വരിക കൂട്ടരേ
വരിക കൂട്ടരേ
വരിക, വരിക, വരിക, വന്ന്
കൈകൾ കോർത്തിടാം
ഒത്തൊരുമിച്ചൊന്നു ചേർന്ന്
പാട്ട് പാടിടാം
കൂട്ടു കൂടിടാം നമുക്ക്
ആട്ടമാടിടാം
അക്ഷരങ്ങൾ കൂട്ടമായി
വന്നു ചേർന്നിതാ
ഒത്തുചേർന്നു നമുക്കതിൻ്റെ
പൊരുളു തേടിടാം
അലകടലാം അവയിലൂടെ
ഊളിയിട്ടിടാം
ഊളിയിട്ടു പോയ് നമുക്ക്
അറിവ് തേടിടാം
നാടുചുറ്റും സൂര്യനേയും,
നമ്മെ നോക്കി കണ്ണിറുക്കും
താരകക്കുറുമ്പരേയും,
അമ്പിളി മാമനേയും
തേടി, തേടി ചെന്നു നോക്കി
പൊരുളറിഞ്ഞിടാം
കാട് , നാട്, നാട്ടരുവി,
വാനം, ഭൂമി, ആഴക്കടൽ,
പൂവ്, പുഴു, പൂമ്പാറ്റകൾ,
കാക്ക, കുയിൽ, മയിലുകളെ
തേടി ചെന്നിടാം
നമുക്ക് കൂട്ടരാക്കിടാം
അറിവിൻ തേൻ നുകർന്നു
നമുക്കാനന്ദിച്ചിടാം
പുതിയ വഴികൾ തേടിടാം
വളർന്നു പന്തലിച്ചിടാം
വരുന്ന തലമുറയ്ക്കു വേണ്ടി
തണലൊരുക്കിടാം
നല്ല ലോകം തീർത്തിടാം
നല്ല കാലം തീർത്തിടാം.
വരിക കൂട്ടരേ
വരിക കൂട്ടരേ
വരിക, വരിക, വരിക വന്ന്
കൈകൾ കോർത്തിടാം
ഒത്തൊരുമിച്ചൊന്നു ചേർന്ന്
പാട്ട് പാടിടാം
കൂട്ടു കൂടിടാം നമുക്ക്
ആട്ടമാടിടാം
അക്ഷരങ്ങൾ കൂട്ടമായി
വന്നു ചേർന്നിതാ
ഒത്തുചേർന്നു നമുക്കതിൻ്റെ
പൊരുളു തേടിടാം
✍️ഷിജിത്ത് – പിണറായി

2 Comments
നല്ല കവിത🌹👌
നന്ദി, സ്നേഹം 🙏♥️