Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • Happy Journey
  • ആത്മാവ്
  • ശവംനാറി പൂക്കൾ
  • പ്രപഞ്ചം
  • One Mistake, A Hundred Good Deeds Forgotten
  • വാടകയ്ക്കൊരു ഗർഭപാത്രം
  • പ്രതീക്ഷയോടെ ഉള്ള “കാത്തിരിപ്പ് “
  • പൂമുഖപ്പടിയിൽ നിന്നെയും കാത്ത്
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Tuesday, July 7
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പറ്റിപ്പോയി!!
അനുഭവം ഓർമ്മകൾ നര്‍മം സ്‌കൂൾ / കോളേജ്

പറ്റിപ്പോയി!!

By Nija GopalakrishnanFebruary 11, 20253 Comments3 Mins Read55 Views
Bookmark Now
Please login to bookmark Close

No account yet? Register

കാറ്റിനേക്കാൾ വേഗത്തിൽ കാലുകൾ പാഞ്ഞു കൊണ്ടിരുന്നു. എട്ട് മിനിറ്റ് ആയാസപ്പെട്ട് നടക്കാനുള്ള ദൂരം വെറും മൂന്നു മിനിറ്റിൽ കവർ ചെയ്യാനുള്ള മനസ്സിൻ്റെ ആഗ്രഹത്തിന് കാലുകളും കൂട്ട് നിന്നപ്പോൾ പുതിയൊരു PT ഉഷ ജന്മം കൊണ്ടു എന്ന് ഞാൻ പറഞ്ഞാൽ ആരും എതിർക്കാൻ വരണ്ട. എൻ്റെ ഗ്രാമത്തിലെ PT ഉഷ ഞാൻ തന്നെയായിരുന്നു. രാവിലെ ബസ് കിട്ടാൻ ഉള്ള ഓട്ടം ആയിരുന്നു മുഖ്യമത്സര ഇനം.

അങ്ങനെ ഒരിക്കൽ ബോണസ് കിട്ടിയ ഒരു മിനിറ്റ് സമയത്തിൻ്റെ ആനുകൂല്യം മുതലാക്കി, ഓട്ടം മാരത്തോൺ നടത്തത്തിലേക്ക് ചുവട് മാറ്റിയപ്പോൾ ആണ് ഞാൻ എൻ്റെ കാലുകളിലേക്ക് നോക്കിയത്. അകം പുറം മറിച്ചിട്ട ചുരിദാർ പാൻ്റ് എന്നെ നോക്കി പല്ലിളിച്ചു. തിരിച്ച് വീട്ടിൽ പോയി മാറ്റാൻ നേരമില്ല. ഇങ്ങനെ തന്നെ പോയാൽ, ബസിൻ്റെ തിരക്കിൽ ആരും കണ്ടില്ലെങ്കിലും, ബസ്സ് ഇറങ്ങി സ്കൂളിലേക്ക് നടക്കുമ്പോൾ ആരെങ്കിലും കാണും. ഒരാൾ എങ്കിലും കണ്ട്, എന്ത് പറ്റി എന്ന് വിളിച്ചു ചോദിച്ചാൽ ഇക്കാര്യം വൈറൽ ആവാൻ അധികം താമസം ഒന്നും വേണ്ട. ബസ്സ് സ്റ്റോപ്പിൽ ഉള്ള ഏതെങ്കിലും വീട്ടിൽ കയറി മാറാം എന്ന് വച്ചാലും ബസ്സ് മിസ്സാകും. സ്പെഷ്യൽ ക്ലാസ്സ് പോയി കിട്ടും. അന്ന് ഞാനൊരു പഠിപ്പി ആയത് കൊണ്ട് ക്ലാസ്സ് മിസ്സാകുന്നത് ആലോചിക്കാൻ പോലും വയ്യ.

