കുട്ടിക്കളിയെന്നു ചിലരുടെ
പ്രവർത്തികളെ,
തെല്ലു പരിഹാസമോടെ
വിശേഷിപ്പിച്ചെന്നാലും,
ക്ഷണഭംഗുരമാമീ അവനിവാഴ്വിൽ
ശാശ്വതമല്ല നാം നേടിയെടുത്തതൊന്നും.
ഗൗരവമോടെ ചെയ്തിടും പലതും
കാലങ്ങൾ കടന്നുപോകവേ
നിസ്സാരമെന്നു തോന്നും ചിലപ്പോൾ.
കുട്ടിക്കളിയെങ്കിലും അല്പനേരമെങ്കിലും
ചുറ്റുമുള്ളവരിൽ ആനന്ദം പകർന്നു
നൽകാൻ കഴിയും മനുഷ്യരെ
ചേർത്തു നിർത്തേണമെന്നും നമ്മൾ.
