കറുത്ത പുടവചുറ്റി
ഏകയായ് വാനിൽ പുഞ്ചിരിതൂകി പൂർണേന്ദു
നിൻ ചാരുതയെന്നുടെ
ഇരുളടഞ്ഞ മാനസത്തിൽ
പൊൻപ്രഭ പകർന്നപ്പോൾ
എന്നിലെ പരിഭ്രമം അകന്നുപോയെങ്കിലും
എന്തോ മന്ത്രിക്കുവാനായി അധരങ്ങൾ വിടർന്നെങ്കിലും
നാവുകൾ നിശ്ചലമായി
എന്നിലെ മനവും മിഴികളും
തമ്മിൽ പറയുന്നു
വ്യർത്ഥമീ മോഹങ്ങൾ
മടക്കയാത്രക്ക് നേരമായിരിക്കുന്നു..
-ജെമിനി കെ രാജ്-