ആ ഒരു മിനിറ്റിലെ അമ്പത് സെക്കൻഡും ഞാൻ പലതും ആലോചിച്ച് തല പുകച്ചു. അവസാനം, എന്നിലെ പഠിപ്പി ജയിച്ചു. പരമാവധി തല ഉയർത്തി പിടിച്ച് ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. ഇനി തല താഴ്ത്തി നടന്ന് ആർക്കും എൻ്റെ കാലിലേക്ക് നോക്കാൻ പ്രേരണ ആവേണ്ടതില്ലല്ലോ. ഒരു ഏനക്കേടും കൂടാതെ സ്കൂൾ സ്റ്റോപ്പിൽ എത്തി. ദൈവം സഹായിച്ച് സ്റ്റോപ്പും ഗേറ്റും അടുത്തടുത്ത് ആയിരുന്നതിനാൽ , ആരുടെയൊക്കെയോ തുറിച്ചു നോട്ടം കണ്ടില്ലെന്ന് നടിച്ച് വേഗം ബാത്ത് റൂമിലേക്ക് നടക്കാൻ കഴിഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കാലുകളിലേക്ക് നോക്കണം എന്നുള്ളത് ഞാൻ മനസ്സിൽ അടിവര ഇട്ട് ഉറപ്പിച്ചു.ഇടുമ്പോൾ ശ്രദ്ധിച്ചാൽ പോരെ എന്ന് തോന്നുന്നവരോട്, ഇതേ അബദ്ധം എനിക്ക് ഒരു വട്ടം കൂടി പറ്റിയിട്ടുണ്ട് എന്ന് പറഞ്ഞാല് മൂക്കത്ത് വിരൽ വയ്ക്കരുത്. വീട്ടിൽ നിന്നിറങ്ങി, ഗേറ്റ് കടക്കുന്നതിന് മുൻപ് കാലുകളിലേക്ക് നോക്കുക എന്ന് മനസ്സ് അലാറം അടിച്ചത് കൊണ്ട് മാത്രം അന്ന് രക്ഷപ്പെട്ടു.
എന്ത് കൊണ്ടാണ് ഞാൻ ഇങ്ങനെ എന്ന് ആലോചിച്ച് പതിയെ ആണ് അന്ന് നടന്നത്.സ്പെഷ്യൽ ക്ലാസ്സ് ഇല്ലാതിരുന്നതിനാൽ, അന്ന് വേണ്ടുവോളം സമയം ഉണ്ടായിരുന്നു. വഴിയരികിൽ ഉള്ള പൂക്കളും കിളികളും കണ്ണിൽ തടയുമ്പോഴും എൻ്റെ മനസ്സിൽ ഞാൻ അബദ്ധങ്ങളുടെ റാണി ആവുന്നുണ്ടോ എന്ന് സംശയം മുളച്ചിരുന്നു. വഴിയരികിലെ ഒരു പെട്ടിക്കടയിൽ ഇരുന്ന ഒരു ചൗ മിഠായി എന്നെ, നീ പണ്ടേ അബദ്ധങ്ങളുടെ റാണിയാണെന്ന് ഓർമ്മിപ്പിച്ചു. മനസ്സ് അഞ്ചാം ക്ലാസ്സിലെ യൂത്ത് ഫെസ്റ്റിവൽ ഓർമ്മകളിലേക്ക് തിരിച്ച് പോവുമ്പോൾ, അന്ന് എല്ലാവരും ആർത്ത് ചിരിച്ച ഒരു മണ്ടത്തരത്തിൻ്റെ സൃഷ്ടാവ് ആണ് ഞാനെന്നു തിരിച്ചറിഞ്ഞു.

അമ്പലത്തിലെ ഉത്സവത്തിന് കണ്ട നാടകം ഞങ്ങളുടെ യൂത്ത് ഫെസ്റ്റിവലിന് അവതരിപ്പിക്കാം എന്ന് സജ്ജെസ്റ്റ് ചെയ്യുമ്പോൾ ഞാനോർത്തില്ല അത് എനിക്ക് തന്നെ പാര ആവുമെന്ന്. മന്ദബുദ്ധിയായ മകനെ ജീവിത ദുരിതങ്ങളിൽ നിന്ന് രക്ഷിക്കാൻ സ്വന്തം അമ്മ വിഷക്കായ നൽകുന്നതാണ് നാടകത്തിൻ്റെ പ്രമേയം. സംവിധായിക എന്ന നിലക്ക് പ്രധാന കഥാപാത്രമായ മകനെ ഞാൻ ആണ് അവതരിപ്പിച്ചത്. വിഷക്കായക്ക് പകരം ഉപയോഗിച്ചത്, ചൗ മിട്ടായി അഥവാ പല്ലേൽ ഒട്ടി ആയിരുന്നു. അത്യാവശ്യം വലിയ മിട്ടായി ആയിരുന്നു അത്. അതും കഴിച്ച് ബോധശൂന്യനായി നിലത്ത് വീഴുന്ന കുട്ടിയെ വളരെ തന്മയത്വത്തോടെ തന്നെ ഞാൻ അവതരിപ്പിച്ചു.

