അനുദിനം മാറിമറയുമീയുലകത്തിൽ
പരിണാമം നിത്യമാം സത്യം മാത്രം.
മാറിമറയുന്നെല്ലാം നാം നോക്കിനോക്കി നിന്നീടവേ,
കാലം മാറിടും നേരം
പ്രകൃതി തൻ രൂപഭാവങ്ങൾ മാറുന്നു,
അടിമുടി മാറുന്നു ചുറ്റുപാടുകൾ,
ജീവിതരീതികൾ, ജീവിതം തന്നെയും.
ഒരു നാൾ വിടാതെ പാലിച്ച ശീലങ്ങൾ
പിന്നെയോർത്തിടും നേരം അത്ഭുതം തോന്നിടുന്നു.
കഴിഞ്ഞ കാലത്തെ ഭ്രമങ്ങൾ, ഇഷ്ടങ്ങൾ
ഇന്നോർത്തിടുമ്പോൾ സ്വപ്നമെന്ന പോൽ
നേർത്തൊരോർമ്മ മാത്രമായ് തോന്നിടും ചിലപ്പോൾ.
പരിണാമം തന്നെയീ ലോകത്തെ
മനുഷ്യനഭികാമ്യമായ് മാറ്റുന്നതെന്നും
മാറ്റമില്ലാതെ നിത്യവും കാണ്മതെല്ലാം
മടുപ്പിന്നോളങ്ങൾ സൃഷ്ടിച്ചിടും മനസ്സിൽ.
