കൗശലമേറും മനുഷ്യരെ
കുറുക്കനോടുപമിച്ചിടും നേരം
ഓർക്കുന്നില്ല നാം,
കുറുക്കൻ തൻ കൗശലം
കഥകളിൽ മാത്രം.
സ്വാർത്ഥലാഭത്തിന്നായ് ആരെയും
ചതിച്ചിടാൻ,തള്ളിപ്പറഞ്ഞിടാൻ,
ചിലപ്പോൾ, ചില മനുഷ്യർ
കാണിക്കും കുബുദ്ധികൾ,
ലജ്ജിപ്പിച്ചിടും വിശേഷബുദ്ധിയില്ലാ
മൃഗങ്ങളെപ്പോലും.