പക്ഷേ, അടുത്ത സ്റ്റെപ്പിൽ കാലിടറിപ്പോയി. മിട്ടായിയുടെ മധുരം എൻ്റെ രസമുകുളങ്ങളെ മാടി മാടി വിളിച്ചു. മധുരത്തിന് മുന്നിൽ അന്നും ഇന്നും എന്നും തോറ്റു പോകുന്ന ഞാൻ, ഒരു നിമിഷത്തേക്ക് മരണപ്പെട്ട ഒരാൾ ആണ് ഞാനെന്നു മറന്നു പോയി. മാത്രമല്ല, സ്റ്റേജിനു മുകളിൽ ആയിരുന്നത് കൊണ്ട്, താഴെ ഇരിക്കുന്ന കാണികൾക്ക് ഒന്നും എൻ്റെ മുഖം കാണാൻ കഴിയുകയുമില്ല എന്ന ധൈര്യം മിഠായിയുടെ മധുരം കൂട്ടി. എൻ്റെ അമ്മയായി അഭിനയിക്കുന്ന കുട്ടി അവിടെ കരഞ്ഞു തകർക്കുമ്പോൾ, ഞാൻ മിഠായിയുടെ മധുരം നുണഞ്ഞ് ഇറക്കുകയായിരുന്നു.

മറ്റാർക്കും ഊഹിക്കാൻ പോലും ആവാത്ത കാര്യം ചെയ്ത നിർവൃതിയിൽ ഇരുന്ന എന്നെ വെല്ലു വിളിച്ചുകൊണ്ട് അന്ന് ജഡ്ജിമാർ ആയിരുന്ന ടീച്ചർമാർ സ്റ്റാഫ് റൂമിൽ പ്രത്യക്ഷപെട്ടു. അറ്റെണ്ടൻസ് രജിസ്റ്റർ കൊണ്ട് വയ്ക്കാൻ പോയ എൻ്റെ വീരസാഹസികത അങ്ങനെ സ്റ്റാഫ് റൂം മൊത്തം പാട്ടായി. തെറ്റ് എൻ്റെ ഭാഗത്ത് തന്നെയാണ്. താഴെ ഇരിക്കുന്ന കാണികളെ ഓർത്ത ഞാൻ, സ്റ്റേജിൽ ജഡ്ജ് ചെയ്യാൻ ഇരിക്കുന്ന ടീച്ചർമാരെ കുറിച്ച് ഓർത്തില്ല.

ചില ഓർമ്മകൾക്ക് അത്ര വലിയ സുഗന്ധം ഒന്നുമില്ലെന്ന് മനസ്സിലാക്കി, എല്ലാ ചിന്തകൾക്കും അവധി കൊടുത്ത് , കാലുകളിലേക്ക് ഒന്ന് കൂടി നോക്കിക്കൊണ്ട് ഞാൻ മുന്നോട്ട് നടന്നു.ഇല്ലെങ്കിൽ, അബദ്ധങ്ങളുടെ റാണിയുടെ കിരീടത്തിലെ പൊൻതൂവലിൻ്റെ എണ്ണം ഇനിയും കൂടിയാലോ. അധികമായാൽ പൊന്നിൻ തൂവലും ഒരു ബാധ്യതയാണ് ബിഗിലേ!

cover page courtesy : freepik

1
Nija Gopalakrishnan

ആരോ ..എന്തിനോ ...എവിടെയോ ..

3 Comments

  1. മിനി സുന്ദരേശൻ on September 5, 2025 9:38 PM

    അടുത്ത അബദ്ധത്തിലേക്കുള്ള യാത്ര എന്നാണാവോ….. രസകരമായി എഴുതി👍🌹

    Reply
  2. Sunandha Mahesh on February 16, 2025 1:58 PM

    😄😄😄😄

    Reply
  3. Suma Jayamohan on February 15, 2025 8:55 PM

    😃😃❤️🌹👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.