്റെ കാരണം നമുക്ക് വളരെ നിസാരമെന്ന് തോന്നുന്ന ഒന്നാണ്.
അവരിൽ നിന്ന് നഷ്ടപ്പെട്ടത് ആരാണോ, അവർ ആയിരുന്നിരിക്കും അവരുടെ ലോകം. അങ്ങിനെയുള്ളവരുടെ ലോകം എന്നത്, എല്ലാത്തിൽ നിന്നും അകന്ന്, എല്ലാവരിൽ നിന്നും അകന്ന് ആ ഒരു വ്യക്തിയിലേക്ക് മാത്രമായി ചുരുങ്ങിയിട്ടുണ്ടാകും. ആ ആൾ ആയിരിക്കും അവരുടെ ജീവിതവും അവരുടെ ലോകവും.
ആ ലോകം ഇല്ലാതെയായൽ പിന്നെ എന്തിന് ഞാൻ ജീവിക്കണം എന്ന ചിന്തയിൽ നിന്നാണ് സ്വയം ഇല്ലാതെയാക്കാനുള്ള ചിന്ത തുടങ്ങുന്നത്.
ആ ചിന്ത തുടങ്ങുന്ന സമയം മനസിലാക്കി ചുറ്റുമുള്ളവർ അവരുടെ കൂടെ നിന്ന്, ഞാനുണ്ട് നിനക്കൊപ്പം, എന്നും കൂടെയുണ്ടാകും എന്ന് അവർക്ക് മനോബലം നൽകിയാൽ ഒരു പരിധി വരെ അത്തരം ആളുകളെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയും…
മുറു….
