പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകില്ലെന്നു
തത്വം പറഞ്ഞാലും,
പെറ്റാൽ മാത്രം അമ്മയാകില്ല നിശ്ചയം.
ശരീരം കൊണ്ടല്ല മാതാവാകേണ്ടതെന്നോർത്തിടേണം.
അമ്മയെന്നതൊരു പദവിയല്ല സത്യം.
മഹനീയമാമൊരു ഉത്തരവാദിത്തമല്ലോ.
ഹൃദയത്തിൽ ആർദ്രമാം സ്നേഹവും കരുതലും നിറഞ്ഞിടുകിൽ മാത്രം
അമ്മയെന്ന പേരിന് അർഹത നേടിടും.
പെറ്റമ്മയെക്കാൾ സ്നേഹവും കരുതലും
നൽകിടും പോറ്റമ്മമാർ എത്രയോ ഉലകിലുണ്ടെന്നോർക്കേണം.
