ഭാഗ്യനിർഭാഗ്യങ്ങൾ
ഞാണുമേൽക്കളി
നടത്തിടും രംഗഭൂമിയല്ലോ
പാരിതിൽ മർത്യജീവിതം.
സ്ഥിരപരിശ്രമം കൊണ്ട് കൈയ്യെത്തിപ്പിടിച്ചിടാം വിജയത്തെയെന്നാലും
നിർഭാഗ്യങ്ങൾ തൻ നീരാളിപ്പിടുത്തത്തിൽ അമർന്നുപോയീടുകിൽ
പുറകോട്ടു വലിച്ചിടുമത് വിജയക്കുതിപ്പിനെ.
എങ്കിലും നിശ്ചയദാർഢ്യത്താൽ
മനുഷ്യൻ കീഴടക്കിയിട്ടുണ്ടെന്നും
അത്യുന്നതങ്ങളാം കൊടുമുടികളും
അജ്ഞാതമാം സാഗരങ്ങളും.
