ഒരു പിഞ്ചു കുഞ്ഞിൻെറ
പാൽ പുഞ്ചിരിയിലെ
മധുരം നുണയാത്ത –
താരുണ്ട് ഭൂമിയിൽ ?
ഭൂമിയിൽ വന്നു
പിറന്ന നാൾ നമ്മൾക്ക്
സമ്മാനമായ് ആരോ
തന്നതല്ലോ ചിരി
നറുതേനിൽ ചാലിച്ച
ചിരിയല്ലോ പുഞ്ചിരി
അർത്ഥങ്ങൾ പലതല്ലോ
നമ്മുടെ ചിരികളിൽ
നൊമ്പരമാർന്ന മനസ്സിൻെറ
വേദന മായ്ക്കുവാൻ
ഒരു നറു ചിരി മതി
എല്ലാം മറക്കുവാൻ
അമ്മ തൻ ചിരിയിൽ
നിറയുന്നു വാൽസല്യം
പരിഹാസമോടുള്ള
ചിരി നെഞ്ചിലേകുന്നു
ആഴത്തിൽ എന്നും
ഉണണാത്ത മുറിവുകൾ
നറുചിരി, പുഞ്ചിരി,
പരിഹാസ ചിരി,
പിന്നെ ഉല്ലാസം വിതറുന്ന
പൊട്ടിച്ചിരികളും
കാമം നിറയ്ക്കുന്ന
ശൂംഗാര ചിരികളും
സ്വാർത്ഥ താൽപര്യങ്ങൾ
നേടുവാൻ മാത്രമായ്
ചുണ്ടിൽ നാം സൃഷ്ടിക്കും
കൃത്രിമ ചിരികളും
കോപം നിറയുമ്പോൾ
അട്ടഹാസങ്ങളും
ജീവനെടുക്കുന്ന നേരമുയരുന്ന
കൊലച്ചിരി അങ്ങനെ
ചിരികൾ പലവിധം
അവസാനം ശ്വാസം
നിലച്ചു കിടക്കുമ്പോൾ
കാണാം ആ ചുണ്ടിലായ്
ശാന്തമാം ഒരു ചിരി
